17.1 C
New York
Monday, September 27, 2021
Home Literature നമ്മൾ (കവിത) ഗോപകുമാർ മുതുകുളം

നമ്മൾ (കവിത) ഗോപകുമാർ മുതുകുളം

✍ഗോപകുമാർ മുതുകുളം

സഖീ നമുക്കൊന്നു കൂടിയീ
വഴിയേ നടക്കാം
ഈ വിരലുകൾ തമ്മിൽ കൊരുക്കാം
ആകാശയറ്റം തിരഞ്ഞു പോകാം
ആഴിയിലർക്കനീരാട്ടുകാണാം

മഴവില്ലിൻ നിറമേഴുമെണ്ണിനിൽക്കാം
മഴയത്തൊരു മരച്ചുവട് തിരയാം
മിഴികളിൽ പൂത്തോരുഡുക്കളാൽ
മാല്യങ്ങളേറെക്കൊരുത്തു വയ്ക്കാം

സഖീ നമുക്കൊന്നു കൂടിയീ
മിഴികളിൽ മിഴിനട്ടിരിക്കാം
ഈ നിഴലുകളൊന്നായ്പ്പുണരാം
ആൽമരത്തണലത്തൊളിക്കാം
ആമ്പൽക്കുളപ്പടവോർക്കാം

ആർദ്രമാമാരാവിൽ അലിയാം
ആദ്യത്തെയോർമ്മകൾ തിരയാം
അലിയാത്ത മഞ്ഞിൽ കണത്താൽ
അലിവോടെയാക്കണ്ണെഴുതാം

പുഴയുടെ നാണിച്ച ചിരികേട്ടിരിക്കാം
പരിണയനാള് പരതിപ്പറക്കാം
പുസ്തകത്താളിലൊളിപ്പിച്ച പീലികൾ
പെറ്റുപെരുകുന്നതോർത്ത് നോക്കാം

✍ഗോപകുമാർ മുതുകുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: