- LIBlN- P .R
Jr Health inspector CHC Ezhikkara
” നീയില്ലാ നേരം കാറ്റെന്തെ വാതിൽ
ചാരാതെ പോവുന്നു….
മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ
രാവെന്തെ നീറുന്നു…. ”
റേഡിയോവിലൂടെ കേൾക്കുന്ന പാട്ടിന്
കാതോർത്തു കൊണ്ട് അയാൾ അലസമായ് കിടന്നു….
രാവേറെ കഴിഞ്ഞിരിക്കുന്നു…
ഉറക്കം നഷ്ടപ്പെട്ടിട്ട് ഒത്തിരിയാവുന്നു…
എന്തായിരിക്കും കാരണം….
ഏതെങ്കിലും അസുഖമാവുമോ….
മാനസിക പ്രശ്നമാണോ….
അതുമല്ലെങ്കിൽ വിഷാദരോഗം…
ഉറക്കമില്ലായ്മ
അതിന്റെയൊക്കെ ലക്ഷണമല്ലേ…
അറിയില്ല….
എന്തായാലും ഒന്നുറപ്പാണ്…
പല വിധ ചിന്തകളിൽപ്പെട്ട് ആടിയുലഞ്ഞ് തന്നെയാണ് മനസ്സ്….
ശുഭചിന്തകളാൽ അവയെല്ലാം തട്ടിയകറ്റാനാവുന്നുണ്ട്…
പക്ഷേ എന്നാലും ചിലപ്പോഴെല്ലാം അതെല്ലാം വിഫലമാവുന്നത് അറിയുന്നുണ്ട്…. |
ചിന്തകൾ പലപ്പോഴും മനസ്സ് കീഴടക്കുന്നുണ്ട്.,
നിശേഷം ഇല്ലാതാക്കിയെങ്കിലും
നീയെന്നെ സത്യത്തിനു ചുറ്റും തന്നെയാണ് ഞാൻ ഇന്നും കറങ്ങിക്കൊണ്ടിരിക്കുന്നത്…
നിഹാരിക….
നിന്റെ പേര് എന്റെ മനസ്സിൽ വരുമ്പോഴൊക്കെയും ഒരു മൂടൽമഞ്ഞിന്റെ തണുപ്പ് ഞാൻ അറിഞ്ഞിരുന്നു….
തോരാതെ പെയ്യുന്ന മഴയുടെ
സംഗീതം എന്നിൽ നിറഞ്ഞിരുന്നു….
നമ്മൾ എന്നും കാണാറുണ്ടായിരുന്ന പെരുവഴിയമ്പലത്തിന് മുകളിൽ എന്നും വൈകുവോളം കൂടുതൽ തിളക്കത്തോടെ നീ ഉദിച്ചുയർന്നു നിൽക്കുന്നത് ഞാൻ എന്നും കാണാറുണ്ട്’…
നിന്റെ അരികിലേക്ക് വരണമെന്നുണ്ടെനിക്ക്….
പക്ഷെ അതിനിക്കിപ്പോ കഴിയില്ലല്ലോ….
ശരീരം ഇല്ലാത്ത വെറുമൊരാത്മാവ് മാത്രമല്ലെ ഇന്ന് ഞാൻ…
നിന്നോടെനിക്ക് പിണക്കമില്ലട്ടൊ….
കാരണം ഞാൻ ആയിരുന്നല്ലോ
എല്ലാത്തിനും കാരണം…
എന്റെ മനസിനായിരുന്നല്ലോ വിഷം നിറഞ്ഞിരുന്നത്….
എന്നായിരുന്നു നീ എന്നെ വിട്ടുപോയത്..
മീനമാസത്തിലെ കത്തുന്ന ചൂടിൽ
ഉരുകിയൊലിക്കുന്ന നിന്റെ മനസ്സ് ഞാൻ വ്യക്തമായി കണ്ടതല്ലേ….
ഒരു ദിവസം പോലും എന്റെ സ്വരം കേൾക്കാതെ ഉറങ്ങുവാൻ
കഴിയാതിരുന്ന നിനക്ക് എന്നോട്
മിണ്ടാതിരിക്കാൻ കഴിഞ്ഞില്ലേ…
അന്നു മുതലല്ലേ നമ്മൾ അകന്നു തുടങ്ങിയത്…
അന്നല്ലേ നമ്മൾ ഇരുകരയിലായത്…
ഞാൻ ചിന്തിച്ചിരുന്നത്
എന്തായിരുന്നെന്ന് കൃത്യമായി നീ പറയുമ്പോൾ പലപ്പോഴും ഞാൻ അൽഭുതപ്പെട്ടിരുന്നു…
ഇന്നിപ്പോ അങ്ങനല്ലല്ലോ…
ഞാൻ മനസ്സിൽ കരുതാത്തത് പോലും നിനക്ക് പറയാനാവുന്നു..
എന്നായിരുന്നു നമ്മൾ അകന്നത്
എന്ന് ഓർമ്മയുണ്ടോ നിനക്ക് …
ഓർമ്മ കാണില്ല…
കാരണം അത്രയും ചെറിയ എന്തോ പിണക്കം മാത്രമേ അന്നും ഉണ്ടായിരുന്നുള്ളൂ….
മറ്റുള്ളോർ അതിന്റെ കാരണം അറിഞ്ഞാൽ ചിരിച്ച് കൊണ്ട് പറയും
“ഇത്രയും ചെറിയ കാര്യത്തിനാണോ ഇത്യേം വലിയ പിണക്കം” എന്ന്…
നീ ഓർക്കുന്നോ നമ്മൾ അന്ന് മാമ്പഴത്തോട്ടത്തിൽ പോയത്….
അവിടത്തെ തടാകത്തിലെ കുട്ട വഞ്ചിയിൽ പേടിയോടെ കയറിയത്…
തടാകത്തിലെ വലിയ വർണ്ണ മത്സ്യങ്ങൾക്ക് മലർപൊടികൾ
എറിഞ്ഞു കൊടുത്തത്…..
അവിടത്തെ കായലിനു നടുവിലെ കുട്ട വഞ്ചിയിൽ വച്ച് നീയെന്റെ കാതിൽ പറഞ്ഞില്ലേ എന്നെയാണ് നിനക്ക്
ഏറ്റവും ഇഷ്ടമെന്ന്…
അവിടത്തെ ചെറുകാടിനുള്ളിലേക്ക്
നിന്റെ കൈയും പിടിച്ച് നടക്കുമ്പോൾ
നീ പറഞ്ഞില്ലേ എന്നും എന്റെ
കൈ പിടിച്ച് ഇങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്….
പണ്ടെന്നോ ആരോ
ഉപേക്ഷിച്ച അവിടത്തെ മരബെഞ്ചുകളൊന്നിൻ നാം ഇണക്കുരുവികളെ പോലെ ഇരുന്നു…
നമ്മുടെ ഇടയിലേക്ക് എന്നും പ്രണയാതുരമായി വരാറുണ്ടായിരുന്ന
മഴ പോലും അന്ന് കൊടുങ്കാറ്റിന്റെ വേഗത്തിലല്ലെ വന്നത്….
മഴ നനയാതെ നമ്മൾ മാമ്പഴത്തോട്ടത്തിനുള്ളിൽ
ആരോ കെട്ടിയ
ഏറുമാടത്തിൽ കയറി..
മുകളിൽ നിന്നും നോക്കുമ്പോൾ അപ്പുറം ഒരു ആമ്പലുകൾ നിറഞ്ഞ മനോഹരമായ ഒരു വയൽ….
വയലിനു നടുവിൽ ഒരു തോടിന് അപ്പുറത്ത് ചൂണ്ടലിട്ട് മീൻപിടിക്കുന്ന
കൊച്ചു കുട്ടികൾ…..
ആർത്തു പെയ്യുന്ന മഴയിൽ പരസ്പരം കാണാൻ പോലും കഴിയാതെ ,
ചീറിയടിക്കുന്ന കാറ്റിൽ പറന്ന് പോകാതെ അവർ കുടയും ചൂടി നിൽക്കുന്നു…
അവർക്ക് നമ്മളെ കാണാൻ കഴിയുമായിരുന്നില്ല…
വള്ളിപ്പടർപ്പിനിടയിലെ
ഏറുമാടത്തിൽ മഴ നിന്നെ നനച്ചിരുന്നു….
നിന്റെ നെറ്റിയിൽ ചാർത്തിയിരുന്ന
ചുമപ്പ് പോലും മാഞ്ഞു പോയിരുന്നു…..
മഴയിൽ കുതിർന്ന നിന്റെ ചുണ്ടുകൾ തണുപ്പ്
കൊണ്ടായിരുന്നോ വിറച്ചത്…
നിന്റെ ചുണ്ടുകളിൽ മെല്ലെ എന്റെ ചുണ്ടുകൾ കൊണ്ട് തൊട്ടപ്പോൾ നീ പറഞ്ഞില്ലേ ഉമ്മകൾ കൊണ്ടു നിന്നെ ഞാൻ കീഴ്പ്പെടുത്തി കളഞ്ഞു എന്ന്…
മണിക്കൂറുകളോളം ശക്തിയായി മഴ പെയ്തത് നമുക്ക് വേണ്ടി മാത്രം ആയിരുന്നോ….
