17.1 C
New York
Wednesday, September 22, 2021
Home Literature പതിന്നാലു മാസം ഇരുനൂറ്റിയെഴുപതു കഥകൾ : ഹരിസാർ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു...

പതിന്നാലു മാസം ഇരുനൂറ്റിയെഴുപതു കഥകൾ : ഹരിസാർ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു…

കൂത്താട്ടുകുളം , പ്രശസ്ത ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനുമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ. നമ്പൂതിരിപ്പാട് പതിന്നാലു മാസത്തോളമായി വാട്സാപ്പ് വഴി കുട്ടികൾക്ക് വേണ്ടി കഥകൾ പറയുന്നു . 2020 മാർച്ച് മാസത്തിലെ ലോക്ക് ഡൗൺ കാലം വിരസത അകറ്റാൻ കുട്ടികൾക്കായി കൊച്ചു കൊച്ചു കഥകൾ റെക്കോർഡ് ചെയ്ത വാട്സാപ്പ് വഴി അയച്ചതാണ് തുടക്കം .

കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഉള്ള പതിനായിരക്കണക്കിന് കുട്ടികൾ രണ്ടു കൈയും നീട്ടി ഹരീഷ് ആർ. നമ്പൂതിരിപ്പാട് പറയുന്ന കഥകൾ സ്വീകരിച്ചു . ക്രമേണ പത്രമാധ്യമങ്ങളിലും ചാനലുകളിലും ഹരി സാറിൻ്റെ കഥാ വിശേഷങ്ങൾ പങ്കു വയ്ക്കപ്പെട്ടു . താൻ നേരത്തെ എഴുതിയ കഥകൾ തീർന്നപ്പോൾ വീണ്ടും വീണ്ടും കുട്ടികൾ ആവശ്യപ്പെട്ട പ്രകാരം പുതിയ പുതിയ കഥകൾ എഴുതി നവ മാധ്യമങ്ങൾ വഴി പങ്കുവെച്ചു .

ഈ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇരുന്നൂറോളം കഥകൾ പുതിയതായി എഴുതി . കൊറോണയും തിരഞ്ഞെടുപ്പും , ഉൾപ്പെടുന്ന നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആനുകാലിക പ്രാധാന്യമുള്ള കഥകൾ ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികളിലേക്ക് എത്തുന്നു. മഹത് വ്യക്തികളുടെ ഓർമ്മദിനങ്ങൾ വിശേഷ ദിവസങ്ങൾ അനുസ്മരണങ്ങൾ എന്നിവ കവിത രൂപത്തിലും പങ്കുവെക്കുന്നു . കോവിഡ് രോഗബാധ മൂർദ്ധന്യത്തിൽ എത്തിയ ഈ മെയ് മാസത്തിൽ സാമൂഹിക അകലം ശുചിത്വം , ലോക്ക് ഡൗൺ എന്നിവയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കഥകളാണ് കൂടുതലും അയച്ചത് . ഓൺലൈൻ കഥപറച്ചിലും , ഇതോടൊപ്പം നടന്നുവരുന്നു .

മഹാമാരിക്കാലത്ത് വീണ്ടും ഒരു അദ്ധ്യയന വർഷം കൂടി ആരംഭിക്കുമ്പോൾ , അതിനനുയോജ്യമായ വിനോദവും വിജ്ഞാനവും നിറയുന്ന കഥകളും കവിതകളുമായി എത്തുകയാണ് ഹരീഷ് ആർ.നമ്പൂതിരിപ്പാട് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: