✍️✍️ ഷിജി ജയരാജ്🔥🔥
ഇനി ഞാൻ ഉണർന്നിരിക്കാം
പൈതലിനോടായി ഉരച്ചവൾ .
ഇന്നേത് പാഥേയം
ജഠരാഗ്നിക്ക് ശമന
മാകുമെന്നറിയില്ല –
യെങ്കിലും ഓമനേ
കാത്തിരിക്കാം ഈ
വഴിത്താരയിൽ .
അടിവയർ കത്തുന്ന
വേദനയമർത്തിയവൾ
മാറിലേക്കണച്ചുടൻ
കുഞ്ഞു പൈതലെ
ഉണങ്ങി വരണ ഉഷ്ണമാം
സ്തന്യത്തിലമർന്നവൻ
കൈവിരൽ വായിലമർത്തി.
ക്ഷീരമല്ലെങ്കിലും നിർവൃതിയാലവൻ
താളം പിടിക്കുമാതായ
തൻ ആത്മരാഗത്തി-
ലൂളിയിട്ടു കിനാവില്ല , –
നിദ്രയിലേക്കും ….
.
മദ്ധ്യാഹ്നത്തിനെ
സഹിക്കുന്നതിനപ്പുറം
കത്തുന്ന വയറിന്റെ
രോദനം ആരുണ്ടിവിടെ
കേൾപ്പതിനായ് …
.
ആയിരം നാവു രുചിച്ച
എച്ചിലായാലും കുരുന്നിൻ
വിശപ്പകറ്റാൻ വരുന്നോരു
പാഥേയവും കാത്തിരിക്കുന്നു
സായന്തന കാറ്റുവരെ
ഇഴയുന്നു നിമിഷങ്ങൾ.
ബലിച്ചോറായി മാറുന്നു
ഇനിയുള്ള പാഥേയം ….