17.1 C
New York
Monday, September 27, 2021
Home Literature നീ വരും നേരം……. ❤ (കവിത)

നീ വരും നേരം……. ❤ (കവിത)

-സനിൽ വെണ്ടാർ-✍

ഒരു പെരുമഴക്കാലമെന്നെ
നനക്കുവാൻ
പെയ്തുതോരാറുള്ള
നേരങ്ങളിൽ
ഓർമ്മകൾ വിണ്ണിന്റെ
ചിറകോട് തുന്നിഞാൻ
പിന്നെയും
തിരയുന്നതാരെയാവാം..?
കുളിരുള്ള രാത്രികൾ
ചിന്നിക്കൊഴിച്ചിട്ട
താരകം ചിമ്മിത്തിളങ്ങിടുമ്പോൾ
തഴുകിത്തലോടുന്ന
പൂനിലാമഴയത്ത്
എൻമനം
തേങ്ങുന്നതെന്തിനാവാം..?
വിങ്ങുന്ന ഹൃദയത്തിലേക്ക്
തീനാവുള്ള
കൊള്ളികൾ
പടരുവാൻ കാത്തുനിൽക്കേ
ഇപ്പോഴിടക്കിടെ
നിന്റെ ഗന്ധംപേറി
വന്നുപോകും
തെന്നലെന്തിനാവാം..?
പൂന്തണലുകൾ പെയ്തു
തോരുവാറുള്ളൊരാ
ആ പഴയ വയലോര വഴിയിലൂടെ
ഒരു നിഴൽ മാത്രം
വിരൂപനായെന്തിനോ
എന്റെ കൂടെചേർന്നതെന്തിനാവാം..?
അറിയില്ലെനിക്കും
നിനക്കുമെന്നാകിലും
നിന്നെ നിനക്കാത്ത
നേരമില്ലെങ്കിലും
രാവിലും പകലിലും
മഞ്ഞിലും മഴയിലും
ഋതുവിലും നീയില്ലാ
നിമിഷമില്ലെങ്കിലും
ഇത്രമേൽ ഇത്രമേൽ
ഓർമ്മകളിലുറയുവാൻ
നീവന്നുപോകുന്നതെന്തിനാവാം..?

-സനിൽ വെണ്ടാർ-

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: