17.1 C
New York
Wednesday, December 1, 2021
Home Literature പകൽക്കിനാവ് (കവിത)

പകൽക്കിനാവ് (കവിത)

ഊരൂട്ടമ്പലം ബാലകൃഷ്ണൻ ✍️

മനസ്സെത്തും ദൂരെ രാഗാർദ്രമേതോ
മറുമൊഴി കേട്ടതുപോലെ –
ഏഴഴകുള്ളൊരു മണി മഴവിൽക്കിളി
തൂവൽ കുടഞ്ഞതു പോലെ –
മാമല നിരതൻ മടിയിൽ മയങ്ങുന്നു
മലയാളമെന്നൊരു നാട് –
ഗുരു തുഞ്ചന്റെ കിളി പാടും നാട് .

ഈ ഭൂമിയിൽ എത്ര ജന്മങ്ങളിൽ നീ
എന്നെ വിളിച്ചിരുന്നെന്നോ?
ഇനി വരും ജന്മവും നിന്നെയും തേടി
ഞാൻ
ഈ വർണ്ണതീരത്തു വന്നു നില്ക്കും.
ഒന്നാകുവാനായില്ലെന്നാലുമെൻ സഖീ ,
ഒരു നോക്കു കാണുവാൻ മാത്രം –
നിന്നെ ഒരു നോക്കു കാണുവാൻ
മാത്രം.

എൻ ജീവനിൽ രാഗസ്വപ്നങ്ങളിൽ നീ
ചിറകടിച്ചെത്തുന്ന നേരം –
മനസ്സിലെ കിളി വാതിൽ മെല്ലെ തുറന്നു
നീ മന്ദസ്മിതം തൂകി നില്ക്കേ ,
മധുരിത മേതൊരു മദഭര ലഹരിയിൽ
മിഴി കൂമ്പിയടയുന്നുവോ?
എന്റെ മിഴി കൂമ്പിയടയുന്നുവോ?

ഊരൂട്ടമ്പലം ബാലകൃഷ്ണൻ ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: