ജീവിച്ച വസന്തത്തിന്റെ
പിൻതലമുറക്കാർ
ദാഹം തീരാത്ത
നിഴൽ പക്ഷികളായി
ജീവിക്കുന്നു.
പാപികളുപേക്ഷിച്ച
തിരുരക്തം ഇന്നും
കരുണയ്ക്കായി
കേഴുന്നു.
അന്ധകാരത്തിന്റെ
ഇടവഴിയിൽ
മേഘാരൂഡാനായി
ആഗതനാകും.
സഹനത്തിന്റെ രാജാവ്
സ്നേഹപ്രഭ
ചോര പൊടിഞ്ഞ ശരീരവും
ഹൃദയം നുറുങ്ങിയ
തണുത്ത നിശബ്ദതയും
നിന്റെ വരവിന്റെ ധ്വനി
കറുത്ത കാലത്തിന്റെ
വെളുത്ത നക്ഷത്രമായി
പിറവി
എല്ലാമുണ്ടായിട്ടും
ഒന്നുമില്ലാത്തവനെപ്പോലെ
ജീവിതം
ഇന്നും അനേകം
യൂദാസ്മാർ
അരങ്ങു വാഴുന്ന കാലത്തു
നിനക്കായി കാത്തിരിക്കുന്ന
ജനത.
പ്രീതി രാധാകൃഷ്ണൻ