17.1 C
New York
Wednesday, September 22, 2021
Home Literature 'നോക്കൂ…..' (കവിത)

‘നോക്കൂ…..’ (കവിത)

ഷാജി. പുറങ്ങ്✍

നോക്കു,
നമുക്ക് മരണത്തെക്കുറിച്ച്
സംസാരിക്കണം!

കണ്ണാടിയിലെ
പ്രതിബിംബ സൗന്ദര്യത്തിൽ നിന്ന്
ചുവരിലെ ജീവിതമില്ലാത്ത ചില്ലിട്ട ചിത്രമാവുകയാണ് നാം…!

രാജ്യം പറയുന്ന കണക്കിൽ
നമ്മൾ രാജ്യസ്നേഹികളോ,
രാജ്യദ്രോഹികളോ എന്നറിയില്ല ?

വിശപ്പ് തിന്നുന്ന ചന്തയിൽ
അന്നം തിരഞ്ഞവരാണ് നാം!

അഭിമാനത്തിൻ്റ പാതി വാക്കുകളെ
പൂരിപ്പിക്കാനാവാതെ
മരണപ്പെട്ടവരാകുന്നു നമ്മൾ…!

നമുക്ക് മരിച്ചവരെ
ചർച്ച ചെയ്യേണ്ടതുണ്ട്…

ഹേ,
ഇങ്ങോട്ടു നോക്കണം
ഇവിടെ മനുഷ്യന്
ശ്വാസം മുട്ടുന്നുണ്ട്…
ശ്വാസം മുട്ടി ചാവുന്നുണ്ട്
വിശക്കുന്നുണ്ട്
വിശന്നു ചാവുന്നുണ്ട്…

അധികാരത്തിൻ്റെ
താടിരോമങ്ങളിൽ
മതാന്ധകാരത്തിൻ്റെ
ചോര കുടിയൻ മൂട്ടകളെ
വളർത്തി ഭരിച്ചു സുഖിക്കുമ്പോ ജനാധിപത്യത്തിൻ്റെ വെളിച്ചത്തിൽ നിന്ന് നമുക്ക്
മരണത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്…

നോക്കു ,
നമ്മുടെ രാജ്യം അടയാളപ്പെടുന്ന
വർത്തമാനം

അടയാളമില്ലാത്ത
മരണങ്ങൾ ഒഴുകി
അഴുകുന്ന പുണ്യനദികൾ..!

ഭയാനകമായ പലായാനങ്ങളുടെ
തുടർച്ചയിൽ ഹൃദയം നിലച്ച്., സ്വപ്നങ്ങളുടെ
ശവഘോഷയാത്രകൾക്ക്
സാക്ഷിയാകുന്ന തെരുവുകൾ ….!

ജീവിതം നിരോധിക്കപ്പെട്ട
ശവങ്ങൾ ക്യൂ നിൽക്കുന്ന
ശവപറമ്പുകൾ….!

നോക്കു,
ആഡംബരത്തിൻ്റെ
ദേവാലയങ്ങൾ പണിഞ്ഞവർ
ദൈവത്തോളം വലിയ നിലയിൽ
വളരുന്നുണ്ട്!

ഉറഞ്ഞു തുള്ളി
ദൈവകൽപ്പനകൾ
വന്ന് തുടങ്ങിയിട്ടുണ്ട്…

അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്
പൗരത്വം ഉറപ്പിക്കുന്നതിനായി

ശവങ്ങളുടെ രാജ്യത്ത്
മതം തിരയുന്ന മായാജാലം!

നോക്കു……?

ഷാജി. പുറങ്ങ്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: