17.1 C
New York
Wednesday, December 1, 2021
Home Literature പുതു താരകം (കവിത)

പുതു താരകം (കവിത)

സംഗീത മോഹൻദാസ്✍

ശരറാന്തൽ തിരിതാഴ്ത്തി
ഉമ്മറത്തിണ്ണയിൽ
ഉരുകും മനവുമായ് അവളിരിക്കെ
കുടിലിന്റെ ഇരുളിൽ
മിഴിനീരു വറ്റി
ആരെയോ കാത്തവൾ മൗനിയായി

മാനം കരിമ്പിടം നീർത്തുന്ന നേരം
പാലൊളി വറ്റി മറഞ്ഞമ്പിളി
കൊള്ളിയാൻ പായുന്ന
ഇടിമുഴക്കങ്ങളിൽ
ഇരുൾ വീണ ജീവിതം വിണ്ടുകീറി

ഇരുളിൽ പൊഴിയും മഴമുത്തിലേറി
ഭൂതകാലത്തിൻ പകൽച്ചിന്തുകൾ
മഴതീർത്ത തേർതട്ടിൽ
ചാടിക്കയറുന്നു
നൂപുരമിട്ട സ്മൃതി താരകം

രക്തബന്ധങ്ങൾ മുറുക്കി ചുവപ്പിച്ച
ശാപം ചൊരിയും ശോണിമയിൽ
പ്രണയബന്ധം പാഞ്ഞു
ശരവേഗമായി
ഹൃദയം കൊരുക്കും നടുത്തളത്തിൽ

ഒരു കൊച്ചുകുടിലിൻ
സ്വർഗ്ഗവുമായവൾ
അവനിലാ സ്വപ്നം മെനഞ്ഞിടുമ്പോൾ
മരണം വിരുന്നെത്തി
അവനെ പുണരുന്നു
വിധിയുടെ കൈവിലങ്ങേന്തിയവൾ

പ്രണയം പ്രഹേളികയായി മാറാതെ
ഓർമ്മകൾ പുതുമഴയായിടുമ്പോൾ
ഇരുളിൽ ജ്വലിക്കും
മഴത്തുള്ളിപോലും
കൂട്ടിനായിന്നവൾക്കരികിലെത്തി

ഇരുളിൽ പരതും കാലോച്ച
കേൾക്കാതെ
ഇടറും മനവുമായ് അവളിരിക്കെ
വെള്ളിവെളിച്ചമായ്
ഒരു പുതു താരകം
മാനത്തു നിന്നവൾക്കരികിലെത്തി

സംഗീത മോഹൻദാസ്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: