ഉണ്ടു മടുത്തു രസിച്ചു വസിക്കും
ഉണ്ട കണക്കെ വിലസിതരിപ്പോൾ
കണ്ടാൽ മാന്യത ഒട്ടും ചോരാ തിണ്ടൽ
മണ്ടി നടക്കാൻ മോഹമതാർക്കും..
പുലരും നേരം പതിവിൻ പടിയത്
തുടരും പലവിധ പുലരി നടത്തം..
നാട്ടിൽ റോഡിൽ ഇരുവശമങ്ങനെ..
നീളെ നടക്കും പലവിധരൊന്നായ്…
പലരും പ്രൌഡിയിൽ ക്ഷതമേൽക്കാതെ
പലവിധ വേഷം കെട്ടിയൊരുങ്ങി..
കാലത്തുണരും നേരമതപ്പോൾ..
കാലമറിഞ്ഞു നടപ്പതു നിത്യം…
കാലിൽ കനമതു ഷൂവും ചേർത്ത്
കാണാൻ ഭംഗിയതുടുപ്പുമണിഞ്ഞ്
ആർഭാടത്തിന്നതിരുകൾ വിട്ടവർ..
ആഘോഷാർദ്രം കലപിലയോടെ…
കാറിൽ കയറി മൈതാനിയിലായ്
കാണാമവിടെ നിരന്നു നടപ്പോർ…
ജാഡയ്ക്കൊട്ടും കുറവാക്കാതെ
കാട്ടും മേനിയും അഴകു നടത്തം…
കുംഭകൾ ചാടിയ മേനിയുമായി…
കമ്പിതമോടവരൊത്തിരിയെന്നും
പൂരുഷകേസരികളാകെ തമിർക്കും
പൂരിത വേലകൾ പലതു മുണർത്തി
ആണും പെണ്ണും ആവും വിധമത്
ആഢ്യത്തിന്റെ ചിഹ്നമാതാക്കി…
പ്രഭാത സവാരി മേനിയിലെങ്ങും
പ്രഭവത്തോടെ അനുദിനമേറ്റം..
കണ്ടാൽ ഭാവം വസ്ത്രങ്ങളിലും
കാലിൽ കൂടിയ ഷൂവും കേമം…
ഒത്തിരിദൂമതങ്ങകലെക്കായ്
എത്തീചിലരുടെ അഭ്യാസങ്ങൾ..
വീട്ടിൽ ജോലികൾ ചെയ്യാത്തോരാ
നാട്ടിൽ നാട്യ നടപ്പതുമോർത്താൽ..
വീട്ടിൽ വേണ്ടത് ചെറുപണി ചെയ്താൽ
കിട്ടും പ്രിയരുടെ ദേഹ മഹത്വം.
നാളുകളേറെ നടന്നവർ പലർക്കും
നാളിതുവരെയ്ക്കും ഗുണമതുമില്ല
ആരോഗ്യത്തിൽ ക്രമമതശേഷം
ആർക്കും ഇതുവരെ പറവാനില്ല…
ആർക്കോവേണ്ടി ഇടതടയില്ലാ-
താരോഗ്യത്തെ ഉണർത്തതിനാമോ..?
കേവലമോമന നാട്യം നാട്ടിലുമോർത്താൽ
‘കല’പോലിതുമങ്ങ് ആർത്തു രസിക്കാം.!
★***രഘുകല്ലറയ്ക്കൽ..