17.1 C
New York
Thursday, December 8, 2022
Home Literature നിമിഷങ്ങൾ (കവിത)

നിമിഷങ്ങൾ (കവിത)

✍പ്രീതി രാധാകൃഷ്ണൻ

Bootstrap Example

കാറ്റിന്റെ ശക്തിയിൽ
ആടിയുലയുന്ന പച്ചിലകൾക്ക്
നിലം പതിക്കുവാൻ
നിമിഷങ്ങൾ മാത്രംമതി ..

ഒരായിരം ചിന്തകൾക്ക്
ഓടിത്തളർന്നു
മൗനത്തെ
ചേർന്നുറങ്ങാൻ
നിമിഷങ്ങൾ മാത്രംമതി ..

തളിർത്തതും വളർന്നതും
വാടി വീഴാനും വെയിലിന്റെ
മുമ്പിൽ തല താഴ്ത്താനും
നിമിഷങ്ങൾ മാത്രംമതി ..

പ്രണയത്തിന്റെ സാന്ദ്രത
നഷ്ടപ്പെടാൻ
അവിശ്വാസത്തിന്റെ
നിമിഷങ്ങൾ മാത്രംമതി..

ശ്വാസം നിലയ്ക്കാൻ
ഹൃദയതാളത്തിന്റെ
ശ്രുതി മാറ്റത്തിൽ വരുന്ന
നിമിഷങ്ങൾ മാത്രംമതി ..

ചിലരിൽ നിന്ന്
അപ്രത്യക്ഷമാകുവാൻ
അവഗണയുടെ
നിമിഷങ്ങൾ മാത്രംമതി..

കിണറിന്റെ ഉറവവറ്റിയാൽ
ചെറുമത്സ്യങ്ങൾ
നിച്ഛലമാകുവാൻ
നിമിഷങ്ങൾ മാത്രംമതി..

✍പ്രീതി രാധാകൃഷ്ണൻ

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: