സതി സതീഷ്, റായ്പ്പൂർ
ഇനിയോ? ഇനിയെന്റെ വ്യർഥ
മോഹങ്ങൾ നീറും കനലിൽ കരയുന്ന
ശലഭ വ്യൂഹം മാത്രം
മനസേ തേടി ചെന്നതേ തൊരു കൊടും
നോവിൻ ഖനിയിൽ പെരുകുന്ന
കണ്ണുനീർ ഉറവകൾ
അർത്ഥിയല്ലന്നാകിലും എന്റെ
മോഹത്തെ പുൽകാൻ എത്തി നിൻ
അപാംഗ സമ്മോഹന മരീചികൾ
എന്തിനാണത് വന്നു തിളക്കി
പൊടുന്നനെ
അന്ധകാരത്തിൽ ചാഞ്ഞ ഗൂഢ
സങ്കൽപ്പങ്ങളെ
എന്തൊരു നവോന്മേഷ വാഹിയാം
ഭാവങ്ങൾ
എൻ അന്തരാത്മാവിൻ രംഗവേദിയിൽ
തുടികൊട്ടി.
മലയാനിലൻ ചുംബിച്ചുണർത്തും
മുളന്തണ്ടായി മധുരോദാരം
പാടി മഴ മേഘത്തിൽ കുന്നിൽ മയിൽ
പോൽ തെളിഞ്ഞാടി മുഴു തിങ്കളെ കണ്ട
കടലായി മദം ചൂടി നിന്നു ഞാൻ ചില
കാലം
ഒട്ടു നാൾ മാത്രം പിന്നെയൊക്കെയും
ഏതോ ശാപഗ്ര സ്ഥമാം കഥയിലെ
വിരഹാംഗമായി തീർന്നു
എവിടെതെറ്റിൻ കൊച്ചു നാമ്പുകൾ
മുളച്ചെന്നും എവിടെ പടർന്നെന്നും
ഇപ്പോഴും അറിവില്ല
അറിവെൻ വിധിയെന്ന മാന്ത്രിക
ജാലക്കാരൻ അരുളി ചെയ്യുമ്പോലെ
ആടുവാൻ വിധിച്ചോർ നാം
ശരിയും തെറ്റും തമ്മിൽ വേർതിരിച്ചീടും
നേർത്ത വരയെ തേടി തേടി ജീവിതം
തുലയുന്നു’
കണ്ടുമുട്ടിയ നല്ല നാളിനെക്കുറിച്ചെത്ര
കണ്ടു നാം ആഹ്ലാദിച്ചു പണ്ടൊക്കെ
ഓർക്കുന്നുവോ?
മറക്കുവാനാവില്ലെന്ന
മുഗ്ദാക്ഷരങ്ങൾ പോലും മറക്കെ
മറ്റുള്ളവ
എങ്ങനെ ഓർമ്മിക്കും നീ
ചിന്തകൾ കല്ലേ റേറ്റു തകരും കൂട്ടിൽ
നിന്നും ചിന്തിയ കടന്നെല്ലിൻ പറ്റം
പോൽ പെരുകുന്നു
ഇച്ഛയും അനിച്ഛയും തങ്ങളിൽ
പൊരുതിയീ തുശ്ചമാം കാലത്തിന്റെ
സ്വച്ഛത നശിപ്പിപ്പൂ
മറക്കാൻ കഴിഞ്ഞെങ്കിൽ
കേവലമൊരു മോഹം
മനസേ തേടി ചെന്നതേ തൊരു കൊടും
നോവിൻ ഖനിയിൽ പെരുകുന്ന
കണ്ണുനീർ ഉറവകൾ