17.1 C
New York
Thursday, December 2, 2021
Home Literature നിശാഗന്ധിയോട്..... (കവിത)

നിശാഗന്ധിയോട്….. (കവിത)

ഡാലിയ ഉദയൻ✍

പകലിനോടിന്നും പിണക്കമാണോ അതോ
രാത്രിയോടിനിയും അടുപ്പമാണോ…
നിലാവുദിക്കുമീ നീല രാവതിൽ
വിടർന്നു നിൽപ്പതിന്നെന്തിനാണ്

വാശിയാൽ നിന്നിലെ പ്രണയം മറച്ചു നീ
രാത്രിയെ പോലും പിണക്കിടുന്നു
നിലാവിന്റെ തേനെഴും ആർദ്ര സംഗീതത്തിൽ നീയെന്തിനോ അസ്വസ്ഥയായിടുന്നു….
പാതിയിൽ വേർപ്പെട്ട നിന്നിലെ
മോഹത്തെ ഇന്നിലും പതിയേ തിരഞ്ഞിടുന്നു.

നിശ്ശയിൽ വിടർന്ന നിൻ നീലയിമകളെ കാമിക്കുമുൻമാദികൾസുന്ദര താരകങ്ങൾ .
നീ പടർത്തും സുഗന്ധം പടർന്നതാ
പ്രണയാർദ്രമാകുന്നു പ്രകൃതിപോലും
തിളങ്ങുമീ കവിളുകൾ തഴുകിത്തലോടാനായ് വാനം കൊതിയോടെയെത്തുന്നു നീഹാരമായ്…
നിന്നെ കാണുവാൻ കാത്തിരിക്കുന്നു
നിദ്രപുൽകാതെയീലോകവും.
തെല്ലസൂയായാൽ കണ്ണുവക്കുന്നു
കാട്ടുമുല്ലയും പിന്നെ കൂട്ടുകാരും

മോഹംകൊണ്ടതാ എത്തിനോക്കീടുന്നു
ചെമ്പകപ്പൂമരം നിന്നെകാണാൻ
തെന്നലിന്നും കൊതിപ്പൂണ്ട് നിൽക്കുന്നു
നെഞ്ചോടുചേർത്തൊന്നു പുൽകുവാനായ്….
മേഘമുഖപടം നീക്കി എത്തിനോക്കുന്നു
പാലപ്പൂക്കളും പാരിജാതങ്ങളും
നിന്നുന്മാദ ഗന്ധത്തെ
പതിവുപോൽ തിരയുന്നു
ഇണകളുമീ വഴി വന്നവരും

എങ്കിലുമെന്തിനോ നിൻ നീല മിഴികളിൽ
തെല്ലു വിരഹഭാവത്തിൻ മിന്നലാട്ടം
ആർക്കു വേണ്ടി നീ വിടർന്നുനിൽക്കുന്നു
ആരെ നീ തിരഞ്ഞു നോക്കുന്നു..
ആ മാത്രയിൽ നീ തളർന്നുപോകുന്നു
നിൻ ദലങ്ങളോ ദ്രുതഗതിയിൽ മടങ്ങുന്നു
രാത്രിയല്ല… പകലല്ല… നിലാവല്ല
പിന്നതേതപൂർവ്വ പ്രഭാവ ഭാവം
ആരുംകൊതിക്കും നിൻ പ്രണയംനുകർന്നിട്ടു
പതിയിൽ മാഞ്ഞൊരാ കാര്യത്തെ
ച്ചൊല്ലുനീ…..

ഇന്നലെയുടെ ഇരുൾപ്പറ്റിപെയ്തിട്ടു പാതിയിൽ പോയൊരാ തേൻമഴയോ….
പകലിലെന്തിനോ വഴിതെറ്റി വന്നിട്ടു പറയാതെ മാഞ്ഞൊരാ നിറവെയിലോ….
അല്പപുളകത്തിലാടിത്തിമിർക്കുവാൻ
ഓടിയെത്തിടും നിറസന്ധ്യയോ…
അതോ പാതിമാത്രം പറഞ്ഞൊരാ മോഹങ്ങളേറ്റു പൊഴിഞ്ഞ പൊൻ താരകമോ ……

ഡാലിയ ഉദയൻ✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: