17.1 C
New York
Sunday, September 19, 2021
Home Literature പഷ്‌തൂണിലെ റൂഹാനി കിളി പറഞ്ഞത് (കവിത) - സൂര്യ

പഷ്‌തൂണിലെ റൂഹാനി കിളി പറഞ്ഞത് (കവിത) – സൂര്യ

ശീസ്താൻ താഴ്വരയിലെ ഉഷ്ണക്കാറ്റ്
പറയാതെ പറയുന്നതു പ്രണയിക്കാനാണ്;
അക്ഷരങ്ങളെ പ്രണയിക്കാൻ..!

ഹരി റുദിൻറെ മരുപ്പച്ചയറ്റ തടങ്ങളിൽ
മണ്ണടിഞ്ഞ മാതളത്തിൻറെ വിത്തുകളും
മുന്തിരിയുടെ വിത്തുകളും പറയുന്നത്,
പ്രണയിക്കാനാണ്;
അക്ഷരങ്ങളെ പ്രണയിക്കാൻ..!

പർദ്ദക്കുള്ളിലെ പുകയും പുകമറകളും
ഉപ്പുരസമില്ലാത്ത വിയർപ്പും
നിക്വാബിനുള്ളിലെ നീരില്ലാത്ത
കണ്ണീരരുവികളുടെ നീറ്റലും ചേർത്ത്
ഒരു തടാകമാക്കി…. കുത്തിയൊഴുകുന്ന
പുഴയാക്കി മാറ്റിയ നാദിയ പറഞ്ഞതും
പ്രണയിക്കാനാണ്;
അക്ഷരങ്ങളെ പ്രണയിക്കാൻ..!

അതിർത്തികളും കടന്ന്,
അഫ്‌ഗാനിലേക്കൊരു കണ്ണെറിഞ്ഞാൽ
ഒരു തയ്യിൽകട കാണാം; അവിടെ,
സ്വർണ്ണനിറമുള്ള സൂചിയിൽ
വെളുത്ത സ്വപ്നത്തിൻറെ നൂൽ
കോർത്തുക്കൊണ്ടവളിരിപ്പുണ്ട്.

നാദിയ അഞ്ജുമാൻ ഹെരാവി…
സൂചിമുനകൊണ്ടു വിപ്ലവം നെയ്തവൾ..!

ദൈവീകതയെ തടങ്കിലിട്ടു,
മാനവികതയെ കഴുത്തറുത്തു,
വെളിച്ചത്തെ ബലിക്കഴിക്കുന്ന നാട്ടിൽ
അക്ഷരങ്ങളെ വെളിച്ചമാക്കി മാറ്റിയവൾ..!

മുമീനിൻ കോട്ടകളുടെ മിനാരങ്ങളിൽ,
സംഗീതം നിലച്ച ഹൃദയങ്ങളുമായി
റൂഹാനി കിളികൾ നിശ്ചലരായപ്പോൾ
ആത്മ മന്ത്രണത്തിൻറെ ഈരടികൾക്കൊപ്പം
പുതുനാദത്തിൻറെ പ്രപഞ്ചവും നല്കിയവൾ..!

പഴംതുണിപോലൊരു പഷ്‌തൂണി പെണ്ണ്..!
കാലം, മറ്റൊരു റൂഹാനി കിളിയാക്കിയ
ഹെറാതിൻറെ വെള്ളിനക്ഷത്രം..!

അവളിൽ വിതക്കപ്പെട്ട അടിമത്വത്തിൻറെ,
അന്ധകാരത്തിൻറെ വിത്തുകൾ
ദ്രവീകരിച്ചൊഴുകിയപ്പോൾ
അവ, മരുഭൂമികളേയും താണ്ടി….
അതിർത്തികളും കടന്ന്…
പുതിയ ആകാശങ്ങളെ സൃഷ്ടിച്ചു.

അവളുടെ ഗുരു അഗ്നിയായിരുന്നു..!
അക്ഷരം അഗ്നിയാകുമ്പോൾ
അഗ്നി വിപ്ലവമാകുന്നു..!
വിപ്ലവം തെളിഞ്ഞ ആകാശങ്ങളെ
സൃഷ്ടിച്ചുക്കൊണ്ടേയിരിക്കും..!


  • ശീസ്താൻ= അഫ്‌ഗാനിലെ താഴ്വര.
  • ഹരി റുദ്= ഹെറാതിലൂടെ ഒഴുകുന്ന ഹരി നദി. നദിയുടെ അറബി വാക്കാണു ‘റുദ്.’
  • നാദിയ അഞ്ജുമാൻ= പ്രശസ്തയായ അഫ്ഘാൻ കവയിത്രി. 2005ൽ, ഇവർ ഭർത്താവിനാൽ കൊലചെയ്യപ്പെട്ടു.
  • മുമീനിൻ കോട്ട= ‘അമീറുൾ‌ മുമീനിൻ’ എന്ന സ്ഥാനപേരുള്ള താലിബാൻറെ പരമോന്നത നേതാവായിരുന്ന മുല്ല മുഹമ്മദ് ഒമറിൻറെ അധീനതയിലുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങൾ/ പള്ളികൾ എന്നതിലേക്കുള്ള സൂചന.
  • പഷ്തൂണി= അഫ്ഗാൻ വംശജ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: