17.1 C
New York
Tuesday, September 28, 2021
Home Literature നർത്തകി(കവിത)

നർത്തകി(കവിത)

✍സുജ ചെണ്ടയാട്

നടനം എന്നിൽ നിറഞ്ഞു…
ഭാവരാഗതാള ലയമായ്…
ഉടലിൽ കവിതയായ്
ചടുല ചലനങ്ങളിൽ…
കൈവിരൽ മുദ്രകൾ കൊരുത്തു
അഴകിൻ ആഴങ്ങളിൽ
ഭാവങ്ങൾ തെളിഞ്ഞു….
നൃത്തമണ്ഡപത്തിൽ നൃത്തമാടുന്നൊരു ചാരുരൂപം…
സ്വപ്നങ്ങളിൽ നീയന്നു
നിറഞ്ഞിരുന്നു
ദേവലോക നർത്തകി രൂപമായി….

ചിലങ്കതൻ കിലുക്കം
നാദപ്രവാഹമായി
എന്നിൽ നിറഞ്ഞു…
അംഗോപാംഗം ദ്രുതചലനത്തിൽ ലാസ്യ ഭാവത്തിൽ…
സ്വപ്നങ്ങളിൽ നിറഞ്ഞൊരു നൃത്തമണ്ഡപത്തിൽ നൃത്തശിൽപ്പമായി
ഞാനും ആടുകയായ്…

എൻ ചലനങ്ങളിൽ..
ഭാവങ്ങളിൽ…
എന്നും നടന മാസ്മരിക ചാരുത നിറഞ്ഞുനിന്നു…

പൂർണ്ണമായ് നിന്നെ
അറിഞ്ഞെങ്കിലെന്നു ഞാൻ
മോഹിക്കുന്നു…
തീവ്രമായ് നിന്നെ ഞാൻ പ്രണയിക്കുന്നു.
പരിശുദ്ധിതൻ നിറദീപമായ്,
എൻ സുകൃതമായ്
എന്നിലേക്കൊഴുകി…
നടനത്തിൽ നിറയുന്ന ഭാവങ്ങളിൽ തീർത്തൊരു,
നർത്തകീ ശിൽപ്പമായെങ്കിലെന്നു
ഞാൻ മോഹിച്ചിരുന്നു…

✍സുജ ചെണ്ടയാട്

🎼🌻🎼🌻🎼🌻🎼🌻🎼🌻🎼

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: