ഇമയൊന്നു ചിമ്മി തുറക്കുന്ന സന്ധ്യയിൽ
ഒരു വൈശാഖ സന്ധ്യയിൽ
ഓമനത്തം ആകുന്ന നിൻ മുഖം കാണുവാൻ മോഹമായി
എൻ സുകൃത്തിൻ പുണ്യം പോൽ നീ വന്നു
ഉള്ളത്തിൻ നിറഞ്ഞീടുന്ന ഒരായിരം സ്വപ്നങ്ങൾക്കു ജീവൻ പകർന്നു തന്നത് നീ അല്ലോ
കുളിർ മഞ്ഞിന്റെ തണുപ്പിൽ പുതച്ച എന്റെ
ഹൃദയ താളത്തിന്റെ തേ ങ്ങലുകൾ
വാരിപുണർന്നതാണോ നീ തന്ന സ്വപ്നങ്ങൾ
നിന്നോളം ഒരു നിഴലും എന്നെ പ്രണയിച്ചിട്ടില്ല
നിന്നോളം ഒരു വസന്തവും എന്നിൽ പൂവിട്ടിട്ടില്ല
ഓർമ്മകൾ ചാലിച്ചു ഉറങ്ങുന്ന സന്ധ്യയിൽ
ഒരു മലർ ചില്ലയിൽ നീ വരുമോ
ഒരുനാൾ ഒരു നിശാഗാന്ധി യായ്…
പാതിരാ സുഗന്ധം ചൂടി
ആരെയോ കാത്തു നിൽക്കുന്ന
നിൻ നൈർമല്യത്തി നെയും
കാണാൻ കഴിയാതെ
കാത്തിരുന്നു ചിമ്മി തുറക്കുന്ന
വേളയിൽ നിൻ ദളങ്ങൾ
കൊഴിഞ്ഞു മണ്ണോടു
ചേരുന്നത് കാണാൻ
ആർക്കുമെ കഴിയില്ല
നിൻ സൗരഭ്യവും സൗന്ദര്യവും മാത്രം മതി
ഈ ലോകത്തിൽ എന്നും….
നിശാഗന്ധിയുടെ സ്വപ്നം (കവിത)
സുവർണകുമാരി
ഒരു നഷ്ട്ട ബോധം നിഴലിക്കുന്നുണ്ട്…..
Nicely written….