17.1 C
New York
Wednesday, December 1, 2021
Home Literature പൂനിലാവിൻ പൂങ്കാവനത്തിൽ (ഗസൽ)

പൂനിലാവിൻ പൂങ്കാവനത്തിൽ (ഗസൽ)

ബൈജു തെക്കുംപുറത്ത്✍

പൂനിലാവിൻ..പൂങ്കാവനത്തിൽ
താരകപൂക്കൾ വിരിഞ്ഞൂ…//
പൂങ്കാവനത്തിലെൻ താരകപെണ്ണിനെ
തേടിയലഞ്ഞൂ..പൂങ്കിനാവിൽ..//

                                (പൂനിലാവിൽ...)

മിഴിചിമ്മാതെ മന്ദസ്മിതംതൂകി
നിൽക്കുന്നു താരകസുന്ദരികൾ..//
ആരാണെൻ പ്രിയതമ എന്നറിയാതെ
തേടിയലഞ്ഞൂ..ആരാമത്തിൽ…
ആകാശവീഥിയിൽ അനുരാഗഗീതികൾ
നിനക്കായ് പാടിയ ഗായകൻ ഞാൻ
ഒടുവിലെൻ താരകറാണിയെ
കണ്ടുഞാൻ
മൗനാനുരാഗത്തിൻ പ്രിയസഖിയെ..//

                                (പൂനിലാവിൽ...)

എന്റെ കിനാവിൽ കാതങ്ങൾ താണ്ടി..
പ്രിയമോടെ നിന്നെ പുണർന്നിരിക്കാൻ..//
ഒഴുകാം നമുക്കിനി താരാപഥത്തിൽ
ഒരുമിച്ചുതന്നെ ഇനിയുള്ളകാലം..//

                                (പൂനിലാവിൽ...)

ബൈജു തെക്കുംപുറത്ത്✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: