പാർക്കിലെ ബഞ്ചിൽ ഇരിക്കുകയായിരുന്നു അവർ, വൃദ്ധസദനത്തിൽ നിന്നും വിനോദയാത്ര വന്നവരിൽ രണ്ടു പേർ..ഗൗരിയും കൂട്ടുകാരിയും.പരസ്പരം അറിയുന്നവർ
എതിരെയുള്ള ബഞ്ചിൽ ഒരു താടിക്കാരൻ വന്നിരുന്നു. എവിടെയോ കണ്ട മുഖം,. കണ്ണടയ്ക്കുള്ളിലൂടെ ഗൗരി സൂക്ഷിച്ചു നോക്കി.. “അയ്യോ! എൻ്റുണ്ണി!.. ” പെട്ടെന്നവൾ ചാടി എഴുന്നേറ്റു. “ആരാ?.. എന്താ ഗൗരീ? “
എന്ന് ചോദിച്ച് കൂട്ടുകാരി അവളെ പിടിച്ചിരുത്തി. കണ്ണുകളടച്ച് കുറെ നേരം…..
ഓർമ്മകൾ ശരവേഗം പിന്നിലേക്ക്…
തൻ്റെ കളിക്കൂട്ടുകാരൻ ഉണ്ണി എന്ന എട്ടു വയസ്സുകാരൻ.. അവൻ്റെ കൈയ്യിൽ തൂങ്ങി 4 വയസ്സുകാരിയായ താനും.എന്നും എവിടെയും ഞങ്ങൾ ഒരുമിച്ച് . “നിങ്ങളെ ഇരട്ട പ്രസവിച്ചതാണോ.. “
കൂട്ടുകാർ കളിയാക്കുമായിരുന്നു.
കാലം കടന്നു പോയത് എത്ര വേഗം.. ഇടയ്ക്കിടെ ഉള്ള സമാഗമങ്ങൾ സ്നേഹപ്രകടനങ്ങളിൽ മാത്രം ഒതുങ്ങി.. വിവാഹ പ്രായമായപ്പോൾ വീട്ടുകാർക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കേണ്ടി വന്നു.. വേദനയോടെയാണെങ്കിലും…. പിന്നീട് ഇന്നാണ് കാണുന്നത്.
പെട്ടെന്ന് ഗൗരി വർത്തമാനകാലത്തിലെത്തി. കണ്ണുതുറന്നവൾ ചുറ്റും നോക്കി. എന്നെയും നോക്കി എൻ്റുണ്ണി അവിടെത്തന്നെ ഇരിക്കുന്നു അവൾ പതിയെ എഴുന്നേറ്റ് ഉണ്ണിയുടെ അടുത്തിരുന്നു. “
ഗൗരീ “… മുഴക്കമുള്ള ആ ശബ്ദം.. ഒരു വ്യത്യാസവും ഇല്ല. ചുരുണ്ട മുടി, കട്ടി മീശ എല്ലാം പോയി. എന്നാലും ആ ശബ്ദം മാത്രം ഇന്നും.. അവൻ എൻ്റെ പഴയ ഉണ്ണി തന്നെ.
ഉണ്ണിയും സ്വപ്ന ലോകത്തിലായിരുന്നു.”ഇത് എൻ്റെ ഗൗരിക്കുട്ടി.. എൻ്റെ മാത്രം എന്നു കരുതിയിരുന്നവൾ.. നീണ്ടിരുണ്ട തലമുടി.. തിളക്കമുള്ള വലിയ കണ്ണുകൾ… എല്ലാം ഇന്ന് എവിടെ…
ഞങ്ങൾ പരസ്പരം വിശേഷങ്ങൾ കൈമാറി. വിവാഹ ശേഷം ഞാൻ ഭർത്താവിനൊപ്പം വിദേശത്ത് പോയി. മകൾ ജനിച്ച് അധികകാലം കഴിയുന്നതിൻ മുന്നെ വിധവയുമായി.. ജോലി സംബന്ധമായി അവിടെത്തന്നെ തുടരേണ്ടിവന്നു.ഇന്നിപ്പോൾ മകൾ വിവാഹിതയായി. സ്വസ്ഥമായി നാട്ടിലേക്ക് മടങ്ങി വന്നതും എല്ലാം പറഞ്ഞു.
ഉണ്ണിക്കും ഒരു മകൻ ,ഭാര്യ കുറച്ചു വർഷങ്ങൾക്കു മുന്നെ മരിച്ചു പോയി. മകൻ വിവാഹിതനായി.ഉണ്ണിയും ഇപ്പൊ തനിച്ചായി. വീണ്ടും കാണാമെന്നു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
ഈ കാര്യങ്ങളൊക്കെ ഞങ്ങളുടെ മക്കൾ ഫേസ് ബുക്ക് ഫ്രണ്ട് ഷിപ്പിലൂടെ പരസ്പരം അറിഞ്ഞു. അവർ അത് രഹസ്യമാക്കി വച്ചു.
“നമുക്കിന്ന് അമ്പലത്തിൽ പോകണം” കൂട്ടുകാരി പറഞ്ഞു. വിദേശത്തു നിന്ന് മോളും ഭർത്താവും എത്തിയിട്ടുണ്ട്. എല്ലാവരുമായി അമ്പലത്തിലെത്തി. തൊഴുതു നിൽക്കെ.. അതാ. അതിശയമായി ഉണ്ണിയും മകനും ഭാര്യയും അവിടെ എത്തി.
“ആൻ്റീ ” വിളിയോടെ എൻ്റെ കൈ പിടിച്ച് അവൻ ദേവിയുടെ നടയിൽ വീണ്ടും എത്തി.പെട്ടെന്ന് പൂജാരി രണ്ടു പുഷ്പഹാരങ്ങൾ എടുത്തു തന്നു. ഉണ്ണിയോടും എന്നോടും പരസ്പരം അണിയിക്കാൻ പറഞ്ഞു. സന്തോഷമാണോ അമ്പരപ്പാണോ, സങ്കടമാണോ ഒന്നും തിരിച്ചറിയാനാകാത്ത അവസ്ഥ.
“ഞങ്ങൾ രണ്ടു പേർക്കും വേണ്ടി ഇഷ്ടങ്ങൾ നഷ്ടപ്പെടുത്തി ജീവിച്ച നിങ്ങളുടെ ആഗ്രഹം ഇനിയെങ്കിലും സഫലമാകട്ടെ… ” മക്കൾ രണ്ടു പേരും ഞങ്ങളെ കെട്ടിപ്പിടിച്ചു പറഞ്ഞു.
ഏറെ വർഷങ്ങൾക്കു ശേഷം എൻ്റെ ഉണ്ണിയുടെ കൈപിടിച്ച് ഞാൻ പുതിയ ജീവിതത്തിലേക്ക്.. വീണ്ടും.
വൈകി വന്ന പ്രണയസാഫല്യത്തിന് ഒത്തിരി മധുരം തോന്നുന്നു. കഥയിലെ ഉണ്ണിക്കും ഗൗരിക്കും ഒപ്പം കഥാകാരിക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
സന്ധ്യയ്ക്ക് വിരിഞ പൂവ്…