17.1 C
New York
Saturday, September 18, 2021
Home Literature പരേതന്റെ ആത്മഗതം! (കവിത)

പരേതന്റെ ആത്മഗതം! (കവിത)

✍രാജൻ രാജധാനി

ജീവൻവെടിഞ്ഞിന്നു ഞാനും,മണ്ണിൻ
ആഴത്തിലേക്കിതാ,പോയിടുന്നു!
മണ്ണോടുമണ്ണായി ചേർന്നിടട്ടെ,ഞാൻ
പ്രീയവർക്കോർമ്മയായ്,മാറിടട്ടെ!

പുലരികളെനിക്കായ് പിറക്കുകില്ലായി
നി,യിരുളാണെനിക്കു പ്രിയകൂട്ടുകാരി!
ജീവിതാഘോഷ താളമേളം നിലച്ചില്ലേ
നിത്യനിദ്രയെ ഞാനിനി പുൽകിടട്ടെ!

അരുണന്റെ തഴുകലിൽ ഉണരുകില്ല
പൗർണ്ണമിപ്പുഞ്ചിരി കാണുകില്ല;
കുയിലിന്റെ പാട്ടുകൾ കേൾക്കുകില്ല,
നിത്യനിദ്രയിൽനിന്നു ഞാനുണരുകില്ല!

വിടചൊല്ലിപ്പിരിയുവാ,നാവുകില്ല;
വിടയേകിയെന്നെയും യാത്രയാക്കു!
വിധിലിഖിതങ്ങൾ മായ്ച്ചിടാനാവില്ല
വിധിയെ ശപിച്ചിനി വിലപിച്ചിടേണ്ട!

മിഴിനീർതൂകി വിതുമ്പിടേണ്ട, ആ
മാനസ്സിൻ വേദനയറിയുന്നു ഞാൻ;
വേദനതെല്ലുമെന്നുള്ളിലില്ല,ജീവിത
ഭാരം വച്ചൊഴിയുക,യെന്നതു ഭാഗ്യം!

ഒരുവാക്ക്ചൊല്ലി വിടവാങ്ങുവാനും
ഒരുനോക്കുകണ്ടെൻ മിഴിപൂട്ടുവാനും
ഒരുപാടു ഞാനെന്നും മോഹിച്ചിരുന്നു!
മോഹവും ദാഹവു,മെൻദേഹവുമിന്നീ
ചിതയിയിൽദഹിച്ചു,മണ്ണായിമാറിടട്ടെ!

വർണ്ണമോ വർഗ്ഗ ഭേദമോയില്ലാത്ത
മണ്ണിലേക്കല്ലോ നമ്മൾ മടങ്ങീടുക;
ഇന്നുഞാൻമുമ്പേ,യാത്രയാകുമ്പോൾ
വൃഥാ,വേദനതെല്ലുമേ,വേണ്ടയുള്ളിൽ!

ഞാനുമിന്നോർമ്മയായ് മാറിടുമ്പോൾ
ദിന,മൊരുമാത്രയെന്നെ ഓർത്തീടുമോ
ചിന്തയിലെന്നോർമ്മ,യെത്തിടുമ്പോൾ
മിഴിയിണക്കോണിൽ കണ്ണീരൂറീടുമോ?

ബന്ധവുംസ്വന്തവും,ഭൗതികസമ്പത്തു-
മില്ലാത്ത,ജഡംമാത്രമല്ലേ,ഞാനുമിന്ന്;
മണ്ണോടുമണ്ണായി,ച്ചേർന്നുവെന്നാലോ
ഈമണ്ണിന്നുടമയും മറ്റൊരാളാവുകില്ലേ!

അസ്തിത്വ,ചിന്തയിനിയേതുമില്ല,എൻ
അസ്ഥിതൻബാക്കിയും നീക്കുംനിങ്ങൾ!
ദേഹിയും ദേഹവും വേർപ്പെട്ടുവെന്നാൽ
ദേഹം മണ്ണോടുമണ്ണായി ചേർന്നിടേണം!

രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: