ഇരവുകളോരോന്നും അടരറ്റ് വീഴുന്ന
മരുവിൻ്റെ പടമുറ്റത്തീരണ്ട് ജന്മങ്ങൾ
അരുമയായി ഓർത്തീടാൻ
ഓർമ്മതൻ ചില്ലകളിൽ
ഒരുമിക്കുന്നു നീയും, ഞാനും!
ഒരു കപ്പ് കാപ്പിയും!
പുലരി തൻ കിരണം
പടി കടന്നെത്തുമ്പോൾ,
പുകച്ചുരുളുകൾ മച്ചിനെ പുൽകി തഴുകുമ്പോൾ
പകലോൻ്റെ തകിലടിയിൽ
ഉണർത്തുപാട്ടായി
കരിവളകിലുങ്ങും കൈകളിൽ വരവായി
പുലർകാല വേളയിൽ
കുളിരാർന്നൊരോർമ്മയായി,
ഒരുമിക്കുന്നു നീയും, ഞാനും
ഒരു കട്ടൻ കാപ്പിയും!
മഴത്തുള്ളികൾ നടനമാടും തൊടിയിലും മുറ്റത്തും
നിഴൽ വീണ കൽപടവിൽ അന്തി വിരുന്നെത്തുമ്പോൾ
ഉമ്മറ കോലായിലെത്തുന്നെൻ പ്രേയസിയുടെ
അഴകേറും വദനത്തിൽ കാർകൂന്തൽ തത്തിക്കളിക്കും
അഴലിന്നലകളെ ഊതിതെളിയിച്ച്
ഒരുമിക്കുന്നു നീയും, ഞാനും
ഒരു കട്ടൻ കാപ്പിയും!
മേടമാസത്തിനുഷ്ണം ജ്വലിച്ചീടും
കത്തിക്കരിഞ്ഞ പകൽ ചത്ത് മലച്ചീടും
നാട്ട് വിശേഷങ്ങൾ ചർച്ച ചെയ്യുന്നാ നാട്ടുമാവിൻ ചോട്ടിലായി
നാവിൻ രസമേറീടാൻ, നവനിമിഷങ്ങൾ പെറ്റ് പെരുകീടാൻ
പ്രിയയുടെ കൈപ്പുണ്യത്തിന്നടയാളമായി,
ഒരുമിക്കുന്നു നീയും, ഞാനും ഒരു കപ്പ് കാപ്പിയും!
കോലങ്ങൾ കാലം ചെയ്തു നീങ്ങീടുകിൽ
കോലാഹലങ്ങൾ ഇങ്ങുലകിൽ പലതുണ്ടായീടിലും
കാലൻ്റെ നിനയാത്ത രംഗപ്രവേശത്തിലെന്നോ
അകലേക്കായി നീ മറഞതെന്നേക്കുമായി-
അരുമയായിയിന്നും എന്നോർമ്മ തന്നംഗണത്തിൽ
പതിവായിയൊന്നിച്ച് ചേരാറുണ്ട്,
നീയും ഞാനും, ഒരു കപ്പ് കാപ്പിയും!
കാപ്പി സ്മരണകളിൽ
-ദേവു-
മനോഹരം 😍😍
Beautiful
ഗൃഹാതുരത്വം,
beautiful dear
പുലർകാല വേളയിൽ, കുളിരനോരോർമയായി
ഒരുമിക്കുന്നു നീയും ഞാനും ഒരു കട്ടൻ കാപ്പിയും
ഈ വരികൾ എന്റെ പഴയ കളത്തിലേക്കു കൊണ്ടു പോയി.. തുടർന്നും എഴുതുക.. പ്രാർത്ഥനയോടെ
കവിത മനോഹരം.
ഹൃദ്യം, മനോഹരം. ആശംസകൾ
മനോഹരം
Beautiful ❤️
മനോഹരം…. നന്നായിട്ടുണ്ട്…. ഇനിയും എഴുതുക….. ഇതുപോലെ ഗൃഹതുരത്ത്വം ഉള്ള വരികൾ 🙏
നന്നായിട്ടുണ്ട് 👌👌 ഇനിയും നല്ല കഥയും കവിതകളും ഉണ്ടാകട്ടെ 😍😍
മനോഹരമായി എഴുതിയിട്ടുണ്ട്. ഇനിയും ഭാവനകളിൽ ഒത്തിരി കവിതകളും കഥകളും ജന്മെടുക്കെ . എല്ലാ വിധ ആശംസകളും.
Vow …ma’am
Beautiful