പെണ്ണൊരുമ്പെട്ടാൽ തടുക്കില്ല ബ്രഹ്മനും
പഴമൊഴി കേട്ടുവളർന്നൊരു പെൺകൊടി
പഴഞ്ചൊല്ലിൽനിറയുന്ന പൊരുളറിഞ്ഞില്ലവൾ
തിരിച്ചറിഞ്ഞവർ പറഞ്ഞില്ലതൊരിക്കലും
‘ഒരുമ്പെട്ടോൾ’ എന്ന പദത്തെ ഭയന്നവൾ
ഒളിച്ചിരുന്നിത്രനാള്‍ കച്ഛപമെന്നപോൽ.
പുറന്തോട് പൊട്ടിച്ചുയർത്തെഴുന്നേറ്റു തൻ
പ്രതിഭയെ തൊട്ടറിഞ്ഞു മുന്നേറു നീ
പൂവിനേക്കാൾ മൃദുലമായിടും സ്നേഹ
പരിലാളനമേൽക്കുന്ന നിന്മനം
വജ്രസൂചിപോൽ കഠിനമായ് കീറണം
വഞ്ചനാഫണം ചീറ്റുന്നവർ നേരെ.
നീതികിട്ടാതെ ഉഴറുമിടങ്ങളിലെപ്പോഴും
നീ തീയാവുക! തടയില്ല,വിരിഞ്ചനൊരിക്കലും
പെണ്ണൊരുത്തി എങ്ങനെയാകണം?
പഴമൊഴികൾ പലതും കേട്ടനാൾ മുതൽ
പൊരുളുകൾ തേടിയലഞ്ഞു നടന്ന ഞാൻ
പതിരുകൾ മാറ്റിക്കണ്ടു നിറയുന്ന മുത്തുകൾ.
പെണ്ണൊരുത്തി എങ്ങനെയാകണം?
പെണ്ണൊരു തീ തന്നെയാകണം?
പ്രണയാഗ്നിയാല്‍ ജ്വലിപ്പിക്കാന്‍ കഴിയുന്ന
കോപാഗ്നിയാല്‍ ദഹ…
[5:29 PM, 6/11/2021] RAJU SANKARATHIL: പെണ്ണൊരുത്തി
പെണ്ണൊരുമ്പെട്ടാൽ തടുക്കില്ല ബ്രഹ്മനും
പഴമൊഴി കേട്ടുവളർന്നൊരു പെൺകൊടി
പഴഞ്ചൊല്ലിൽനിറയുന്ന പൊരുളറിഞ്ഞില്ലവൾ
തിരിച്ചറിഞ്ഞവർ പറഞ്ഞില്ലതൊരിക്കലും
‘ഒരുമ്പെട്ടോൾ’ എന്ന പദത്തെ ഭയന്നവൾ
ഒളിച്ചിരുന്നിത്രനാള്‍ കച്ഛപമെന്നപോൽ.
പുറന്തോട് പൊട്ടിച്ചുയർത്തെഴുന്നേറ്റു തൻ
പ്രതിഭയെ തൊട്ടറിഞ്ഞു മുന്നേറു നീ
പൂവിനേക്കാൾ മൃദുലമായിടും സ്നേഹ
പരിലാളനമേൽക്കുന്ന നിന്മനം
വജ്രസൂചിപോൽ കഠിനമായ് കീറണം
വഞ്ചനാഫണം ചീറ്റുന്നവർ നേരെ.
നീതികിട്ടാതെ ഉഴറുമിടങ്ങളിലെപ്പോഴും
നീ തീയാവുക! തടയില്ല,വിരിഞ്ചനൊരിക്കലും
പെണ്ണൊരുത്തി എങ്ങനെയാകണം?
പഴമൊഴികൾ പലതും കേട്ടനാൾ മുതൽ
പൊരുളുകൾ തേടിയലഞ്ഞു നടന്ന ഞാൻ
പതിരുകൾ മാറ്റിക്കണ്ടു നിറയുന്ന മുത്തുകൾ.
പെണ്ണൊരുത്തി എങ്ങനെയാകണം?
പെണ്ണൊരു തീ തന്നെയാകണം?
പ്രണയാഗ്നിയാല്‍ ജ്വലിപ്പിക്കാന്‍ കഴിയുന്ന
കോപാഗ്നിയാല്‍ ദഹിപ്പിക്കാന്‍ കഴിയുന്ന
നീ തന്നെ സൃഷ്ടി സ്ഥിതി സംഹാരമെന്ന
നിത്യമാം തത്വത്തെ തിരിച്ചറിഞ്ഞിടു നീ
നിലവിളക്കു പോൽ നിത്യം ജ്വലിക്കേണം
നീറുംമനസ്സിൽ സാന്ത്വനമഴ
പൊഴിക്കേണം
അബലയാകേണ്ട നീ, ചപലയുമാകേണ്ട
അവനിയെ സ്വർഗ്ഗമാക്കേണ്ടവളാണുനീ
സ്നിഗ്ദ്ധസുന്ദരമാം ദേഹകാന്തിയോടെ
മുഗ്ദ്ധസങ്കല്പമോഹങ്ങൾ ഹൃത്തിലേറ്റും
വ്യർത്ഥമാം കാവ്യഭാവന മാത്രമല്ല സ്ത്രീ
വിശ്വത്തിനാധാരമൂർത്തിയായവൾ നീ!
പത്മിനി ശശിധരൻ✍