നിനക്കായ് ഉള്ള എന്റെ കാത്തിരിപ്പ്
സുഖമുള്ള ഒരു നോവാണ്… പനിനീർപ്പൂവിന്റെ നേർത്ത മണമാണ് നിന്റെ മനസ്സിന്
നിന്നെ നിനയ്ക്കുബോൾ തന്നെ
എന്റെ മനസ്സിൽ ആ മണം പരക്കും
ആ മണവും അസ്വാദിച്ച് നീ വരുവോളം
എത്ര നേരവും ഞാൻ നിനക്കായ് കാത്തിരിക്കും.
ഒടുവിൽ നീ എന്നിലേയ്ക്ക്
വന്നണയുന്ന നേരം
ഞാൻ അറിയുന്നോരു ആനന്തമുണ്ട്…
എനിയ്ക്കു മാത്രം സ്വന്തമായ ഒരാനന്തം.
മീര മനസ്സിൽ മന്ത്രിച്ചു
അതു വാക്കിനാൽ
വിവരണങ്ങൾക്ക് അപ്പുറത്താണ്
എനിക്ക് എപ്പോഴും ആ അപ്പുറത്തേക്ക് നീന്നിലൂടെ എത്താൻ ആശയാണ്
ഞാൻ എവിടെയോ
മറന്നിട്ട് പോയ
എന്റെ മധുര പുഞ്ചിരി നീ കണ്ടെടുത്തുകൊണ്ടെന്റെ
ചുണ്ടിൽ നിന്റെ ചുണ്ടിനാൽ
തുന്നിച്ചേർത്തു
നിന്റെ കൈവിരലുകളുടെ
മൃദുസ്പർശം എന്നിൽ
കോരിയിട്ടത് സ്നേഹത്തിന്റെ
വിശ്വാസമാണ്
കരുതലിന്റെ തണലാണ്
നിന്റെ ഹൃദയതോട്
എന്റെ ഹൃദയത്തെ
നീ ചേർത്തു തുന്നിയപ്പോൾ
ആദ്യംഒന്ന്പിടഞ്ഞെങ്കിലും
ദുർബലയായി ആടി
നിന്നിരുന്ന അവൾ ബലപ്പെട്ടവളായിപുനർജനിച്ചു
കണ്ണുകൾ വാശി ഇട്ടു
ഇനി നിറയില്ല എന്ന്
ഉള്ളം ആഴലിനോട്
മുഖം തിരിച്ച് കൊണ്ട്
ആനന്ദത്തിലേക്ക്
മുഖം തിരിച്ചു.
നീ അടുത്ത് വരുമ്പോൾ
സ്നേഹം മഴയായി പൊഴിഞ്ഞ്
ആ കുളിരിൽ ഞാൻ
വിറകൊള്ളുന്നത് നീ അറിയുന്നോ
നീ എൻറെ ഉള്ളിൽ വിതച്ചത് സ്നേഹത്തിന്റെ തണുപ്പാണ് കണ്ണാ
അത് ഞാൻ എന്റെ ഉള്ളം
കൊണ്ട് തൊട്ടറിയുന്നു
എന്നിലേക്കുള്ള നിന്റെ നിലക്കാത്ത ഒഴുക്കിനയ്കാത്തിരിക്കുന്നു.
Sandhya M