17.1 C
New York
Wednesday, September 22, 2021
Home Literature പിറവി (കഥ) സന്ന (സലീന ബീവി)

പിറവി (കഥ) സന്ന (സലീന ബീവി)

✍സന്ന (സലീന ബീവി)

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.
ശ്രീജ ചെറുതായി ഏങ്ങലടിക്കുന്നുണ്ടെന്ന് സുറുമിക്ക് തോന്നി.

“ഇതൊക്കെ നീ എന്ത് കൊണ്ട് നിന്റെ ഭർത്താവിനോട് പറയുന്നില്ല.”
സുറുമി ചോദിച്ചു.

“പറഞ്ഞിട്ടും കാര്യമില്ല ചേച്ചീ,
അമ്മ പറയുന്നതിനപ്പുറം ഒരു വാക്ക് പോലും മിണ്ടില്ല.”
ദാ ഇന്ന് ഇവിടെ ചികിത്സക്ക് ഞങ്ങൾക്ക് വരാനുള്ളതറിഞ്ഞ് വെച്ചിട്ട് അമ്മ ഉരലിൽ ഇടിക്കാനുള്ള അരി കുതിർക്കാൻ ഇടുന്നത് കണ്ടിട്ടാ ഞാൻ വന്നത്.ഒരോ മാസത്തെ ചികിത്സ കഴിയുമ്പോഴും വലിയ പ്രതീക്ഷയാ ഇപ്പോഴെങ്കിലും ശരിയാകുന്ന്.ഒരു കുഞ്ഞില്ലാതെ ആ വീട്ടിൽ താമസിക്കാൻ പറ്റത്തില്ല. എന്നാൽ ചികിത്സ കഴിഞ്ഞ് ഡോകടർ റെസ്റ്റ് എന്ന് പറയുന്നത് മുതൽ എവിടുന്ന് ഇത്രയും ജോലികൾ അമ്മ തപ്പിപ്പിടിച്ച് കണ്ടെത്തുന്നുന്നറിഞ്ഞൂട ചേച്ചി, ഇതിനിടക്ക് ആശുപത്രിയിൽ ചിലവാകണ കാശും പറഞ്ഞ് എപ്പോഴും അമ്മ വഴക്കാ. “

പ്രതീക്ഷ നശിച്ച്,വെട്ടം മങ്ങിയ കണ്ണുകൾ. ശ്രീജയുടെ ഭർത്താവിന്റെ അസ്വസ്ഥതയും ഇതൊക്കെ തന്നെയാണ്. അല്ല,
എല്ലാരും ഇങ്ങനെ ഒക്കെ തന്നെയാ. ശരിക്ക് പറഞ്ഞാൽ ഒരു തരം നിശ്ശബ്ദതയാണ് മരവിപ്പാണ്.

കുട്ടികളില്ലാത്തവരെ ചികിത്സിക്കുന്ന സെന്ററുകളിൽ
കരഞ്ഞ് വീർത്ത കൺപോളകളും ദീർഘ നിശ്വാസങ്ങളുമൊക്കെയാണ്. ഒരു കലകലപ്പില്ല എല്ലാരും മൗനം പിടിച്ച്. ഇടക്ക് ആർക്കെങ്കിലും ചികിത്സ ഫലിച്ചുന്നറിഞ്ഞാൽ അവിടെ ഉള്ള കണ്ണുകൾക്കെല്ലാം ഒരാരധനയാ ആ വ്യക്തിയോട് ചികിത്സാ ചിലവ് പിൻവലിക്കുമ്പോഴും എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച് കാന്തം പോലെ വീണ്ടും ചികിത്സക്ക് പ്രതീക്ഷയും ഡോക്ടറിലുള്ള വിശ്വാസവും പ്രാർത്ഥനയുമല്ലാതെ വേറൊന്നുമില്ല.

