ഉറക്കംകെട്ടരാത്രിയിൽ
ഞരമ്പുകളിലേക്ക് ആളിപ്പടർന്ന
രോഷാഗ്നിയാൽ, ചിന്തകൾ
നാലുപാടേക്കായ് ചിതറിത്തെറിച്ചു.
നിലാവ്
ചിന്നിച്ചിതറിയൊരാകാശത്ത്
വികാരങ്ങളെ വില്പനക്കുവെച്ചുകൊണ്ടൊരുത്തൻ
വിലപേശിക്കൊണ്ടേയിരുന്നു.
സമയസൂചികയിലിടംകൊണ്ട
ജീവിതസമരത്തിൽ
ആത്മസംതൃപ്തിക്കായ്
ജലശയനംനടത്തവെ
കാഴ്ചക്കാർക്കുമുന്നിൽ
എപ്പഴോ അവൻ ഉറങ്ങിപ്പോയി.
വഴിതെറ്റിവന്ന ഉറുമ്പിൻപറ്റങ്ങൾ
കൂട്ടത്തോടെ അരിച്ചുകയറിയ
ഒറ്റമുറിക്കോലായയിൽ പ്രഭാതത്തിലൊരുചിലന്തി
ചത്തുമലച്ചുകിടക്കുന്നു.
ടി.എൻ.ഹരി
Beautiful 👌👌
ഹലോ ഹരി വരികൾ
ഹൃദ്യം മനോഹരം ഒപ്പം
ആശയ സമ്പുഷ്ടവും
ആശംസകൾ 🌹🌹
ഫിലിപ്പ് എരിയൽ
സിക്കന്തരാബാദ്