17.1 C
New York
Monday, September 20, 2021
Home Literature പരിപൂർണ്ണ സ്വാതന്ത്ര്യം (ഗദ്യ കവിത)

പരിപൂർണ്ണ സ്വാതന്ത്ര്യം (ഗദ്യ കവിത)

✍ജിതേന്ദ്ര കുമാർ

ആരു പറഞ്ഞു;
നമുക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ?

ഹെൽമറ്റ് ധരിക്കാതെ
പുറത്തുപോയാൽ പിഴ !

പാതയിൽ ചുവന്ന ലൈറ്റ്
ചാടിയാൽ പിഴ;
എത്ര ആളൊഴിഞ്ഞ നേരമെങ്കിലും.

നികുതി കൊടുത്തില്ലെങ്കിൽ പിഴ …
നമ്മുടെ ബസിൽ , തീവണ്ടിയിൽ,
ടിക്കറ്റെടുത്തില്ലെങ്കിൽ പിഴ !

അയലത്തേക്കല്ല,
മുന്നിലെ പഞ്ചായത്തു പാതയിലേക്കു
വീട്ടിലെ അഴുക്കു
അടിച്ചു കോരിയിട്ടാലും പിഴ!…..

എന്തു സ്വാതന്ത്ര്യമാണീ നാട്ടിൽ…

എന്നാൽ ആഗസ്റ്റ് 15 നു
അമേരിക്കൻ അധിനിവേശത്തെ
അടിച്ചോടിച്ചു സ്വതന്ത്രമായ
അഫ്ഗാനിസ്ഥാനിലേക്കു നോക്കൂ….

കവികൾ പാടിയ പോലെ
സ്കൂളുകളിൽ നിന്നും
സ്ത്രീകൾക്കു മോചനം !

പത്തു കഴിഞ്ഞ പെൺകുട്ടിയ്ക്ക്
പടികടന്നു പോകാതിരിക്കാനുള്ള
പരിപൂർണ്ണ സ്വാതന്ത്ര്യം !

പെണ്ണിനു പണിയ്ക്കു
പോകാതിരിക്കാനുള്ള സ്വാതന്ത്ര്യം !
പെറ്റു കൊണ്ടിരിക്കാനുള്ള
പരമ സ്വാതന്ത്ര്യം !

സിനിമകൾ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം !

കലയെ, ഹാസ്യത്തെ, നൃത്തത്തെ
നടനത്തെ ……… ഒക്കെ
പടിപ്പുറത്ത് നിർത്താനുള്ള സ്വാതന്ത്ര്യം …..

ഭർത്താക്കന്മാർ പറയുന്നത്
അതുപോലെ അനുസരിക്കാൻ
ഭാര്യയ്ക്കു പരിപൂർണ്ണ സ്വാതന്ത്ര്യം….

ഔദാര്യമില്ലാതെ,
അവകാശമായിത്തന്നെ സ്വാതന്ത്ര്യം !

കടമകൾ ഒന്നുമില്ലാത്ത
പരിപൂർണ്ണ അവകാശം – സ്വാതന്ത്ര്യം !

വരൂ, ഇന്ത്യയിലെ
പാരതന്ത്ര്യത്തിൽ നിന്നും
നമുക്കു മോചനം നേടാം.

അഫ്ഗാനിലെ,
വിശിഷ്ട സ്വാതന്ത്ര്യം
വിശപ്പും ദാഹവുമില്ലാതെ ആനന്ദിച്ചാസ്വദിക്കാം.

കുത്തിനു പിടിച്ച് സാമ്രാജ്യത്വ അധിനിവേശത്തെ
പടിക്കു പുറത്താക്കിയ ആ സ്വാതന്ത്ര്യം;
പരിപൂർണ്ണ സ്വാതന്ത്ര്യം

✍ജിതേന്ദ്ര കുമാർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: