17.1 C
New York
Saturday, October 16, 2021
Home Literature "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (29)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (29)

✍അനുപ ചെറുവട്ടത്ത്, ന്യൂഡൽഹി

“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തേടെ വസിക്കുംകാലം
ആപത്തെങ്ങുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം!!”

ഇങ്ങനെയൊരു കാലവും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനേറേയിഷ്ടം തോന്നുന്നു; പ്രത്യേകിച്ചും ഈ കെട്ടകാലത്തിൻ്റെ മുറ്റത്തിരിക്കുമ്പോൾ.

ജാതിമതവർണ്ണവർഗ്ഗവ്യവസ്ഥിതികൾക്കതീതമായി സഹജീവികളോട് കരുണയും കരുതലുമുള്ള ഒരു സമൂഹം . ആ ഒരു കാലഘട്ടം.. ഉണ്ടാവുമോ എന്നൊന്നുമറിയില്ല, എങ്കിലും അങ്ങനെയൊരു കാലവും അന്നിൻ്റെ ഉൽസവവും അതാണെൻ്റെ സങ്കല്പത്തിലെ പൊന്നോണം.

അതിരുകൾ കെട്ടിമറയ്ക്കാത്ത, വലുപ്പച്ചെറുപ്പങ്ങളില്ലാത്ത കനിവിന്റെ കരളുകളുള്ള മനുഷ്യ മനസ്സുകളുടെ ഉൽസവം ; അതാവട്ടെ ഓണം.

വികസനത്തിനായുള്ള വടംവലിയിൽ നിലംപൊത്തുന്ന വടവൃക്ഷങ്ങൾ, ഭൂമിയേയും അതിലെ ചരാചരങ്ങളേയും ശ്വാസം മുട്ടിച്ച് കൊല്ലുന്ന മലിനീകരണം, ഒരു തരി മണ്ണുപോലുമില്ലാതെ അടച്ചുറപ്പിച്ച കോൺക്രീറ്റ് പാളികൾ….. ചിരി മറന്ന, സ്വാർത്ഥതയേറിയ, കരുണയില്ലാത്ത, പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളും, ലഹരിയുടെ അതിപ്രസരവും …എല്ലാമായി മാറിയ ഇന്നുകൾ. ഏറെ മാറാനിരിക്കുന്ന നാളെകൾ. മറഞ്ഞു പോയ ഇന്നലെകളിലെ നന്മകളെ മാത്രം ഊറ്റിയെടുത്തുപയോഗിക്കാം.

പഞ്ഞക്കർക്കിടകം കഴിഞ്ഞെത്തുന്ന പൊന്നിൻ ചിങ്ങം പഴമയുടെ പകിട്ടിയിരുന്നു. ഇന്ന് കച്ചവടവൽക്കരിക്കപ്പെട്ട ഓണമാണ്. ഓണം മാത്രമല്ല എല്ലാ ഉൽസവങ്ങളും കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓർഡറുകളിലായി ചുരുങ്ങിയ ഓണസദ്യ.

ലോകമെമ്പാടുമുള്ള ജനത സമാധാനത്തോടേയും സ്നേഹത്തോടെയും ഒത്തൊരുമയോടേയും ആഹ്ലാദപൂർവ്വം ഏതാഘോഷവും കൊണ്ടാടുകയാണെങ്കിൽ അതുതന്നെയാണ് പൊന്നോണം!!

✍അനുപ ചെറുവട്ടത്ത്, ന്യൂഡൽഹി

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: