17.1 C
New York
Wednesday, October 5, 2022
Home Literature പൂമരം (കഥ)

പൂമരം (കഥ)

സുവർണ്ണകുമാരി✍

ഞാൻ ഒരു പൂമരമായിരുന്നു. നിറയെ ശിഖരങ്ങളുള്ള പൂമരം.
നിറയെ പൂക്കളുള്ള വർണ്ണങ്ങൾ വാരി വിതറിയ തളിർചില്ലയിൽ മത്സരിച്ചു പൂക്കുന്ന പൂക്കൾ…
പൂമരത്തിൽ തളിരിലകൾ കിളിർത്തും, തളിർത്തും, വാടിയും പഴുത്തും വീണടിഞ്ഞും കാലമങ്ങനെ കടന്നതറിഞ്ഞില്ല.
വീണ്ടും മഞ്ഞും, മഴയും, വെയിലും മാറി മാറി വന്നിട്ടും ഞാനെന്ന പൂമരം പൂത്തുലഞ്ഞു തന്നെ നിന്നു…
എന്റെ തളിർ ചില്ലയിൽ പൂവായ് മാറിയതും കായായ് മാറിയതും ഞാൻ അറിഞ്ഞു.
മനം നിറയെ കുളിരണിഞ്ഞു .

ഇടയ്ക്കിടെ കുഞ്ഞു തെന്നൽ വന്നന്റെ പൂമരത്തിൽ തഴുകി കടന്നു പോയി…
അങ്ങനെ ഞാൻ എന്ന പൂമരം ആകാശത്തോളം ഉയർന്നു.
നിനച്ചിരിക്കാതെ ഒരുനാൾ പുതുമയും, പൂക്കളും തളിർത്തു നിന്ന എന്റെ ശിഖരങ്ങളെ തകർത്തെറിയാൻ
എന്നും കുളിതെന്നലായി വന്ന കാറ്റിന് ഒരു പൈശാചിക മുഖമായി മാറി..
ആഞ്ഞടിച്ച എന്റെ ചില്ലകൾ തകർന്നു.
പുതുമയുടെ കായ് കനികൾ പാകമാകും മുമ്പേ മണ്ണിൻ മാറിലമർന്നു.

പേമാരിയും കൊടുംകാറ്റും ദാഹം അടങ്ങും വരെ സംഹാര താണ്ഡവം ആടി.
എല്ലാം കഴിഞ്ഞപ്പോൾ ഞാനെന്ന പൂമരം വെറും അസ്ഥിപഞ്ചരമായി മാറി..
വീണ്ടും തളിർക്കാൻ കൊതിച്ചു…
എന്നിലെ തായ് വരിന് പച്ചപ്പ് പിടിച്ചു മണ്ണിലുറച്ചു നിന്നു..
ഞാൻ എന്ന പൂമരം വീണ്ടും തളിർത്തു, പൂവിട്ടു, കായ് കനികൾ വിരിഞ്ഞു..
എന്റെ മോഹങ്ങൾ വീണ്ടും തളിർത്തു .
കുഞ്ഞി കിളികൾ എന്റെ ചില്ലയിൽ കൂട് ഒരുക്കി..
എന്റെ മനമാകെ തുള്ളിച്ചാടി….
പക്ഷെ ആ സന്തോഷവും എന്നിൽ അധികനാൾ നിലനിന്നില്ല..
അതിവേഗം എന്നെ തകർത്തെറിയാൻ ഇത്തിൾ കണ്ണിയെന്ന ചെടി എന്റെ ചില്ലയിൽ ആകെ പറന്നു പിടിച്ചു.
ഒരിക്കൽ പോലും ഒന്ന് പൂക്കുവാനാകാതെ.
എന്റെ ഇലകൾ പൂവുകൾ കായ് കൾ എല്ലാം എന്നേക്കുമായി എനിക്ക് നഷ്ടമായി..
എന്റെ തായ് വരിന് ബലക്ഷയം സംഭവിച്ചോ എന്ന് തോന്നിത്തുടങ്ങി.
പിടിച്ചു നിക്കുവാൻ ആകാതെ ഞാൻ താഴ്ന്നു.. എന്റെ ശിഖരത്തിൽ കൂടു കൂട്ടിയ കുഞ്ഞിക്കിളികളും കുഞ്ഞുങ്ങളെയും കൊണ്ട് വേറൊരു പൂമര ചില്ല തേടി യാത്രയായി..
ഇനിയും ഒരുനാൾ ഇത്തിൾ കണ്ണികൾ എന്നിൽ നിന്ന് വേർപെടും അന്ന് ഞാൻ വീണ്ടും കിളിർക്കും, തളിർക്കും പൂക്കും.
ഒരു പേമാരിക്കും, കൊടും കാറ്റിനും, ഇത്തിൾ കണ്ണിക്കും
തകർക്കാനാവാത്ത വിധം കൂടുതൽ കരുത്തോടെ
തളിർക്കാനായി ഇളം തെന്നൽ എന്നെ തഴുകി
ആ തലോടൽ ആ കുളിരിൽ ഞാൻ വീണ്ടും പൂത്തു തളിർത്തു
എന്നും ഈ പൂമരത്തിനൊപ്പം ഇളം തെന്നൽ
കൂടെ ഉണ്ടെന്നുള്ള പ്രതീക്ഷ യോടെ…

സുവർണ്ണകുമാരി✍

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: