17.1 C
New York
Wednesday, January 19, 2022
Home Literature നമ്മുടെ നിതാന്ത വൈരി (കവിത)

നമ്മുടെ നിതാന്ത വൈരി (കവിത)

എൻ. കെ. അജിത് ആനാരി ✍️

നീയായിരുന്നെനിയ്‌ക്കേറെ നിതാന്തമാം
വേദനതന്നോരു ശത്രുവെന്നോർക്കുക
നീയാണെനിക്കെൻ്റെ വഴിയിൽ
പ്രതിലോമ
പടവായിവാഴുന്നതെന്നും ധരിക്ക നീ !

നേടുന്നതൊക്കെയും കൂട്ടിഞാൻ
വയ്ക്കിലും
ദൂരത്തു നീ സ്മിതംതൂകുന്നു പിന്നെയും
നേടാതിരിക്കുവാൻ പ്രജ്ഞയെ
വഴിതിരി-
ച്ചെന്നിൽ വിതയ്ക്കുന്നലസത
നിത്യവും !

ജ്ഞാനത്തെ
സ്വായത്തമാക്കാതിരിക്കുകിൽ
നീയെന്നിൽ വാഴുന്നു രാജാധിരാജനായ്
ചേതനയന്ധകാരത്തിലുഴലുമ്പോളാ –
ഹ്‌ളാദമേവം പെരുക്കുന്നു നിന്നിലായ് !

നിൻ്റെ ചിരകാല സൗഹൃദം മർത്ത്യനെ-
യൊന്നുമേയല്ലാതെയാക്കും അലസത
നിങ്ങൾതൻ ശത്രുവാം ജ്ഞാനത്തെ
നേടാതെ
നിങ്ങൾ തടുക്കുന്നു മർത്ത്യരെ
നിത്യവും

അന്ധകാരത്തെ നിറച്ചു മനസ്സുകൾ
നന്മയെപൂകാതെയെന്നും
വസിക്കുവാൻ
അജ്ഞതേ നീ നിൻ്റെ
ശസ്ത്രങ്ങളേന്തവേ
നിർഗ്ഗുണർ വേഗം വശംവദരാകുന്നു !

സഖ്യത നിന്നോടു വേണ്ടെന്നുവയ്കിലു-
മജ്ഞതേ നീയോ നിഴൽപോലെ
നിന്നിടും
അജ്ഞതേ മണ്ണിൽ പിറക്കുന്നവർക്കു
നീ –
യന്നുതൊട്ടെന്നുമൊരജ്ഞാത
സഹചാരി !

എൻ. കെ. അജിത് ആനാരി ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: