ഒരുനാളിലൊരുവേള
അകലെയാസാനുവിൽ
മെല്ലെ കിനിഞ്ഞു
ജനിച്ചവൾ ഞാൻ
ഹിമഗിരിശൃംഗത്തിൽ
പൊഴിഞ്ഞൊരാ നീഹാരം
എന്നിലലിഞ്ഞു
ചേർന്നൊഴുകി ഞാനും
താഴ്‌വാരവും കാനനവും
കടന്നു ഞാൻ
ഒരുനാളിൽ നിന്നുടെ
ചാരെയെത്തി
മണ്ണിനെ പൊന്നായ്
കരുതിയോരന്നെന്നെ
ഹൃദയത്തിനുളളിലായ്
ചേർത്തു വെച്ചു..
കാലങ്ങൾ പോകവെ
മൺമറഞ്ഞു
എന്നെ പ്രിയമോടെ
സ്നേഹിച്ചൊരാമനുജർ
തടകെട്ടിമണലൂറ്റി
ഗതിമാറ്റിയെന്നുടെ
നെഞ്ചകം നിങ്ങൾ
പിളർന്നെടുത്തു..
ദാഹമകറ്റുവാൻ
ഒരുതുള്ളി ജലമിന്ന്
എന്നിലില്ലാതെ
വരണ്ടുപോയി
എന്തിനീ ക്രൂരത
കാട്ടുന്നു മാനവ
നിനക്കന്യമായ്പോയൊ
ഈ പുഴയുമിന്ന്..
ഏറെ സന്തോഷം
നന്ദി
പ്രിയ സാരഥികൾക്ക്
ഈ സ്നേഹാദരവിന്
❣️❣️🙏🙏🙏
മനോഹരമായി കവിത. ആശംസകൾ