17.1 C
New York
Wednesday, January 19, 2022
Home Literature നീലി (കവിത-രാജൻ രാജധാനി)

നീലി (കവിത-രാജൻ രാജധാനി)

രാജൻ രാജധാനി

വട്ടത്തിൽ നെറ്റിയിൽ
പൊട്ടൊന്നു തൊട്ടു
മാൻമിഴിക്കോണിൽ
കൺമഴിയിട്ടു…
വാലിട്ടുകണ്ണിൻ്റെചേലൊന്നുകൂട്ടി
നീലിയൊരപ്സരസുന്ദരിയായി!

കരിവള കൈകളിൽ
കിലുകിലെ കിലുങ്ങി
കാതിലെ തോടകൾ
കിന്നാരം ചൊല്ലി
മാലകൾ പലതവൾ
മാറിലണിഞ്ഞിട്ടാ ചന്തവും
തെല്ലൊന്നു നോക്കി!

കാൽത്തള കാലിലണിഞ്ഞിട്ടു
പെണ്ണവൾ,കണങ്കാലിൻ്റെ
ചന്തത്തെ തൊട്ടുനോക്കി,ചെറു
പുഞ്ചിരിയോടെ നിവർന്നു നിന്നു!

ദർപ്പണംനോക്കി രസിച്ചു
തൻചന്തത്തെ പിന്നെയും
പെണ്ണവളാസ്വദിച്ചു
മോഹങ്ങളൊക്കെയും
വാനിൽപ്പറക്കവേ ചെറു
പുഞ്ചിരിയോടവൾ കൺമിഴിച്ചു!

കരിമുകിൽ തോൽക്കും തൻ
കാർവേണിയൊന്നായി
ഉച്ചിക്കുപിന്നിലായ് കെട്ടിവച്ചിട്ടാ
കേശഭാരത്തെത്തൊട്ടവൾ
തൃപ്തി നേടി!

വെറ്റിലപ്പാക്ക് മുറുക്കിച്ചുവപ്പിച്ച്
ചുണ്ടിന്റെ ചോപ്പവളേറ്റി
അരിമുല്ലപ്പല്ലാൽ ചിരയൊന്നുതൂകി
രതിശില്പംപോൽ പിന്നവൾ നിന്നൂ!

കൊയ്ത്തരിവാളിൻ്റെ
മൂർച്ചയുംകൂട്ടി,യാ
മൂർച്ചയെ തൊട്ടൊന്നു തീർച്ചയാക്കി!
ചാരിത്ര്യം കവരുവാനെത്തിയാലാരുമീ
കൊയ്ത്തരിവാളിൻ്റെ മൂർച്ച
യറിഞ്ഞിടും തീർച്ച!

കാൽവണ്ണപ്പൊലിമ മാലോകർ
കാണണമെന്നപോൽ, പുതു
കച്ചയും മുട്ടോളം ചുറ്റിയുടുത്തു
മേനിക്കു ചേരുമാച്ചേലയിൽ നീലിയെ
ആരും കൊതിയോടെ നോക്കിപ്പോകും!

കൺമിഴിച്ചാണാളർ നോക്കിടുന്നു
കടക്കണ്ണെറിഞ്ഞവളും നടന്നിടുന്നു
വിണ്ണീന്നടർന്നു വീണതോ പെണ്ണിവൾ
മണ്ണിനുചന്തമായ് മുളച്ചതോ താനേ
എണ്ണക്കറുപ്പിൻ്റഴകാണു നീലി,നാട്ടിൽ
എണ്ണം പറഞ്ഞ തരുണിയാണ്!

കൊയ്ത്തരിവാളും കയ്യിലേന്തി,നീലി
ലാസ്യമായ് ചുവടുകൾ വച്ചിടുമ്പോൾ
തുള്ളിത്തുടിക്കും തൻതാരുണ്യം
കണ്ടാൺജനം കണ്ണിമയ്ക്കാതല്ലോ
നോക്കിടുന്നെന്നുമേ!

ചുണ്ടത്തെപ്പുഞ്ചിരി മായാതെ നിത്യവും
കൊയ്ത്തിനായ് പാടത്തും പോയിടുന്നു
പാതതന്നോരത്തും പാടവരമ്പത്തും
ആണുങ്ങൾ കണ്ണുകളെയ്തിടുന്നു,
നീലിപ്പെണ്ണവൾ നാണം നടച്ചിടുന്നു!

അറിയുന്നുനീലി തൻമേനിതൻചന്തം
അതേറ്റിടാനായ് നിത്യം ശ്രമിച്ചിടുന്നു
ആണാളരെത്രപേർ മോഹിച്ചു ദാഹിച്ചു
നീലിപ്പെണ്ണവളിന്നും കന്യയല്ലോ!

മോഹനവാഗ്ദാന സമ്മനപ്പെരുമഴ
ഒന്നിലും നീലി മയങ്ങിയില്ല!
നിദ്രാഭംഗത്തിൽ നിരാശക്കയത്തിൽ
ആണാളരൊട്ടുപേർ വീണുപോയി
മഞ്ഞിൻ ശുദ്ധിയിൽ, തനി
തങ്കത്തിളക്കത്തിൽ നീലി
നിവർന്നു നടന്നിടുന്നു, തൻ
മാനസതോഴനെ കാത്തിടുന്നു!

രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: