17.1 C
New York
Monday, August 2, 2021
Home Literature പകലിന്റെ കൊലപാതകം (കവിത)

പകലിന്റെ കൊലപാതകം (കവിത)

ഡോക്ടർ. നയന മധു. കോഴിക്കോട്.

കറുപ്പിൻ്റെ സാരിത്തുമ്പിൽ
ഒരു പകൽ കൂടി ആത്മഹത്യ ചെയ്തു..!

എന്നാൽ അതിനു മുൻപേ-
അതിൻ്റെ ഉടുപ്പിലൊക്കെയും
കറ പുരണ്ടിരുന്നു.

അവിടിവിടെ കട്ടച്ചോരയുടെ-
ഇരുണ്ടു ചുവന്ന കറ.
ദുരൂഹത ഉള്ളതിനാൽ,
കാരണം തിരക്കി പലരും വന്നു.

അവരുടെ കൂട്ടത്തിൽ
ചിറകിൽ ചൂടുള്ള ഒരു കാറ്റും വന്നു-
കൂടെ ,ദുരൂഹ മരണം നാടറിയണമെന്നും പറഞ്ഞു..

അപ്പോഴൊക്കെയും ചിറകിലെ തീയും ആളുന്നുണ്ടായിരുന്നു…
എന്നാൽ, അപരിചിതരായ കുറെ
കറുത്ത മേഘങ്ങൾ തങ്ങളുടെ വാദങ്ങളാൽ ആ കാറ്റിനെ മുക്കികൊന്നു..!

അപ്പോഴേക്കും മുഖമില്ലാതാടുന്ന
നിഴൽകൂത്തു കാണാൻ
വഴിവിളക്കുകൾ എത്തി നോക്കി.

ഉറക്കച്ചടവുള്ള തെരുവോരങ്ങൾ
അധികം ആയുസ്സില്ലാത്ത വഴിവിളക്കിനു നേരെ കല്ലെറിഞ്ഞു.

മരവിച്ച നിശ്ശബ്ദത പഠിപ്പിക്കാൻ
പകലിനെ അറിയുന്നവരെയൊക്കെയും
കറുത്ത വവ്വാലുകൾ
ചിറകിനുള്ളിലൊതുക്കിയിരുന്നത്രെ.!

അതുകൊണ്ടു തന്നെ പകലിൻ്റെത്
വെറുമൊരു ആത്മഹത്യ മാത്രമെന്നു വിധിക്കപ്പെട്ടു..

ഒന്നുമറിയില്ല എന്നു അഭിനയിച്ചു
കണ്ണിറുക്കെ ചിമ്മിയവർക്കൊക്കെയും അറിയാമായിരുന്നു,
ഇതേ ‘ ഇരുട്ട് ‘ നാളെയും ഒരു പകലിനേകൂടെ
തെളിവുകൾ ഇല്ലാതെ കൊല്ലുമെന്ന്..!

ഡോക്ടർ. നയന മധു.
കോഴിക്കോട്.

COMMENTS

14 COMMENTS

  1. മനസ്സിലെ ദുഃഖം അരങ്ങു വാഴുമ്പോൾ സന്തോഷത്തിൻ തളിർ നാമ്പുകൾ അതിൽ ചതഞ്ഞരഞ്ഞിടുന്നു ….
    മനുഷ്യനാണ് മാറാന്നും മറക്കാന്നും കൺച്ചിമ്മിത്തുറക്കുന്ന നിമിഷം തന്നെ ധാരാളം…
    ഓരോ പകലുകളും നാം തന്നെയാകുന്നു…
    ഇരുട്ട് നമ്മളെ നാം അല്ലാതാക്കുന്ന നമ്മുടെ തന്നെ അന്തർമുഖവും…..

    എങ്കിലും ഒന്നു മാത്രം പകൽ പോലെ സത്യമാണ് നമ്മുടെയെല്ലാം ജീവനും ജീവിതവും…

    നല്ല വരികൾ,…. ചിന്തകൾ
    അഭിനന്ദനങ്ങൾ ഡോക്ടർ❤️

Leave a Reply to Yadhu Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com