തയ്യാറാക്കിയത് – ബിനി യേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര
(രണ്ടാം ഭാഗം)
തൻ്റെ സ്വന്തം ആയിഷയ്ക്ക് ആമുഖമായി വയലാർകുറിച്ച വരികൾ ഇപ്രകാരമായിരുന്നു.
വായനക്കാരെ, വരുന്നു ഞാൻ
നമ്മൾക്കൊരായിരം കൂട്ടങ്ങളില്ലേ പറയുവാൻ.
നമ്മൾക്കൊരുമിച്ചു പാടണം, ജീവനിലുമ്മവച്ചങ്ങനെ കൈകോർത്തു നീങ്ങണം.
നിങ്ങളതിനു മുൻപു വായിച്ചു തീർക്കുമോ
നിങ്ങൾക്കു ഞാൻ നൽകുമിക്കഥാചിത്രണം. ?.
വേദന വിങ്ങും സമുഹത്തിൽ നിന്നു ഞാൻ വേരോടെ ചീന്തിപ്പറിച്ചതാണീക്കഥ ?
ഒക്കെ പകർത്താൻ കഴിഞ്ഞിരിക്കില്ലെനിയ്ക്ക ഗ്ഗതികേടിനു മാപ്പു ചോദിപ്പൂ ഞാൻ…. കവി തന്നെ അന്നത്തെ സമൂഹത്തിൻ്റെ അവസ്ഥയെ ആമുഖത്തിലൂടെ ചൂണ്ടി കാണിക്കുകയാണ്. വേദന നിറയുന്ന സമൂഹത്തിൽ നിന്ന് വേരോടെ ചീന്തിയെടുത്ത് നിങ്ങളുടെ മുന്നിൽ അയിഷയായി അവതരിപ്പിക്കുന്നു എന്ന്. താഴെ തട്ടിലുള്ളവരുടെ ദാരിദ്രൃവും നിസ്സഹായ അവസ്ഥയും കവിതയിലുടനീളം കാണാൻ കഴിയുന്നുണ്ട്.
ആയിഷ, നാടിൻ രോമാഞ്ചങ്ങൾ തൻ
നീലക്കാടിന്നായിടെ കയ്യിൽ വന്ന
മഞ്ഞതുമ്പിയെപ്പോലെ
കൊച്ചുഗ്രാമത്തിൻ മുഗ്ദസങ്കല്പങ്ങളിൽ പൂത്ത
പിച്ചകപ്പൂങ്കാവിൻ്റെ മടിയിൽ വിഹരിച്ചു.
“മഞ്ഞപ്പുള്ളികളുള്ള നീലജായ്ക്കറ്റും നീളെ
കുഞ്ഞു തൊങ്ങലുതുന്നിചേർത്ത
പാവാട ചുറ്റും.
കൈകളിൽ പൊട്ടിച്ചിരിക്കും വളകളും
കൈതപ്പൂതിരുകിയ ചുരുളൻ മുടിക്കെട്ടും
പുഞ്ചിരിയടരാത്ത മുഖവും
തേനൂറുന്ന കൊഞ്ചലും
മറക്കുമോ നിങ്ങളെന്നയിഷയെ “. “.”
വിദ്യാസമ്പന്നനും പരിഷ്കൃതനുമായ കവി ആയിഷയുടെ ജീവിതത്തെ മുകളിൽ നിന്ന് നോക്കി കാണുകയാണ്. സവർണ്ണ പരിപ്രേക്ഷത്തിലൂടെ സ്വാഭാവികമായി നടത്തുന്ന ഈ നോട്ടത്തിൽ ക്രൂരനായ മാപ്പിള പുരുഷനിൽ നിന്ന് മാപ്പിള പെണ്ണിനെ രക്ഷിച്ചെടുക്കാനുള്ള ബാധ്യത കൂടി സവർണ്ണനായ കവിയ്ക്കുണ്ട്. അതിനായി അയിഷയുടെ ബാപ്പായായ അദ്രുമാനെ സർവ്വ വൈരൂപ്യങ്ങളുടെയും ക്രൗര്യങ്ങളുടെയും മാതൃകയാക്കി കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. നമുക്ക് അയിഷയിലേക്ക് തന്നെ ഒന്നു മടങ്ങിപ്പോയാലോ.
എന്നും പാൽക്കുടങ്ങൾ വഞ്ചിയിൽ നിരത്തി വച്ച് ചുണ്ടിൽ പാട്ടുമായി എത്തുന്ന അയിഷ.
അയിഷ പാലുമായ് എന്നത്തെയും പോലെ എൻ്റെ വീട്ടിൽ വന്നപ്പോ പതിവുപോലെ ഞാൻ ചോദിച്ചു
“പെണ്ണേ! നിൻ്റെ പേരെന്താണ് “, എന്നും ചോദിക്കും ഞാൻ.
എന്തിനെന്നോ
ആ കൊച്ചു ചുണ്ടിലെ കിലുങ്ങുംമണിയൊച്ച കേൾക്കുവാൻ “
അപ്പോൾ
കൊച്ചു പാവാട തുമ്പിൽ കൈ തെറുത്തവൾ ചുണ്ടിൽ ചിരിയുമായവൾ ചൊല്ലും
” എപ്പോഴും മറക്കുന്ന ചേട്ടൻ, എപ്പോഴും മറക്കുന്ന ചേട്ടൻ”
അയിഷ ഇവിടെ കവിയെ ഒരു മറവിക്കാരനായി കാണുന്നു.എന്നും ഞാൻ പേരു പറഞ്ഞിട്ടും ചേട്ടനെന്താണ് മറക്കുന്നത്?
“പേര് ഞാൻ പറയില്ല”. തല കുനിച്ചവൾ നാണത്തോടെ മൊഴിയും.
കവി അയിഷയെ ഇവിടെ വിവരിക്കുന്നത് എപ്പോഴും നാണിക്കുന്ന കുഞ്ഞു പാവാടക്കാരി എന്നാണ്.
അയിഷേ, നീ പേര് പറഞ്ഞില്ലെങ്കിൽ
” പാലെനിക്കിനി വേണ്ട
ഞാൻ മുഖം കറുപ്പിച്ചു
പാതിയും കക്കൂസുള്ള
തോട്ടിലെ നാറും വെള്ളം..
അതിനാൽ പാലെനിക്ക് വേണ്ടി നി.
“ചേട്ടാ, ചേട്ടാ, പേര് ഞാൻ പറഞ്ഞാലോ?
കവി മിണ്ടുന്നില്ല
ചേട്ടാ, ചേട്ടാ ഞാൻ മുഖമുയർത്തിയില്ല.
“എങ്കിൽ പാത്രം തിരികെ തന്നേക്കു ചേട്ടാ
എന്നു പറഞ്ഞവൾ മുന്നോട്ടാഞ്ഞ് തിരികെ നിന്നു.
ഇവിടെ നിഷ്കളങ്ക ബാല്യത്തിൻ്റെ നന്മകൾ കാണുന്ന കവി അയിഷയുടെ ബാപ്പയിലേക്കെത്തുമ്പോൾ
അച്ഛനുണ്ടവൾക്കൊരാളിറച്ചിക്കടക്കാരൻ
അദ്രമാൻ അറുപതിലെത്തിയ പടുവൃദ്ധൻ.
കാണുകില്ലകലത്തെ പട്ടണത്തിലാരുമാരും
കാണുകില്ല വൃദ്ധനെയറിയാത്തവരായി..
വളർന്ന വെള്ളിക്കൊമ്പൻ മീശകൾ
കവളിന്മേൽ
വകഞ്ഞിട്ടതിലൊക്കെ
മുറുക്കാൻ പതയുമായ്
മുഖത്തു മസൂരിക്കുത്തുഗ്രമാം
വൈരൂപ്യത്തിൻ
മുഴുപ്പെത്തിയതാണാ മാംസ വില്പനക്കാരൻ. !
വക്കത്തു നിണം വാർന്നു തുളുമ്പും മാംസം കണ്ടി
ച്ചൊക്കെയും കടയുടെ മുഖത്തു കെട്ടിത്തൂക്കി
വെട്ടുകത്തിയുമായ് കണ്ണുകൾ
ചുവപ്പിച്ചാ ചട്ടു
കാലനാം വൃദ്ധനിരിക്കുന്നു നഗരത്തിൽ.
അദ്രമാൻ്റെ ദു:സ്ഥിതിയ്ക്ക് കാരണം അവൻ തന്നെയാണ്. അല്ലെങ്കിൽ ദയയേതുമില്ലാത്ത ഇറച്ചിവെട്ടും വില്പനയും നടത്താൻ അനുവദിക്കുന്ന മത സംസ്കാരമാണ്.
അദ്രമാനുണ്ടായ മുടന്തു പോലും അവൻ്റെ ഈ ക്രൂരമായ തൊഴിൽ കാരണം ഉണ്ടായതാണ്.
പണ്ടൊരു പാണ്ടി പോത്തുപാതിയും കണ്ടിച്ചിട്ട പണ്ടവുമായി പാഞ്ഞ മരണപ്പിടച്ചിലിൽ
അദ്രുമാൻ കൊലക്കത്തി പായിക്കേ
കാൽമുട്ടിന്മേലാക്കൊമ്പൻ കരിമ്പോത്തു നൽകിയ സമ്മാനമാണ് മുടന്ത്.
രാത്രിയിൽ നഗരത്തിൽ നിന്നയാൾ നിണം നാറും തോർത്തിൻ്റെ മടിക്കുത്തിൽ അന്നത്തെ പിരിവുമായ് വീട്ടിലെത്തുമ്പോഴും നൂറു കുറ്റങ്ങൾ ചൂണ്ടി കാട്ടിയാ പെൺകുഞ്ഞിൻ്റെ ഹൃദയം നോവിക്കുമെന്ന് കവി പറയുന്നു.. അപ്പോൾ അവൾ കരയും ” എൻ്റുമ്മാ, പോയല്ലാ നീ..
അദ്രുമാൻ ദേഷ്യത്തിൽ അലറും.
” പെണ്ണേ നിന്നെ വെട്ടിയരിഞ്ഞ് കടയിൽ തൂക്കും ഞാൻ”.
അദ്രുമാനെ ചിത്രീകരിക്കുന്നതിനിടയ്ക്ക് മനുഷ്യർ എന്തുകൊണ്ടാണ് ദരിദ്രരാകുന്നതെന്നോ പ്രത്യേക ജാതി വിഭാഗങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സാംസ്ക്കാരിക അധ:പതനം നിറഞ്ഞ തൊഴിലുകളിലും സാഹചര്യങ്ങളിലും പെടുന്നതെന്നോ കവി പറയുന്നില്ല. ഇതിനു പിന്നിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോ വിഭവ വിതരണത്തിലുള്ള പോരായ്മകളോ ചൂണ്ടി കാണിക്കപ്പെടുന്നതുമില്ല.
എന്നാൽ ഉപരിവർഗ്ഗത്തിൻ്റെ സ്വതവേയുള്ള സാംസ്ക്കാരിക മൂലധനം അടിസ്ഥാനമാക്കി കവി ആയിഷയോട് കരുണ കാട്ടാൻ തീരുമാനിക്കുന്നു.
” ആയിഷ വിതുമ്പിയാൽ വയ്യെനിക്കു ഓർമ്മിക്കാൻ “
ആയിഷ വിതുമ്പന്നത് തനിക്ക് ഓർക്കാനേ വയ്യെന്നും ആ ഇളം കുരുന്നിൻ്റെ ചേതന ചിലമ്പുന്നത് സഹിക്കാനാവില്ല എന്നും കവി എഴുതുന്നു.
മഞ്ചാടികണ്ണുമായ്ഇബിലീസ് സഞ്ചരിക്കുന്നു.
അദ്രുമാൻ കൈ ചൂണ്ടിക്കൊണ്ടലറും” പെണ്ണേ നിന്നെ കത്തികൊണ്ടരിഞ്ഞു ഞാൻ കടയിൽ കെട്ടിതൂക്കും.”.
അയിഷയെ അദ്രുമാൻ വഴക്കു പറയുമ്പോഴൊക്കെ അയലത്തെ നങ്ങു അമ്മൂമ്മ അയിഷയെ വിളിച്ച് മടിയിൽ ഇരുത്തി പറയും.
“കണ്ണു തോരാതെ മരിച്ചു പാവം
നിന്നെ കണ്ണുകൾ തുറന്നൊന്നു കാണുവാൻ കഴിയാതെ “
അതു കേൾക്കുമ്പോൾ അയിഷ
“ഹെൻ്റു മ്മോ ശതിച്ചല്ലോ
ഹെൻറുമ്മോ പോയല്ല നീ “
എന്നിങ്ങനെ നിലവിളിക്കും. ദയാലുവായ പാവം ഉമ്മ ബാപ്പയുടെ തല്ലേറ്റ് മരണപ്പെട്ടതാണെന്ന് അയിഷയ്ക്ക് അയൽവീട്ടിലെ നങ്ങുമ്മൂമ്മ വഴി കവി പറഞ്ഞു കൊടുക്കുന്നു.
ഇതോടുകൂടി അദ്രുമാൻ കൊലപാതകിയുമായി മാറി