” കരയല്ലേ,രണ്ട് മൂന്ന് വർഷമല്ലെ ആയുള്ളു. കുട്ടികളൊക്കെ സമയമാകുമ്പോ ഉണ്ടാകും. ചുറ്റിനും ഇതേ ചികിത്സക്ക് ഉള്ളവരാ വന്ധ്യത ക്ലാനിക്കുകളാണ് ഇപ്പോ ഏറ്റവും കൂടുതൽ. ഒരോരുത്തരും ഇതുപോലെ ഒക്കെ ഉള്ള ഒരോരോ വേദനകളിലാണ് ചിലർ പറയുന്നു ചിലർ പറയുന്നില്ല. അത്രയേ ഉള്ളു. “

” ചേച്ചീ. എനിക്ക് ടെൻഷനാണ് ചേച്ചി. രണ്ട് പ്രാവശ്യം വിശേഷം ആയതാ പക്ഷെ ആ അമ്മ വിശ്രമമില്ലാതെ കടുത്ത കടുത്ത പണികൾ തരും. ചേട്ടനും ഞാനും ഒരു രണ്ട് മൂന്ന് മാസം വീട്ടിൽ പോയി നിന്നാൽ തന്നെ ഇതിനൊക്കെ പരിഹാരം ആകൂന്ന് എന്റെ മനസ്സ് പറയുന്നു. ഡോക്ടർ റെസ്റ്റ്ന്ന് പറയുമ്പോ അമ്മ ഒരോ ജോലികൾ തരും ആട്ടാനും,അലക്കാനും ഒക്കെ. അവസാനം ആ മാസത്തെ ചികിത്സ പരാജയപ്പെടുമ്പോ മച്ചീന്നും,മലടീന്നും ഒക്കെ.ചേട്ടനോട് സങ്കടം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.ഡോക്ടർനോട് എനിക്ക് ടെൻഷനും റെസ്റ്റ് കിട്ടാത്തതും ആണ് കാരണംന്ന് ഒന്ന്പറയാൻ പറ്റുന്നതും ഇല്ല,
ചേട്ടൻ കേട്ടോണ്ടിരിക്കയല്ലേ.”

“ശ്രീജാ.തൽക്കാലം നിന്റെ അമ്മയുടെ അടുത്ത് രണ്ടാൾക്കും നിൽക്കാനുള്ള സൗകര്യം ഉണ്ടോ “സുറുമി ചോദിച്ചു.

“ഉവ്വ് ചേച്ചി.അമ്മ അവിടെ ഒറ്റയ്ക്ക, ഇവിടുത്തെ അമ്മയ്ക്കൊപ്പം അനിയനും ചേട്ടന്റെ ഇളയ അമ്മാവനും ഉണ്ട്
ഒന്ന് സ്വാതന്ത്ര്യത്തോടെ മിണ്ടാനോ ഒന്നിനും പറ്റാതെ കെട്ടപ്പെട്ടത് പോലെയാ.”

“പ്രാർത്ഥിക്ക് എല്ലാം ശരിയാകും.
അല്ല നിന്റെ ടോക്കൺ എത്രയാ “

” ഇരുപത്തി ഒൻപത് “
സുറുമി ,ശ്രീജയുടെ ടോക്കൺ വാങ്ങിട്ട് അവളുടെ മുപ്പതെന്ന ടോക്കൺ ശ്രീജക്ക് നൽകി. ഞാൻ ആദ്യം കേറിക്കോട്ടെ”

“ആയിക്കോട്ടെ ചേച്ചീ.എന്റെ കാര്യം പറയുന്നതിനിടയിൽ ചേച്ചിയോട് ചോദിക്കാൻ വിട്ട് പോയി കഴിഞ്ഞ ചികിത്സയും ശരിക്കായില്ല അല്ലേ.”

“എന്നെങ്കിലും ശരിയാകും.നമുക്ക് ഒപ്പമുണ്ടായിരുന്ന നാലഞ്ച് പേർക്ക് ഓകെ ആയി നമ്മുടെ സമയമായില്ല അത്രയേയുള്ളു. “

ടോക്കൺ നമ്പർ 29

സുറുമിയും റഫീഖും ഡോക്ടറുടെ റൂമിനകത്തേക്ക് കയറുന്നതിനിടക്ക് സുറുമി ശ്രീജയോട് പതിയെ പറഞ്ഞു
ആ കൈയിലിരിക്കുന്ന ടോക്കൺ വേറെയാർക്കും കൊടുക്കരുതെന്ന്.

