വാക്കുകളൊക്കെ നിൻ വരിയിലൊളിപ്പിച്ച്..
മൗനിയാകുന്നു നീ എൻ നിനവിൽ..
മൗനങ്ങളെല്ലാം മറി.കടന്നെത്തുന്ന.
പ്രിയമെഴും വാക്കായ് നീ എൻ കനവിൽ…
ഒരു മയിൽപ്പീലിയായ് നീ എന്ന സ്വപ്നത്തെ
പ്രിയമോടെൻ ഹൃത്തിൽ ഞാൻ ചേർത്തു വച്ചു..
ഏഴുനിറങ്ങളും വാരി വിതറിയാ.
പ്പീലിയിന്നെന്നിൽ തിളങ്ങി നിൽപ്പു..
ഒരു നാളിലും നിന്റെ അരികിലേയ്ക്കെത്തുവാൻ..
കഴിയാത്ത രാധയാണറിയുന്നു ഞാൻ…
അറിയില്ല നീയെന്നെ അറിയാമതെങ്കിലും.
അവിടുത്തെ രാധയായ് മാറുന്നു ഞാൻ..
ഇനി വരും ജന്മത്തിൽ നീയെന്റെ കൃഷ്ണനായ്,.
പിറവി കൊണ്ടീടുവാൻ നോറ്റിരിപ്പൂ…
അറിയാതെ പോവല്ലേ രാധയാമെന്നെ നീ..
അതിനായി മാത്രം ഞാൻ കാത്തിരിപ്പൂ…
ശ്രീജ✍
നീ അറിയാത്തവൾ (കവിത )
ശ്രീജ സുനിൽ✍