17.1 C
New York
Saturday, August 13, 2022
Home Literature പെണ്ണ് (കവിത ) - സതി സതീഷ്, റായ്പ്പൂർ

പെണ്ണ് (കവിത ) – സതി സതീഷ്, റായ്പ്പൂർ

സതി സതീഷ്, റായ്പ്പൂർ✍


എളുപ്പത്തിൽ വരച്ചിടാവുന്നൊരാ വില കുറഞ്ഞൊരാ മുഖചിത്രമെങ്കിൽ..
മറ്റു ചിലർക്കൊ വാക്കുകൾ കൊണ്ടെളുപ്പത്തിൽ വർണ്ണിക്കുമാ കവിതയാം പെണ്ണ് …..
കണ്ണീരിൽ മുക്കിയെടുത്തൊരാ
കയ്യടി വാങ്ങുന്നൊരു കഥയെങ്കിൽ
മറ്റു ചിലർക്കൊ വില കുറഞ്ഞൊരാ വില്പന ചരക്കുമാത്രമൊ പെണ്ണ്
അവളുടെ മനസ്സിൻ്റെ അസ്തിത്വത്തെ
സ്വപ്നങ്ങളെ മറന്നതായി നടിക്കുന്നുവോ മർത്യർ
ഉറവ വറ്റാത്തൊരുദാത്തമായ്
വികാരങ്ങളുടെ
പ്രതീകമാണവളെന്ന് മറന്നു
കൊല്ലാതെ കൊല്ലുന്നതിൽ
ആഹ്ലാദം കണ്ടെത്തുന്നവർ
അറിയുന്നില്ല പെണ്ണിൻ
കണ്ണീരിൻ കോപം
സർവ്വവും ചുട്ടു
ചാമ്പലാക്കുന്നൊരു
ശക്തിയാമവൾ
ശാലീനയിൽ നിന്നുമാ
കാളിയായ് മാറുമെങ്കിൽ


സതി✍️✍️

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: