പ്രണയത്തിൻ പൂപ്പാലികയിൽ എന്നോ എനിക്കൊരു-
പനിനീർ ദളം കാഴ്ചയായി
നീ തന്നു
എൻ ആത്മഹർഷത്തിൻ സഞ്ചാരപഥങ്ങളിൽ എന്നെ- ആലിംഗനം ചെയ്തു-
എൻ ആത്മാവിൻ അംശമായി മാറിയ പ്രിയനേ-
നീയെന്നിലെ സൗരഭം കവർന്നെടുക്കാൻ
കടന്നു
വന്നൊരു കാറ്റിൻ സുഗന്ധമോ?
അതോ പ്രണയത്തിൻ മന്ദാര, പൂക്കൾ വിടർന്നു-
നിൽക്കുന്ന താഴ്വാരങ്ങളിൽ
എന്നെ തിരഞ്ഞു അലഞ്ഞു– കിതപ്പോടെ വീശും-
ചെറു തെന്നല്ലോ നീ….
അറിയണം എനിക്കും നിന്നെയേറെ –
ഇതുവരെയും അറിഞ്ഞില്ല
ഞാൻ നിന്നെ ഒട്ടുമേ….
ഏകാന്തമാമെൻ അകതാരിൽ എപ്പോഴാ സൗഹൃദത്തിൻ– നീർത്തുള്ളികൾ നീ പകരുന്ന- വേളയിൽ
ഞാനറിഞ്ഞു ആ മനസ്സിൻ നൊമ്പരങ്ങളും-
അവയിലെരിയുന്ന നെരിപ്പോടിൻ ആർത്തട്ടഹാസങ്ങളും!!!