പ്രകൃതി പോലും അന്ന് നമ്മൾ
ഒന്നാവാൻ കൂട്ടുനിന്നു…
അവിടെ നിന്നിറങ്ങുമ്പോൾ
നമുക്ക് ഒരേ മനസ്സും
ശരീരവും ആയിരുന്നു….
ഒരു താമരനൂലിന് പോലും നമ്മുടെയിടയിൽ കയറാനാവാത്തത് പോലെയായിരുന്നില്ലേ നീ എന്നെ
ചേർന്നിരുന്നത്….
എന്റെ ചെവിയിൽ ഒരുമ്മയും
തന്നിട്ട് നീ പറഞ്ഞത്
ഓർക്കണുണ്ടോ….
“ഈ ചെക്കൻ എന്റെ മാത്രം
ആണെന്ന് “
പിന്നീടെന്നായിരുന്നു നീ എന്നിൽ
നിന്നും അകന്നത് ….
അറിയില്ല…
നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നറിയാമോ…
എൻ്റെ ജീവനോളം !
സമയരഥത്തിലേറി
സഞ്ചരിക്കാൻ തോന്നും ചിലപ്പോൾ…
എങ്ങോട്ടെന്നല്ലേ….
കാലത്തിന്റെ പിറകിലേക്ക്…
നിന്നെ പരിചയപ്പെട്ട നാളുകളിലേക്കെനിക്ക്
തിരിച്ച് പോവണം….
നിനക്കോർമ്മയുണ്ടോ അത്.
ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ നീയെനിക്ക് സമ്മാനിച്ചത് ആ നാളുകളിലായിരുന്നു.
ഒത്തിരി നന്ദി…
എന്തിനാണെന്നോ..
പ്രണയം എന്തെന്ന് ഞാനറിഞ്ഞത് നിന്നിലൂടെയായിരുന്നു…
പ്രണയത്തിൻ്റെ മധുരം ഞാൻ അനുഭവിച്ചറിഞ്ഞത് നിന്നിലൂടെയായിരുന്നു….
പ്രണയഭംഗത്തിൻ്റെ
നോവ് അറിഞ്ഞതും
നിന്നിലൂടെ മാത്രമായിരുന്നു..
ജീവിതത്തിൽ
ആരെയും അളവറ്റ് സ്നേഹിക്കരുതെന്ന്
പഠിപ്പിച്ചതും
നീ തന്നെയായിരുന്നു…
പ്രണയം ശക്തമാണ്…..
പക്ഷെ അത് യാഥാർത്ഥമാവും
എന്ന് ഉറപ്പുണ്ടെങ്കിലേ
പ്രണയിക്കാവു…
വിരഹം താങ്ങാൻ പറ്റുമെങ്കിൽ …..
പക്ഷെ അതെനിക്ക് കഴിയില്ലല്ലോ…
അതു കൊണ്ടാണ് ഞാനിന്ന് ശരീരം ഇല്ലാത്ത ആത്മാവ് മാത്രം ആയി മാറിയത്..
വെളുത്ത പുകച്ചുരുളുകൾ
ഉയരുമ്പോൾ നീ എന്നെ
നോക്കണം…..
ഞാനവിടെ കാണും….
പക്ഷെ ഇനിയൊരിക്കലും എന്റെയരികിലേക്ക് നീ വരരുത്….
കാരണം വിരഹം
എനിക്ക് താങ്ങാൻ സാധിക്കില്ല..
പ്രണയം മനസ്സുകളുടെ സംഗീതമാണെന്നും,
ആനന്ദമാണെന്നും,
സ്വാതന്ത്യമാണെന്നും
വാക്കുകൾക്കിടയിലെ
മൗനം പോലും
സംസാരിക്കുന്നത്ര തീവ്രമാണെന്നും
ഞാൻ വിശ്വസിക്കുന്നു..
പ്രണയത്തിൻ്റെ മധുരത്തിനപ്പുറം
ജീവിതത്തിനിത്ര കയ്പ്പാണെന്ന് അറിഞ്ഞിരുന്നെങ്കിൽ
നിന്നോടൊപ്പം ഞാൻ വരുമായിരുന്നില്ലല്ലോ…

Jr Health inspector CHC Ezhikkara
It’s beautiful ❤️
Super.. Pwoli… Enthoru feel aan ❤️❤️❤️❤️… Libin sir.. 🥰🥰