✍️ Dr സുകേഷ് , തിരുവനന്തപുരം .
നിമിഷങ്ങളോരോ നീർക്കുമിളകൾപോൽ
നിരന്തരം പൊട്ടിത്തകർന്നു പോയി.
കാലമാം ധാരാപ്രവാഹത്തിൽ പെട്ടൊരാ
ചാലുകൾക്കുള്ളിൽ അടർന്നുപോയി
നീറ്റലുംമോദവും മുളപ്പിച്ചതാമോരോ
നീണ്ടതായി തോന്നിച്ചനിമിഷങ്ങളും
നിലനിന്നതില്ലയീ ഒഴുക്കിന്റെ ഓളം
നിലതെറ്റിപ്പായുമെന്നോർത്തതില്ല.
സമമാകിലൊന്നുമേ ഉലകിലെന്നു
സമാന്തരങ്ങൾ തെളിയിച്ചു പോന്നു
സമവായം ചെയ്യാനനുവദിക്കില്ല,
സമരമുറ അഹന്തയ്ക്കു പഥ്യം !
ഉന്മാദദുഃഖങ്ങൾ നൽകിയവേളകൾ
ഉടലെടുക്കുന്നതാം ജീവിതവും
ഉണർന്നിരിക്കാനായ് പ്രചോദനമല്ലയോ
ഉയിരിന്റെ സത്യവുമതല്ലയോ?
ഒന്നുമൊരിക്കലും ശാശ്വതമല്ലെന്ന
ഒന്നാംതരംപാഠം ആണെങ്കിലും
ഒരുനിമിഷചിന്തകൾ കൊണ്ടുപലരും
ഒരുമുഴുജീവനടർത്തു വിട്ടു.
Dr.സുകേഷ്..