…………………………..…………………………..

സ്കാനിങ്ങ് ഏരിയയിൽ വെയ്റ്റ് ചെയ്യുമ്പോ ആരും ആരെയും കൂടുതൽ ശ്രദ്ധിക്കാറില്ല.പതിയെ ഉന്തിയ വയറുകൾ കാണുമ്പോ നെഞ്ച് പിടയുന്നത് കണ്ട് പിടിച്ചാലോ. ആശുപത്രി ചീട്ടിലേക്ക് നോക്കിയിരിക്കെ ചേച്ചീന്നുള്ള വിളി കേട്ട് തിരിഞ്ഞ് നോക്കുമ്പോ ഏഴെട്ടു മാസത്തെ വയറും താങ്ങി അതാ.ഇത് ശ്രീജയല്ലേന്ന് സുറുമി ചിന്തിക്കും മുന്നേ അവൾ കൈയിൽ പിടിച്ച് കഴിഞ്ഞു.

ഇപ്പോൾ പൂർണ്ണ നിലാവിന്റെ വെട്ടമാണവൾക്ക് സുറുമി പതിയെ ശ്രീജയുടെ വയറ്റിൽ തലോടി.ആ വലിയ വയറിന്റെ തുടിപ്പ് ശ്രീജയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. സുറുമിക്കും സന്തോഷമായി.ഒരേരുത്തർക്കും വിശേഷം ആകുമ്പോ മറ്റുള്ളവരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂടും.

“ഞാൻ അറിഞ്ഞിരുന്നു.സിസ്റ്റർനോട് ഒരിക്കൽ ചോദിച്ചപ്പേൾ പറഞ്ഞു. “

“അന്ന് ചികിത്സ കഴിഞ്ഞ് നേരെ എന്റെ വീട്ടിലേക്കായേട്ടൻ കൊണ്ട് പോയത്. ഡോക്ടർ നല്ല റെസ്റ്റ് വേണമെന്ന് ചേട്ടനോട് കട്ടായം പറഞ്ഞു. ചേച്ചി ഇത് എട്ടാം മാസമാ അന്ന് ഞങ്ങൾ ഡോക്ടറിനെ കണ്ടിട്ട് ഇറങ്ങിയപ്പോൾ ഡോക്ടർ ചോദിച്ചു സുറുമി കൂട്ടുകാരിയാണോന്ന് “
അന്ന് അവളുടെ ടോക്കൺ വാങ്ങി അകത്ത് പോയപ്പോൾ ഡോക്റോട് ഒത്തിരി പറയാനുണ്ടായിരുന്നു. അവളുടെ അവസ്ഥയെ കുറിച്ച് ഞാൻ ഉറപ്പായും സംസാരിക്കാമെന്നത് ഡോക്ടറുടെ വാക്കായിരുന്നു.

“ശ്രീജ,നിന്റെ മുഖത്തിന്റെ സന്തോഷം എന്റെ മനസ്സ് നിറച്ചു.”
” ചേച്ചിക്കും വേഗം ശരിയാകാൻ ഞങ്ങൾ എന്നും പ്രാർത്ഥിക്കുന്നുണ്ട്.
സന്തോഷം ചേച്ചീ ഇടത് കൈ വയറ്റിൽ
താങ്ങി അവൾ പതിയെ നടന്നുനീങ്ങി.

സമയമാകുമ്പോ നമ്മുക്കും ശരിയാകുമെന്ന ആശ്വസിപ്പിക്കലിൽ കുഞ്ഞ് തുടിപ്പ് ഉദരത്തിൽ തരണേ, ആഗ്രഹിക്കുന്നവർക്കൊക്കെ കുഞ്ഞുങ്ങളെ നൽകണേ നഥായെന്ന പ്രാർത്ഥനയോടെ ടോക്കൺ വിളിക്കുന്നതും കാത്ത് റഫീഖിന്റെ ചുമലിൽ നെടുവീർപ്പോടെ അവൾ തലചായ്ച്ചിരുന്നു.

✍സന്ന (സലീന ബീവി)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: