അഞ്ജലി കോഫി മൊത്തികുടിക്കുന്നതിനിടയിൽ കണ്ണ് നിറയുന്നത് ആരും കാണാതിരിക്കാൻ ശ്രമിച്ചു. ലാപ്ടോപ് ലിഡ് ഓപൺ ചെയ്യുന്നതിനിടയ്ക്ക് ചിന്തകൾ തോണിയേറിപ്പോയി. ഇപ്പോൾ തോന്നുന്നു ഇത്രയും അടുക്കേണ്ടിയിരുന്നില്ലാന്ന്. ഐ ടി കാരായ ഒരേ നാട്ടുകാർ ഒന്നിച്ചാണ് നാട്ടിലേക്കും തിരിച്ചും യാത്ര. യാത്രക്കിടയിൽ എപ്പോഴോ ഇഷ്ടാനിഷ്ടങ്ങൾ പങ്കു വയ്ച്ചു.കൂടുതൽ അടുത്തു. ഒരു കമ്പനി അല്ലെങ്കിലും ഒരേ സ്ഥലത്താണ് രണ്ടു പേരുടെയും ഓഫീസ്. കാലത്ത് സുധീഷ് ബുള്ളറ്റും കൊണ്ട് അഞ്ജുവിന്റെ പി ജി (paying guest accommodation) യിൽ വന്ന് അവളെയും കൂട്ടി ഓഫീസിലേക്ക്. വൈകുന്നേരവും അതു പോലെ തന്നെ. കാണാതെ ഇരിക്കാൻ വയ്യ എന്നായപ്പോഴാണ് രണ്ട് പേരും വീട്ടിൽ പറയാമെന്നു വച്ചത്.രണ്ട് പേരുടേയും വീട്ടിൽ കല്യാണാലോചന നടക്കുന്നുണ്ട്. കാര്യം അവതരിപ്പിച്ചപ്പോൾ ജാതക പൊരുത്തം നോക്കണമെന്നു മാത്രമേ രണ്ടു വീട്ടുകാർക്കും നിബന്ധനയുണ്ടായിരുന്നുള്ളൂ.വളരെയധികം സന്തോഷത്തോടെയാണ് അവർ രണ്ടു പേരും ബാംഗ്ലൂരിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ എത്തി പതിവ് പോലെ പെട്ടെന്ന് റെഡി ആയി ഓഫീസിലേക്ക് പോയി.
രണ്ട് പേരും വൈകുന്നേരം താമസസ്ഥലത്തെത്തി വീട്ടിലേക്ക് വിളിച്ചു. അങ്ങേതലക്കൽ നിന്നും ഒരേ ഉത്തരം രണ്ടു പേരുടെയും ചെവികളിലെത്തി.
“ദശാസന്ധിയുണ്ട് .അതായത് ഇങ്ങനെയുള്ള ജാതകക്കാർ തമ്മിൽ കല്യാണം കഴിച്ചാൽ പെൺകുട്ടി വിധവയാകും. ഭർതൃ മരണം അച്ചട്ടാണെന്ന്”
രണ്ട് പേരും എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം ഇരുന്നു. കുറെ കരഞ്ഞു. പ്രതീക്ഷയുടെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് ഇങ്ങനെ ഒരു കാര്യം ഉണ്ടായത്.സുധീഷ് അഞ്ജലിയെ വിളിച്ചു. ഒന്നും പറയാൻ കഴിഞ്ഞില്ല. രണ്ട് പേരും ഭക്ഷണം പോലും കഴിക്കാതെ കിടന്നു. ഉറങ്ങാതെ കഴിഞ്ഞ ഒന്നര വർഷത്തിനിടെയുണ്ടായ കാര്യങ്ങളോരോന്നാലോചിച്ചു കിടന്നു നേരം വെളുപ്പിച്ചു. ഒട്ടും
ഉന്മേഷമില്ലെങ്കിലും പെട്ടെന്ന് റെഡി ആയി,സുധീഷ് വന്നു അഞ്ജലി വണ്ടിയിൽ കയറി രണ്ടുപേരും ഓഫീസിനു താഴെ എത്തി. പാർക്കിലെ ബെഞ്ചിൽ ഇരുന്നു.
അഞ്ജലി : സുധീ, നമുക്ക് പിരിയാം. ഇങ്ങനെയൊരു വിധിയാണ് നമുക്ക് എന്ന് വിചാരിച്ചില്ലല്ലോ.
സുധീഷ് : മം.. നമുക്ക് കുഴപ്പമില്ല എന്ന് പറഞ്ഞാലും വീട്ടുകാർ സമ്മതിക്കാൻ പോകുന്നില്ല.
അഞ്ജലി : എന്താ സുധീ ഈ പറയുന്നത്….. നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ………..
സുധീഷ് : ഓകെ, നമുക്കു പിരിയാം… വൈകുന്നേരം നിനക്ക് ഇഷ്ടപെട്ട “Barista” യിൽ പോയി ഓരോ കോഫി കുടിച്ചു പിരിയാം.
വൈകുന്നേരം cafe യിൽ പോയി
അഞ്ജലിക്കിഷ്ടമുള്ള കപ്പാച്ചിനോ (Cappuccino) ഓർഡർ ചെയ്തു.അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു. കോഫി കുടിച്ച്
പിരിഞ്ഞു എന്നെന്നേക്കുമായി മനസ്സിൽ വല്ലാത്ത നോവുമായി.
deepz