17.1 C
New York
Friday, January 21, 2022
Home Literature നൂപുരധ്വനികൾ (ഗാനം)✍ ബൈജു തെക്കുംപുറത്ത്

നൂപുരധ്വനികൾ (ഗാനം)✍ ബൈജു തെക്കുംപുറത്ത്

✍ ബൈജു തെക്കുംപുറത്ത്

അഴലിൻ്റെ നിഴൽവീണ വഴിയിൽ…
മൗനം നിറയും ഇരുളാർന്ന വഴിയിൽ..//
വിഷാദ സുമങ്ങൾ വാടിനിൽക്കുന്നൊരു
കദനങ്ങൾ പാകിയ വഴിയിൽ…//

                       (അഴലിൻ്റെ നിഴൽ ..)

തനിയെ നടക്കുന്ന നേരത്തു നീ..
തെന്നലായ് വന്നു പുണർന്നു മെല്ലെ..//
ആരോരുമറിയാതൊളിച്ചൊരെൻ
നോവുകൾ
പറയാതെ നീയറിഞ്ഞു..
ഒന്നും..പറയാതെ നീയറിഞ്ഞു..
ആർദ്രമാമെൻ മിഴികൾ തുടച്ചു നീ..
അലിവോടെയെന്നെ ചേർത്തണച്ചു..//

                     (അഴലിൻ്റെ നിഴൽ...)

പാടാൻ മറന്നൊരീ തംബുരുവിൽ
നിൻവിരൽത്തുമ്പിനാൽ തൊട്ടനേരം..//
രാഗാർദ്രമായൊരീ വിപഞ്ചിക പാടുന്നു..
തുടിക്കുന്നു ഹൃത്തടം..നിനക്ക് വേണ്ടി..
സപ്തസ്വരങ്ങളിൽ ശ്രുതിയിട്ടു പാടുമ്പോൾ..
ഉയരുന്നു നൂപുരധ്വനികൾ വീണ്ടും..//
(അഴലിൻ്റെ നിഴൽ…)

ബൈജു തെക്കുംപുറത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: