മറയുകയാണെൻ മോഹമാം ജീവിതം
അകലുകയാണെൻ
ബാല്യ കൗമാര യൗവ്വന കാഴ്ചകൾ
ചന്ദന ഗന്ധമാർന എൻറെ സ്വപ്നങ്ങൾ ചന്ദനത്തിരി പോലെ
എരിഞ്ഞി ടുന്നു
എവിടെയാണ് എനിക്ക്
ഇടറിയത്
എവിടെയാണ് എനിക്ക് തെറ്റിയത്
തിരയുകയാണ് ഞാൻ
വേർതിരിച്ചെടുക്കാൻ കഴിയാത്ത
ദുഃഖം മാർന്ന മധുരസ്മരണകളെ
മങ്ങിയ നിലാവുപോൽ
മറഞ്ഞൊരാ ഓർമ്മകളിൽ
മങ്ങാതെ നിൽക്കുന്നു ആമുഖം ഇപ്പോഴും
എരിയുന്ന ഹൃദയത്തിൽ അണയാതെ നിൽക്കുന്നു
ആ മധുര മന്ദസ്മിതം
അവയെഎൻറെ സ്വപ്നങ്ങളായിരുന്നു
അവയെഎൻറെ ജീവിതമായിരുന്നു
ഇനിയുള്ള കാലങ്ങൾ എത്ര യാണെങ്കിലും
ഇടറാതെ പോകുവാൻ
നിൻ സുഖമുള്ള ഓർമ്മകൾ മതി എനിക്ക്
അവസാന നിമിഷത്തിൽ
അരങ്ങൊഴിഞ്ഞീടുമ്പോൾ
അറിയണം നീ എൻറെ തായിരുന്നു…………
സുമ അജിത്ത്✍