17.1 C
New York
Friday, January 21, 2022
Home Literature നുരഞ്ഞുപോയ വീര്യം നുണഞ്ഞിരിക്കുമ്പോൾ..(കവിത)

നുരഞ്ഞുപോയ വീര്യം നുണഞ്ഞിരിക്കുമ്പോൾ..(കവിത)

--സൂര്യ✍

പ്രിയപ്പെട്ട ക്ലാര.,
നീയിപ്പോൾ എവിടെയാണ്..?

ആവർത്തനങ്ങളിലൂടെ
വിരസമാക്കപ്പെടുന്ന
വിശുദ്ധ പ്രണയങ്ങളിൽ
അവിശ്വാസമെഴുതിച്ചേർത്ത്,
വിലക്കുകളുടേയും
വീണ്ടുവിചാരങ്ങളുടേയും
തടങ്കൽപാളയത്തിൽ നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്,
പ്രണയത്തിൻറെ പറവയായി
സ്വയം അവരോധിക്കപ്പെട്ട
നിന്നെയല്ലാതെ
മറ്റാരെയാണ്
എനിക്ക് പ്രണയിക്കാനാവുക?

ഓരോ നിശ്വാസത്തിലും
പ്രണയത്തിന്റെ രതി
ഒളിപ്പിച്ചുവെച്ചിരിക്കുന്ന നിന്നെ
ഉണർന്നിരിക്കുന്ന പൗരഷങ്ങൾക്കെങ്ങനെ
പ്രണയിക്കാതിരിക്കാനാകും?

എൻറെ
ചൂണ്ടുവിരലിനും
നടുവിരലിനുമിടയിൽ എരിഞ്ഞിരുന്ന
ചാർമിനാറിന്റെ ഗന്ധം
നിൻറെ ചുണ്ടുകളിൽനിന്നും
ഞാനുമ്മവെച്ചെടുക്കുമ്പോൾ…

ഞാൻ വലിച്ചുതീർത്ത
ചാർമിനാറിൻറെ രുചി മുഴുവനും
എൻറെ ചുണ്ടുകളിൽനിന്നും
നീ വലിച്ചെടുക്കുമ്പോൾ…

എൻറെ
കറുത്തുതടിച്ച ചുണ്ടുകളിൽ
പഴുത്തു പാകമായൊരു
സൂര്യഗോളത്തിന്റെ
ചുകപ്പ് പടരുന്നത്
നിൻറെ കണ്ണുകളിലല്ലാതെ
മറ്റെവിടെയാണ്
ഞാൻ കണ്ടിട്ടുള്ളത്?

അതിർത്തി കെട്ടിത്തിരിക്കാത്ത
കടൽഭിത്തികൾക്കടിയിലും
കാവൽക്കാരില്ലാത്ത
പാറക്കൂട്ടൾക്കിടയിലും
നഗ്നതയെയണിഞ്ഞുകിടന്നപ്പോൾ…

മാറുകളിലും നാഭികൾക്കടിയിലും
പൊടിഞ്ഞുവീണിരുന്ന
വിയർപ്പുകണങ്ങളെ
പരസ്പരം നക്കിത്തുടച്ച്,
അച്ചാറിന്
കടലിൻറെ ഉപ്പിനേക്കാൾ
കടുപ്പം കൂടുതലാണെന്ന്
ഹുഹോയ്…
എന്നും പറഞ്ഞ്,
ഊരിയെടുത്ത അടിവസ്ത്രങ്ങൾ
കടലമ്മയുടെ മുഖത്തേക്ക്
വലിച്ചെറിഞ്ഞപ്പോൾ…

കാർപ്പിച്ചുവന്ന കഫം
അടിവയറ്റിൽ ദഹിക്കാതെ
കിടന്നിരുന്നതടക്കം
ഊക്കനെ ഭൂമിയിലേക്ക് തുപ്പി,
ഒഴിഞ്ഞുകിടന്നിരുന്ന
ഒറ്റ പ്ലാസ്റ്റിക്ക് കപ്പിൽ
പ്രണയത്തിന്റെ ചുമപ്പ്
വീണ്ടും വീണ്ടും നിറച്ച്,
ഒറ്റവലിയിൽ തീർക്കാതെ
ഒരു സിപ്പ് നീയും
ഒരു സിപ്പ് ഞാനും
മോന്തികൊണ്ടിരുന്നപ്പോൾ…

കൈകൾ പിണച്ചുകെട്ടാതെ
കാലുകൾ വാലുകളാക്കി
ഇറുക്കിക്കെട്ടി,
വലകടിയൻ പാമ്പുകളെപോലെ
കടൽപ്പരപ്പിലെ ഓളങ്ങൾക്കൊപ്പം
നമ്മളങ്ങനെ പൊങ്ങിക്കിടന്നപ്പോൾ…

മുകളിൽ,
വെള്ളവയറൻ പരുന്തുകൾ
വട്ടംചുറ്റിയിരുന്നത്
കണ്ടില്ലെന്നുനടിച്ചിരുന്നു നമ്മൾ.

മേടച്ചൂടകന്നപ്പോൾ,
കനംവെച്ച
തണുത്ത കാറ്റിൽ മയങ്ങിപ്പോയ
എൻറെ പൗരഷത്തിനെ നീ
ചുംബനങ്ങൾ കൊണ്ടുണർത്തുമ്പോൾ,
എൻറെയും നിൻറെയും
പ്രണയത്തിൻറെ സ്വാതന്ത്ര്യം
ചിറകുകളില്ലാതെ പറന്നുയരുമായിരുന്നു.

വിസ്തൃതമായ എൻറെ
വലതുചുമലിൽ നിൻറെ
വീർത്തുന്തിയ മാംസളം
അമർത്തിവെച്ചിരുന്ന്
അന്നു നീ പറഞ്ഞത്
ഞാനിപ്പോഴും ഓർക്കുന്നു,
“ഉടമ്പടികളിൽ ഞാൻ വിശ്വസിക്കുന്നില്ല.
നീയെന്നല്ല,
അന്യനെന്ന് വിധിപ്പെടുന്ന
ഒരു പുരുഷനും എനിക്കന്യനല്ല;
അവരെല്ലാം എൻറെ പ്രണയങ്ങളാണ്..!”

വെളുത്ത കണ്ണുകളും
വെളുത്ത കാലുകളുമുള്ള
കുതിരയെപോലെ,
അതിരുകളില്ലാത്ത പ്രണയങ്ങളിൽ
അശ്വമേധങ്ങളെ തേടിയുള്ള
നിൻറെ യാത്രകളിൽ
നീയിപ്പോൾ എവിടെയായിരിക്കും?

ഈ നനുത്ത രാത്രിയിലെ
അരണ്ട വെളിച്ചത്തിൽ,
ഏതോ ചക്രവാകപക്ഷിയുടെ
നേർത്ത സംഗീതത്തിൻറെ
അകമ്പടിയിൽ,
ചില്ലുഗ്ലാസ്സിലെ
നുരഞ്ഞുപോയ വീര്യം
നുണഞ്ഞിരിക്കുകയാണ് ഞാൻ..!

–സൂര്യ✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: