നിന്റെ മൗനം നിമിഷങ്ങൾ ആയി ചിതറിയപ്പോൾ പതറിയത് എന്റെ നിശ്വാസങ്ങൾ ആണ്..
നിദ്രയിൽ ഞാൻ അവ്യക്തമായി വിതുമ്പിയതും
നീ അറിഞ്ഞിട്ടുണ്ടാവില്ല കടൽക്കരയിലെ മണൽത്തരിയിൽ വിരിഞ്ഞകാൽപ്പാടുകളിൽ നീ ഇന്നലെകളിലേക്ക് പോവുക…
ഒരുപക്ഷേ നിനക്കെന്നെ തിരിച്ചറിയാൻ കഴിഞ്ഞേക്കാം
മായുന്ന സ്വപ്നങ്ങളുമായി ദിവസങ്ങളോളം
കാത്തു നിന്ന്
കൊഴിയുന്ന ഇലകളുടെ നിറച്ചാർത്തിൽ അറിയാതെ നീ ഓടിമറഞ്ഞതാണോ?
നാളെയുടെ ഈണത്തിൽ നിനക്ക് എന്നെ തിരിച്ചറിയാൻ
മുന്നോട്ട് കടന്നുവരാം ..
തന്ത്രികൾ മീട്ടുന്ന വിരലുമായി എന്നെ സ്പർശിക്കാം ..
ഇനി എനിക്ക് യാത്രയുടെ ആരംഭം…..
യാത്ര തുടങ്ങുന്നു…
പുനർജ്‌ജനിയിലേക്കുള്ള യാത്ര…
എന്നെ കണ്ടെത്താനുള്ള യാത്ര…
എന്നെ കണ്ടെത്തണം ….
ഒടുവിൽ കണ്ടെത്തിയ സത്യങ്ങൾ
സ്വപ്നം പോലെ മറക്കണം…
സതി സതീഷ്, റായ്പ്പൂർ✍