17.1 C
New York
Wednesday, December 1, 2021
Home Literature നസ്രാണിയും നമ്പൂതിരിയും -2

നസ്രാണിയും നമ്പൂതിരിയും -2

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.✍

(സർവ്വ ശ്രീ പി. കെ. ഗോപാലകൃഷ്ണൻ, എം.കെ. കെ.നായർ, ഡോക്ടർ എം. എസ്. ജയപ്രകാശ്, രവീന്ദ്രൻ തുടങ്ങിയവരുടെ പുസ്തകങ്ങളും ലേഖനങ്ങളും ആസ്പദമാക്കി തയ്യാറാക്കിയ ചരിത്രാന്വേഷണം)

നമ്പൂതിരിമാർ ആദ്യം മുതലേ സംഘടിതരായിരുന്നു. അവർ സി. ഇ. നാലാം നൂറ്റാണ്ടിൽ വിവിധ ഗ്രാമങ്ങളിൽ താമസമാക്കി. ആഭ്യന്തര കാര്യങ്ങൾ ചിട്ടയോടെ നടത്തി. പന്തീരാണ്ടു കൂടുമ്പോൾ ഗ്രാമങ്ങളുടെ പൊതുസഭ ചേർന്നു. സമുദായ കാര്യങ്ങൾ തീർച്ചപ്പെടുത്തി.

നമ്പൂതിരിമാരും പരദേശ ബ്രാഹ്മണരും ഒരു വശത്തും മറ്റുള്ളവർ മറുവശത്തുമായി കേരളീയ സമുദായം വിഭജിക്കപ്പെട്ടു. ആദ്യത്തെ ആൾക്കാർ സവർണ്ണരായി.അവർക്ക് പൊതുവേ വർണ്ണം അഥവാ നിറം കൂടുതൽ ആയിരുന്നു. വിദ്യയും ഉണ്ടായിരുന്നു. രണ്ടാമത്തെ കൂട്ടർ അവർണർ ആയി. അവർ നിറം കുറഞ്ഞ അഥവാ കറുത്തവർ ആയിരുന്നു; വിദ്യയിലും അവർ പിന്നിൽ; ഇവർ കൂടുതലും ബുദ്ധമതക്കാർ. ബുദ്ധമതം ക്ഷയിച്ചപ്പോൾ അവരും ഹിന്ദുക്കളായി. ബൗദ്ധ വിഹാരങ്ങളിലെ പൂജാരി മാരെയും ഗുരുക്കന്മാരെയും പൂണൂലിട്ട് നമ്പൂതിരിമാർ ആക്കി. വൈദ്യന്മാർക്കും ബ്രാഹ്മണ പദവി നൽകി.അവരാണ് അഷ്ടവൈദ്യന്മാരായ മൂസതുമാർ.

തൊഴിലിനെ അടിസ്ഥാനമാക്കിയും മറ്റു വിധത്തിലും ജാതികൾക്കു ഉച്ചനീചത്വം കൽപ്പിച്ചു.കേരളത്തിൽ ജാതിവ്യവസ്ഥയും അയിത്തവും തീണ്ടലും തൊടീലും രൂക്ഷകരമാക്കിയത് നമ്പൂതിരിമാരാണ്.

മതവിശ്വാസം വിഭിന്നം ആയിട്ടും കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികൾക്ക് സമുന്നത സ്ഥാനം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ പണ്ട് അവരെ പ്രവേശിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളിൽ എണ്ണ വയ്ക്കാൻ ഉള്ള അവകാശം ചില സുറിയാനി കുടുംബങ്ങൾക്ക് ആയിരുന്നു. ആദ്യകാലങ്ങളിൽ ഹിന്ദുക്കളും അവരിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച വരും, വിശ്വാസത്തിൻറെ കാര്യം ഒഴികെ എല്ലാത്തിലും ഒരു വ്യത്യാസവും കൂടാതെ അമ്പലങ്ങളിലും പള്ളികളിലും കഴിഞ്ഞുവന്നു. “ഈച്ചയ്ക്കും പൂച്ചയ്ക്കും നായക്കും നസ്രാണിക്കും എവിടെയും ചെല്ലാം” എന്നാണല്ലോ ചൊല്ല്.

ക്ഷേത്ര വഴിപാടുകൾ ആയ എണ്ണ, നെയ്യ് തുടങ്ങിയവ തൊട്ട് ശുദ്ധമാക്കുന്നതിന് ആഭിജാത്യമുള്ള നസ്രാണി കുടുംബങ്ങളെ അമ്പലങ്ങളുടെ അടുത്ത് കുടിയിരുത്തുക പതിവായിരുന്നു.
കഴകക്കാർ എണ്ണ കൊണ്ടുവരുമ്പോൾ പിന്നോക്ക വിഭാഗക്കാർ തീണ്ടാമതിദൂരത്തിനകത്ത് വച്ച് കണ്ടാൽ തീണ്ടൽ ഉണ്ടാകും. ഈ ദോഷം തീർക്കാൻ ബ്രാഹ്മണ്യം ഉള്ള നസ്രാണികൾ എണ്ണ ഭരണിയിൽ തൊട്ടാൽ ശുദ്ധമാകും എന്നായിരുന്നു വിശ്വാസം.

“തൈലാദി വസ്തുക്കളശുദ്ധമായാൽ പൗലോസ് തൊട്ടാൽലതു ശുദ്ധമാകും.” എന്ന പഴമൊഴി ഇങ്ങനെ ഉണ്ടായതാണ്. പൗലോസ് എന്നത് ക്രിസ്ത്യാനിയെ സൂചിപ്പിക്കുന്നു.

മാർത്തോമാ നസ്രാണികൾ നമ്പൂതിരിമാരോട് കൂടുതൽ ഇടപഴുകി. അവരുടെ വിശ്വാസം വർദ്ധിച്ചു. ജാതി വ്യത്യാസവും അയിത്തവും പാലിച്ചു. വംശമഹത്വവും, തറവാടിത്തവും വെടിഞ്ഞ് ബന്ധങ്ങൾ ഉണ്ടാക്കാൻ വിസമ്മതിച്ചു. കുടുമ വളർത്തി. കടുക്കനിട്ടു. 1599 ലെ ഉദയംപേരൂർ സൂനഹദോസിനു ശേഷമാണ് ഈ വക കാര്യങ്ങളിൽ മാറ്റം വന്നത്. എങ്കിലും നമ്പൂതിരിമാരുമായുള്ള നല്ല ബന്ധം നസ്രാണികൾ നിലനിർത്തി കൊണ്ടിരിക്കുന്നു. ( തുടരും)

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: