17.1 C
New York
Monday, September 20, 2021
Home Literature പുനർജ്ജനി തേടി(കവിത)

പുനർജ്ജനി തേടി(കവിത)

രേവതിക്കുട്ടി പള്ളിപ്പുറം.✍

പുനർജ്ജനി തേടിയലയുന്നു മാനുഷൻ
പാപങ്ങൾ കഴുകിക്കളഞിടാനായ്…
ഈ ജന്മത്തിൽ ചെയ്തൊരപരാധമൊക്കെയും
കറയായ് പതിയുന്നു ആത്മാവു തന്നിൽ .

ശാപമോക്ഷത്തിനായ് കേഴുന്നൊരാത്മാവ്
കർമ്മ പാശത്താൽ ബന്ധിക്ക പെട്ടുഴലുന്നു.
ആത്മ വിശുദ്ധി തേടി അലയുന്നു ചിലർ
ജീവിതത്തിന്നന്ത്യ യാമങ്ങളിൽ …

ആത്മജ്ഞാനമറിയണം നാം.., പരമാത്മ –
തത്വം ദേഹി ദേഹം വിട്ടകലും മുൻപായ്
ഹൃദയേ കുടികൊള്ളുന്നതീശ്വരനെന്നറിയണം .
പുണ്യം നേരിടാം പുനർജന്മമേതുമില്ലാതെ.

സംസാരചക്രത്തിൽ അന്ധരായ് ഉഴലുന്ന
ജന്മങ്ങളേ ധർമ്മത്തിൽ അധിഷ്ഠിതമായ്
ജീവിച്ചിടുകിൽ ധർമ്മത്തിനായ് നിലകൊള്ളുകിൽ
അതേ ധർമ്മം നിന്നേയും പാലിച്ചിടുമത് നിശ്ചയം .

നമ്മളിലേക്കു മിഴി തുറക്കുക .. ഹൃദയം പറയുന്നത്
കേൾക്കുക .. ധർമ്മത്തിൻ പാത പിൻതുടരുക..
ഫലേച്ഛയില്ലാതെ കർമ്മ നിരതരായിടാം .. എങ്കിൽ
ഒരുനാളും പുനർജ്ജനി തേടിയലയേണ്ടതില്ല നാം .

രേവതിക്കുട്ടി പള്ളിപ്പുറം.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: