17.1 C
New York
Thursday, October 28, 2021
Home Literature നീലഗിരി എന്നോടു പറഞ്ഞത് (കഥ )

നീലഗിരി എന്നോടു പറഞ്ഞത് (കഥ )

✍സുനു വിജയൻ

(ഒരൽപ്പം ആമുഖം :-ഞാൻ ഊട്ടി നാരായണ ഗുരുകുലത്തിൽ ഗുരു നിത്യചൈതന്യയതിയോടൊപ്പം കഴിഞ്ഞ കാലഘട്ടത്തിൽ എന്റെ ജീവിതത്തിൽ നടന്ന, ഇന്നും എനിക്ക് വിവേച്ചിച്ചറിയാൻ കഴിയാത്ത ഒരു സംഭവത്തിന്റെ ചെറിയ പുനരാഖ്യാനം ആണ് ഈ രചന. ഇതിനെ ഞാൻ കഥ എന്ന ചട്ടകൂടിൽ ഒതുക്കിയതാണ്. ഇന്നലത്തെ അനുഭവങ്ങൾ ഇന്നിന്റെ കഥകൾ ആണല്ലോ )


തണുപ്പ് എന്റെ അസ്ഥിക്കുള്ളിൽ കൂടി കടന്നു പോകുന്നത് ഞാൻ നന്നായി അറിയുന്നുണ്ടായിരുന്നു. പുതച്ചിരിക്കുന്ന കട്ടിയുള്ള റജായി മുഖത്തു നിന്നും അൽപ്പം മാറ്റിയാൽ താടിയെല്ലുകൾ കൂട്ടിമുട്ടി കിടുകിടാ ശബ്ദം ഉണ്ടാകും.

തൊട്ടടുത്ത് കിടക്കുന്ന കരുണേട്ടൻ കൂർക്കം വലിക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം. ഇതെങ്ങനെ ഈ കൊടിയ തണുപ്പിൽ കരുണേട്ടൻ ഇങ്ങനെ ഉറങ്ങുന്നു എന്നോർത്തു ഞാൻ അസൂയപ്പെടുകയും, അത്ഭുതപ്പെടുകയും ചെയ്തു..

ഷർട്ടിനു മുകളിൽ സ്വെറ്റർ ഇട്ടിട്ടുണ്ട്. മങ്കി ക്യാപ് കണ്ണും, മൂക്കും മാത്രം പുറത്തു കാണുന്ന രീതിയിൽ വച്ചു തണുപ്പിനെ ഞാൻ അകറ്റി നിർത്താൻ ശ്രമിച്ചു. കൈകൾ തുടയോടു ചേർത്തു വച്ചു ചരിഞ്ഞു കിടന്ന് ഉറങ്ങാൻ ശ്രമിച്ചു.

കഴിയുന്നില്ല ഉറങ്ങാൻ കഴിയുന്നില്ല. തണുപ്പ് അതുമാത്രമല്ല എന്റെ പ്രശ്നം. മനസ്സ്‌ ആകെ ആസ്വസ്ഥമാണ്. പുതച്ചിരുന്ന കട്ടിയുള്ള കമ്പിളി പുതപ്പും, അതിനു മുകളിൽ ഇട്ടിരുന്ന റജായിയും അൽപ്പം മാറ്റി പതുക്കെ തല അല്പം ഉയർത്തി നോക്കി. തൊട്ടടുത്ത് കിടക്കുന്ന കരുണേട്ടൻ മാത്രമല്ല എല്ലാവരും നല്ല ഉറക്കമാണ്.കഠിനമായ തണുപ്പിൽ ഒന്നിലധികം കമ്പിളിപുതപ്പുകൾ പുതച്ച് ഗുരുകുലത്തിലെ ഏവരും നല്ല ഉറക്കത്തിലായിരുന്നു.

പുറത്തു തണുത്തകാറ്റ് ചൂളമടിക്കുന്നു. നേരിയ മഴയും ഉണ്ടെന്നു തോന്നുന്നു. ഗുരുകുലത്തിലെ അടുക്കളയുടെ പിന്നിലെ ഏവരും കിടക്കുന്ന നീളൻ മുറിയുടെ മുകളിൽ മേഞ്ഞിരിക്കുന്ന തകര ഷീറ്റിൽ മഴത്തുള്ളികൾ വീഴുന്ന അവ്യക്ത ശബ്ദം ഇടയ്ക്കു കേൾക്കാം.

അതിരാവിലെ നാലുമണിക്ക് ഉണരേണ്ടതാണ്. ഗുരു നിത്യ ബ്രഹദാരണ്യക ഉപനിഷത്തിന് ഭാഷ്യം എഴുതുന്നതിനാൽ രാവിലെ തന്നെ കുളിച്ചു നോട്ടുബുക്കുമായി ഗുരുവിന്റെ അടുത്തെത്തണം. പക്ഷേ അസ്വസ്തമായ മനസ്സും അസ്ഥിയിൽ തുളഞ്ഞു കയറുന്ന തണുപ്പും ഉറങ്ങാൻ സമ്മതിക്കുന്നില്ല

മനസ്സിൽ വിവേച്ചിച്ചറിയാൻ സാധിക്കാത്ത ഒരു സംഭവത്തിന്റെ ഓർമ്മകൾ ഉള്ളിൽ മറ്റൊരു മഞ്ഞു മഴപോലെ പെയ്യുന്നു. ആ മഞ്ഞ് തലച്ചോറിൽ പടർന്നു എന്നെ ശ്വാസം മുട്ടിക്കുന്നു.പറഞ്ഞറിയിക്കാനാവാത്ത ഒരുൾത്തള്ളൽ. ചിന്താ മണ്ഡലത്തിൽ ആകെ മൂടൽമഞ്ഞു നിറഞ്ഞു പടരുന്നു. ഇതെന്താണെനിക്ക് പറ്റിയത്. അതോ ഇതൊരു വിഭ്രാന്തിയാണോ?

പകൽ നടന്ന സംഭവം ഓർക്കുമ്പോൾ ഉള്ളിൽ തണുപ്പിനൊപ്പം ഭയം രക്ത ധമനികളിൽ കൂടി, നാഡീ വ്യൂഹങ്ങളിൽ കൂടി ഹൃദയത്തിൽ കടന്ന് എന്റെ ശ്വാസ ഗതിയെ മരവിപ്പിക്കുന്നു. പക്ഷേ അങ്ങനെ എങ്ങനെ സംഭവിക്കാൻ? അതിനു എന്തു യുക്തിയാണുള്ളത്?

ഒന്നുകൂടി ഞാൻ അത് ഓർത്തെടുക്കാൻ ശ്രമിച്ചു. ഭയത്തോടെ, അതിലുപരി ഇനിയും വിശ്വസിക്കാൻ കഴിയാത്ത ഒരമ്പരപ്പോടെ

പകൽ പതിനൊന്നു മണി കഴിയുമ്പോഴാണ് ഞാൻ ഗുരുകുലത്തിലേക്കു വരുന്ന കത്തുകൾ ശേഖരിക്കാൻ പോസ്റ്റ്‌ ഓഫീസിലേക്ക് പോകുന്നത്

ചെമ്മൺ റോഡ്‌ കടന്ന്, ക്യാരറ്റു തോട്ടം കടന്ന്, കുന്നിറങ്ങി, കാടു കടന്ന് താഴെ റിസർവ്വ് വന മേഖലയുടെ ഓരത്തു കൂടിയുള്ള റോഡിലൂടെ നീലഗിരി കുന്നിന്റെ തണുപ്പിനെ അകറ്റാൻ രണ്ടു സ്വെറ്ററും ഇട്ട്, ഓടിയും നടന്നും വിജനമായ പാതയിലൂടെ ഫെൺഹിൽ പോസ്റ്റ്‌ ഓഫീസിലേക്കു കടന്നു ചെല്ലുമ്പോൾ, ഗുരുവിന് വന്നിട്ടുള്ള ഒരു കെട്ടു കത്തുകൾ അവിടെ തയ്യാറായി ഇരിക്കുന്നുണ്ടാകും.എന്നെ കാണുമ്പോഴേക്കും പോസ്റ്മാൻ കത്തുകൾ എടുത്തു നൽകും. ഗുരുകുലത്തിൽ നിന്നും ഉള്ള കത്തുകൾ പോസ്റ്റ്‌ ചെയ്ത്, പോസ്റ്റുമാനോട് അൽപ്പം കുശലം പറഞ്ഞു ഞാൻ തിരിച്ചു നടക്കും

ആ കത്തുകളുമായി തിരിച്ചു ഗുരുകുലത്തിലേക്ക് നടക്കുമ്പോഴാണ് ഇരുളു തിങ്ങിയ കാട്ടിലെ അനക്കം ശ്രദ്ധിച്ചത്. വാച്ചിൽ നോക്കി,സമയം നട്ടുച്ച പന്ത്രണ്ടു മണി.മഞ്ഞുമൂടിയ വഴിയിൽ നിശബ്ദത.. തണുത്ത കാറ്റ് യുക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളെ അനങ്ങാതെ നിർത്തിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ പതുക്കെ റോഡിൽ നിന്നും കാട്ടു വഴിയിലേക്ക് കടന്നു വേഗം കുന്നു കയറി ചെമ്മൺ റോഡിലേക്ക് കടക്കാൻ ശ്രമിച്ചു.

പെട്ടെന്ന് എനിക്കു ചുറ്റും ഇരുട്ടു പടർന്നു. ഒരു കാറ്റ് എന്നെ പൊതിഞ്ഞു. യുക്കലിപ്റ്റസ് മരങ്ങളിലും, പൈൻ മരങ്ങളിലും തങ്ങി നിന്ന കോടമഞ്ഞു താഴെക്കിറങ്ങിവന്നു.അതെന്നെ ആ കാറ്റിനൊപ്പം കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി . അവിടെ ഒരൽപ്പം സ്ഥലത്തു മാത്രം ശക്തമായി കാറ്റടിക്കുന്നുണ്ടായിരുന്നു. മഞ്ഞു പാളികൾ അവിടെ മാത്രം പറന്നു നടന്നു. നിലത്തു വീണുകിടന്ന ഉണങ്ങിയ യുക്കാലി ഇലകളും, പൈൻ ഇലകളും ചുഴിപോലെ കറങ്ങുന്നു. പെട്ടെന്ന് കോടമഞ്ഞു മുകളിലേക്ക് ഒരു സ്തൂപമായി ഉയർന്നു. അവിടെ വലിയ പ്രകാശം നിറഞ്ഞു. ചിതറിയ മഞ്ഞുപാളികളിൽ അനേകം മഴവില്ലുകൾ മിന്നുന്നു.ഞാൻ ബോധം കേട്ടുപോകുമോ എന്നു ഭയന്നു. പക്ഷേ അതുണ്ടായില്ല. എന്റെ ബോധമണ്ഡലത്തിലേക്ക് മഞ്ഞുപാളികൾ പറന്നു വീണു.

ഒരു മഞ്ഞു മഴ എന്നെ പൊതിഞ്ഞു. കയ്യിലെ കത്തുകൾ ഞാൻ നെഞ്ചോടു ചേർക്കുമ്പോൾ അതു നനഞു കുതിർന്നത് ഞാൻ അറിഞ്ഞു. ഒരു നിമിഷം. ആ കാറ്റിന്റെ ചുഴി എന്നെ പൊക്കിഉയർത്തി.. മഞ്ഞുപാളികൾക്കൊപ്പം ഞാൻ യൂക്കാലിപ്റ്റസ് മരങ്ങളുടെ മുകളിലേക്കുയർന്നു. അകലെ ഫേൺഹിൽ കുന്നിൽ അനേകം മഴവില്ലുകൾ!!!

കാറ്റ് നിശ്ചലമായി. ഞാൻ താഴേക്കു പതിച്ചു. അല്ല കാറ്റ് എന്നെ പതിയെ നിലത്തേക്ക് വച്ചു.ആ മഞ്ഞിൻ പാളികളിൽ അഗ്നി തെളിഞ്ഞു. പതിയെ അതു സ്വർണ്ണ വെയിലായി മാറി. ഇരുൾ ഓടിയകന്നു. കാറ്റ് ശക്തി കുറഞ്ഞു പതിയെ കുളിർ തെന്നലായി വീശി.

അത്ഭുതം. നനഞ്ഞു കുതിർന്ന എന്റെ സ്വെറ്ററും പാന്റും ഉണങ്ങിയിരിക്കുന്നു. കത്തുകൾ ഭദ്രം. ഞാൻ അവിടെ നിന്നും കാടു കടന്ന് ഓടി. കുന്നുകടന്നു, കാരറ്റു പാടം കടന്ന് ചെമ്മൺ പാത കടന്ന് ഗുരുകുലത്തിന്റെ ഗേറ്റ് വരെ ഓടി. ഞാൻ ഒരിക്കൽപോലും തിരിഞ്ഞു നോക്കിയില്ല. ഞാൻ ഓടി പോകുന്നത് കണ്ട് കാലിമെയ്ക്കുന്ന തമിഴ് പയ്യന്മാർ എന്നെ അമ്പരപ്പോടെ നോക്കുന്നത് ഞാൻ കണ്ടു

ഗുരുകുലത്തിലെ പുസ്തകങ്ങൾ നിറഞ്ഞ വലിയ ഹാളും, പ്രാർത്ഥനാ മുറിയും കടന്നു ഞാൻ അകത്തേക്ക് ചെന്നപ്പോൾ ഗുരു നിത്യ എഴുത്തു മുറിയിൽ ഇരുന്ന് പുല്ലാംകുഴൽ വായിക്കുന്നു. കിതപ്പടക്കി ഞാൻ ഗുരുവിനെ നോക്കി. കത്തുകൾ മേശപ്പുറത്തു വച്ചശേഷം ഞാൻ അവിടെത്തന്നെ നിന്നു. എനിക്കെന്തോ പറയാനുണ്ടന്നു ഗുരു അറിഞ്ഞു.
ഒരു നിമിഷം ഗുരു പുല്ലാംകുഴൽ വായന നിർത്തി.
“ഗുരോ അവിടെ പോസ്റ്റാഫീസിലേക്കു പോകുന്ന വഴിയിലെ കാട്ടിൽ ഞാൻ “

ഞാൻ അത്ര മാത്രമേ പറഞ്ഞുള്ളു
ഗുരു പറഞ്ഞു

“ഓ അതോ അത് നീലഗിരി നിന്നോടു സംവദിച്ചതല്ലേ തെല്ലും ഭയക്കേണ്ടതില്ല “

ഗുരു പുല്ലാംകുഴൽ വായന തുടർന്നു.

അതെന്തായിരിക്കാം… അതേക്കുറിച്ച് വേറെ ആരോടും ഞാൻ പറഞ്ഞില്ല.

“നിന്റെ മുഖം എന്താ വാടിയിരിക്കുന്നേ “
കരുണേട്ടൻ ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ വെറുതെ ചിരിച്ചു.

ആ സംഭവം നടന്നിട്ട് ഏകദേശം പന്ത്രണ്ടു മണിക്കൂറാകുന്നു.
ഞാൻ പതുക്കെ കിടക്കയിൽ എഴുനേറ്റിരുന്നു. തണുപ്പിന് യാതൊരു കുറവുമില്ല. തലയിലെ മങ്കി ക്യാപ്പ് അൽപ്പം കൂടി ഇറക്കി വച്ചു, പതുക്കെ കിടക്കയിൽ നിന്നും എഴുനേറ്റു

ശബ്ദം തെല്ലും ഉണ്ടാക്കാതെ പതുക്കെ പുറത്തേക്കു നടന്നു വാച്ചിൽ നോക്കി. സമയം പതിനൊന്നു പത്ത്

അടുക്കളയുടെ വാതുക്കൽ ഉള്ള വെള്ളം തിളപ്പിക്കുന്ന വലിയ അടുപ്പിന് മുൻപിൽ അൽപ്പനേരം നിന്നു. അടുപ്പിൽ ഇപ്പോഴും ചെറിയ കനൽ ഒളിഞ്ഞു കിടക്കുന്നത് ഇരുളിൽ തിളങ്ങി. ആ ചൂട് അൽപ്പം ആസ്വദിച്ചു ഞാൻ ആശ്രമ മുറ്റത്തേക്ക് നടന്നു.

യുക്കാലിപ്റ്റസ് മരങ്ങൾ സുഗന്ധമുള്ള കഠിനമായ തണുത്ത കാറ്റ് ഗുരുകുലത്തിന്റെ മുറ്റത്തേക്കു പടർത്തി മെല്ലെ ഒഴുകുന്നു. ഗുരുകുലത്തോട് ചേർന്നുള്ള അപൂർവ സസ്യ ശേഖരങ്ങൾ ഉള്ള ഗ്ലാസ് ഹൗസ് നേർത്ത മഞ്ഞിൽ തിളങ്ങുന്നു. മുന്നിൽ കാരറ്റു പാടത്തിന്റെ മുകളിലെ ആകാശത്ത് ഒരു നക്ഷത്രം ഗുരുകുലത്തിലേക്ക് കണ്ണു ചിമ്മാതെ നോക്കി കാവൽ നിൽക്കുന്നു

നീലഗിരിയിലെ തണുത്ത സുഗന്ധമുള്ള ആ കാറ്റ് എന്നെ പുണർന്നു. ഞാൻ തലയിൽ അണിഞ്ഞിരുന്ന മങ്കി ക്യാപ്പ് ഊരിമാറ്റി .എന്റെ ശരീരത്തോട് കാറ്റ് പറഞ്ഞത് ഞാൻ തിരിച്ചറിഞ്ഞു. നവംബറിലെ നേരിയ മഴയുള്ള ആ കഠിനമായ തണുപ്പുള്ള രാത്രിയിൽ ഞാൻ തണുപ്പ് തീരെ അറിയാതെ ആ നീലഗിരിയിലെ കാറ്റേറ്റു നിന്നു.. അപ്പോൾ ഞാൻ ആ നിശബ്ദതയിൽ ഒരു പുല്ലാംകുഴൽ നാദം കേട്ടു. ഞാൻ കോരിത്തരിച്ചു പോയി. രോമരാജികൾ എഴുനേറ്റു നിന്നു. ആ തണുത്ത കാറ്റുള്ള, നേരിയ മഴയുള്ള രാത്രിയിൽ നീലഗിരി എന്നോടു സംവദിച്ചുകൊണ്ടേയിരുന്നു.ഫേൺഹിൽ കുന്നിന്റെ നെറുകയിൽ ഗുരുകുല മുറ്റത്തു നിന്ന എന്റെ മനോ മുകുരത്തിൽ അനേകം മഴവില്ലുകൾ തെളിഞ്ഞു.
(അവസാനിക്കുന്നില്ല )

സുനു വിജയൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: