17.1 C
New York
Saturday, October 16, 2021
Home Literature നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

✍ശ്രീകുമാർ പെരിങ്ങാല

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..
അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..
അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു..

“എന്നെ മറക്കുമോ..?” അവൾ ചോദിച്ചു..

“ഇല്ല.. ഒരിക്കലുമില്ല.. “

അവർ മൊബൈൽ നമ്പർ പരസ്പ്പരം കൈമാറി..
അവളുടെ ചൂടിലും കുളിരിലും അവന്റെ സിരകളിൽ രക്തം തിളച്ചുമറിയുന്നുണ്ടായിരുന്നു..
ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളോ ചുറ്റുവട്ടത്തു നിന്നും ഇടയ്ക്കിടെ ഉയർന്നുകേൾക്കുന്ന കൂർക്കംവലിയുടെ വൃത്തികെട്ട ശബ്ദങ്ങളൊ ഒന്നും തന്നെ അവരുടെ ഏകാന്തതയ്ക്കും പ്രണയത്തിനും തടസ്സമായതേയില്ല.

അവൾ തലയിൽ ചൂടിയിരുന്ന മല്ലികപ്പൂമാലയിൽ നിന്നു ഒരു പൂവ് ഇറുത്തെടുത്ത് അവനു നൽകി..

അവനത് ചുംബിച്ചു നെഞ്ചോടു ചേർത്തു…

അവൾ ആ മാലയിൽ നിന്നുതന്നെ ഒരു നാര് പൊട്ടിച്ചെടുത്ത് മോതിരം പോലെ വളച്ചു മെടഞ്ഞ് അവന്റെ വിരലിൽ അണിയിച്ചു കൊണ്ടു അവന്റെ തോളിലേക്ക് തലചായ്ച്ചു കൊണ്ട് ആർദ്രമായി മൊഴിഞ്ഞു..

“ഇത് ഞാൻ എന്റെ പ്രീയനു നൽകുന്ന പ്രണയ സമ്മാനമാണ്.. ഞാൻ അണിയിക്കുന്ന വിവാഹ മോതിരമായി ഇത് സ്വീകരിച്ചാലും..

ഒരു ഗാന്ധർവ്വ വിവാഹം പോലെ നമ്മുടെ വിവാഹവും ഈ വിധം ഈ ട്രെയിനിൽ നടക്കട്ടെ..”

അവന്റെ വിരലിൽ കിടന്നിരുന്ന സ്വർണ്ണ മോതിരത്തിൽ പതിയെ തഴുകിക്കൊണ്ട് അവന്റെ കാതിൽ അവൾ വീണ്ടും മന്ത്രിച്ചു..

“ഒരു മോതിരം എന്റെ വിരലിലും അണിയിച്ചതരൂ..”

“അതിന് എനിക്കിതുപോലെ വള്ളി കൊണ്ട് മോതിരം ഉണ്ടാക്കാൻ അറിയില്ലല്ലോ..” അവൻ പറഞ്ഞു..

“അത് സാരമില്ല ഈ മോതിരം ഉണ്ടല്ലോ.. ഇത് എന്റെ വിരലിൽ അണിയിച്ചുതരൂ.. എന്നും എനിക്ക് കാണാൻ.. ഇതിലൂടെ ഞാനെന്റെ പ്രീയന്റെ സാമീപ്യം അറിയെട്ടെ എന്നും..” അവന്റെ മോതിരത്തിൽ തഴുകി കൊണ്ട് അവൾ മൊഴിഞ്ഞു.

അവൾ ആവശ്യപ്പെടുക കൂടി ചെയ്തപ്പോൾ മോതിരം ഇട്ടു കൊടുക്കാതിരിക്കുന്നത് മോശമല്ലേ.. അവൻ ചിന്തിച്ചു..
അവളോടുള്ള പ്രണയ തീവ്രതയിലും നിർവൃതിയിലും അലിഞ്ഞ് അവൻ തന്റെ വിരലിൽ അണിഞ്ഞിരുന്ന മോതിരം ഊരി അവളുടെ വിരലിൽ അണിയിച്ചു കൊടുത്തു.

അവൾ ആ മോതിരത്തിൽ ഒരുപാടു ചുംബനങ്ങൾ നൽകി അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.. ആ ഇരിപ്പിൽ എപ്പോഴോ രണ്ടുപേരും അറിയാതെ ഉറങ്ങിപ്പോയിരുന്നു…* * * *

നേരം പുലർന്നു വരുന്നു.. ആദിത്യകിരണങ്ങൾ ട്രെയിനിന്റെ ജാലകത്തിലൂടെ എത്തിനോക്കി തുടങ്ങി.. ട്രെയിൻ കോയമ്പത്തൂർ സ്റ്റേഷനിലേക്ക് എത്തുകയാണ്, അവന് ഇറങ്ങേണ്ട സ്റ്റേഷൻ എത്തി..

ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെക്കെത്തി നിന്നു..

സ്റ്റേഷനിലെ ബഹളങ്ങൾ കേട്ടാണ് ഉറക്കത്തിൽ നിന്നും അവൻ ഞെട്ടി ഉണരുന്നത്..

അവൻ നോക്കുമ്പോൾ അവൾ അടുത്തില്ല..
ഇറങ്ങാനുള്ള തിരക്കിനിടയിലും അവൻ അവളെ തിരയുന്നുണ്ടായിരുന്നു, പക്ഷേ കണ്ടതേയില്ല..

അവൻ വേഗം ബാഗും എടുത്ത് പ്ലാറ്റ്ഫോമിലേക്കിറങ്ങി.. ട്രെയിൻ വിട്ടു തുടങ്ങി.. അവന്റെ കണ്ണുകൾ അവൾക്കായി എല്ലാ ദിശയിലും പരതി.. അവളുടെ പൊടിപോലുമില്ല..

പെട്ടന്ന് ഓർത്തതു പോലെ അവൻ മൊബൈൽ എടുത്ത് അവൾ തന്ന നമ്പർ തിരഞ്ഞ് ഡയൽ ചെയ്തു.. ഒന്നല്ല പല പ്രാവശ്യം.. ഇല്ല കാൾ പോകുന്നില്ല..
“ഈ നമ്പർ നിലവിലില്ല” എന്നൊരു സന്ദേശം മാത്രം കേൾക്കാം..

അവൻ തന്റെ ഒഴിഞ്ഞ മോതിരവിരലിലേക്ക് ഒന്നു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അങ്ങ് അകലേയ്ക്ക് അകന്നു പോയ് കൊണ്ടിരിക്കുന്ന നീലഗിരി എക്സ്പ്രസിന്റെ അവസാന ബോഗിയിലെ ഗുണന ചിഹ്നത്തേയും നോക്കി നിന്നു..

അപ്പോഴും അവന്റെ വിരലിൽ അവൾ അണിയിച്ച ‘നാരു’ മോതിരം അവനെ നോക്കി കുണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.. കാരണം അതിനറിയില്ലല്ലോ അവൻ അണിയിച്ചതും ഒരു ‘വരവ്’ മോതിരമായിരുന്നു എന്ന്..

-ശുഭം-
✍ശ്രീകുമാർ പെരിങ്ങാല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: