17.1 C
New York
Tuesday, September 21, 2021
Home Literature ദേശീയ ലോട്ടറി ദിനം - ജൂലൈ 17

ദേശീയ ലോട്ടറി ദിനം – ജൂലൈ 17

സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ലോട്ടറി. ലോട്ടറി അടിച്ചത് കൊണ്ട് മാത്രം ജീവിതം നഷ്ടപ്പെട്ടു പോയ ഒരു ഹതഭാഗ്യന്‍റെ കഥയാണ് എനിക്ക് പറയാനുള്ളത്.

സിസ്റ്റർ ലൂസിയ്ക്കു ഓൾഡ് ഏജ് ഹോമിൽ നിന്നും ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന വർക്കിയുടെ ബൈസ്റ്റാൻഡർ ഡ്യൂട്ടിയാണ് ഇന്ന്. മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന വർക്കി (50വയസ്സ്) കടുത്ത കരൾ രോഗവും ആയി ആണ് 5 വർഷം മുമ്പ് ഈ വൃദ്ധസദനത്തിലെ അന്തേവാസി ആയത്. ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ഇടയ്ക്ക് ബോധം വന്നപ്പോൾ സിസ്റ്റർ ബന്ധുക്കളെ കുറിച്ചൊക്കെ ചോദിച്ചെങ്കിലും നിശബ്ദനായിരുന്ന വർക്കി തനിക്ക് അവസാനമായി തൻറെ ഒരു കൂട്ടുകാരനെ കണ്ടാൽ കൊള്ളാം എന്ന് ആഗ്രഹം പറഞ്ഞു. കൂട്ടുകാരൻറെ പേരും അഡ്രസ്സും ഒക്കെ കൃത്യമായി പറഞ്ഞു കൊടുത്തു. ഡോക്ടർ റൌണ്ടിനു വന്നു പോയപ്പോൾ ഏറിയാൽ രണ്ടു മൂന്നു ദിവസം എന്ന് പറഞ്ഞിരുന്നു.അതുകൊണ്ട് സിസ്റ്റർ വർക്കി 5 വർഷം മുമ്പ് കൊണ്ടുവന്ന ബാഗ് ഒക്കെ പരിശോധിച്ചു. അതിൽ രണ്ടുമൂന്ന് ആൽബങ്ങൾ ഉണ്ടായിരുന്നു. സിസ്റ്റർ അതൊക്കെ മറിച്ചുനോക്കി. അതിൽ ആദ്യത്തെ ഫോട്ടോ ഒരു അമ്മയും മകനും. മകൻ ഒരു സോഡാകുപ്പി കണ്ണടയൊക്കെ വെച്ച് പൊക്കം കുറഞ്ഞ വെളുത്ത ഒരു സുമുഖൻ. പിന്നീട് ചില പത്ര കട്ടിങ്ങുകൾ ആയിരുന്നു. തലക്കെട്ട് വർക്ക്‌ ഷോപ്പ് തൊഴിലാളിയ്ക്ക് ലോട്ടറി അടിച്ചു. 25 ലക്ഷം രൂപയും ഒരു മാരുതി എസ്റ്റീം കാറും. വർക്കി സമ്മാനം വാങ്ങുന്നതും ലോട്ടറി ഏജന്റ് വർക്കിയെ കെട്ടി പിടിച്ചു നിൽക്കുന്നതും കാറിൻറെ താക്കോൽ കൈമാറുന്നതും ഒക്കെയുള്ള പത്രത്താളുകൾ. പിന്നെ കുറെ കൂട്ടുകാരുമൊത്തുള്ള ചിത്രങ്ങൾ, കല്യാണ ഫോട്ടോ, കുട്ടികളുടെ ഫോട്ടോ, ലോട്ടറി അടിച്ച വർക്കി ആണോ ഇത്? ആരോരുമില്ലാതെ ഓൾഡേജ് ഹോമിലെ യൂണിഫോം ധരിച്ച് വിഷാദരോഗി ആയി കഴിഞ്ഞിരുന്ന ഈ ആൾ? ഇദ്ദേഹത്തിൻറെ കുടുംബം എവിടെ? അമ്മ ജീവിച്ചിരിപ്പുണ്ടോ? സിസ്റ്റർക്ക്‌ ആകാംഷ അടക്കാനായില്ല. ഇദ്ദേഹത്തിൻറെ കുടുംബം എവിടെ? ഇവിടെ വരുമ്പോൾ ആരും ഇല്ല എന്നും പറഞ്ഞ് ആണ് അഡ്മിഷൻ എടുത്തത്. രണ്ട് മക്കളുള്ള ഈ സനാദനെ ആണ് നമ്മൾ കഴിഞ്ഞ അഞ്ചു വർഷമായി അനാഥൻ ആക്കിയത്. സിസ്റ്റർ കൂട്ടുകാരൻറെ അഡ്രസ്സിൽ വിവരമറിയിച്ചു.കണ്ണൻ പിറ്റേദിവസം ഇദ്ദേഹത്തെ അന്വേഷിച്ച് എത്തി.

വർക്കിയെ അന്വേഷിക്കാത്ത സ്ഥലം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. വർക്കിയെ കണ്ടു കണ്ണൻ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു. കണ്ണൻറെ ഫോട്ടോയും ആൽബത്തിൽ കണ്ടതായി സിസ്റ്റർ ഓർത്തു. ലോട്ടറി അടിച്ച ഇദ്ദേഹം എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചു സിസ്റ്റർ കണ്ണനോട്.

കാഞ്ഞാണി പോലെ ചെറിയൊരു ഗ്രാമത്തിൽ വർക്ക്‌ഷോപ്പിലെ ജോലിക്കാരനായിരുന്നു വർക്കി. ചെറിയ ഒരു ഓലമേഞ്ഞ വീട്ടിൽ അമ്മയും മകനും മാത്രം. അപ്പൻ ചെറുപ്പത്തിലെ മരിച്ചു. അമ്മ കൂലിപ്പണിക്കും എട്ടാംക്ലാസിൽ പഠിപ്പ് നിർത്തിയ മകൻ വർക്ക്‌ ഷോപ്പിൽ ജോലിക്ക് പോകും.
ഇവൻ എൻറെ കൂട്ടുകാരൻ ആയിരുന്നു. ഞാൻ കുറച്ചുകൂടി പഠിച്ചു ഒരു മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാനായി ജോലി നോക്കുകയായിരുന്നു തൃശ്ശൂര്. ഇടയ്ക്ക് ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് സിനിമ കാണാനും പൂരപ്പറമ്പിൽ അടിച്ചു പൊളിക്കാനും ഒക്കെ പോകാറുണ്ടായിരുന്നു.അങ്ങനെയിരിക്കെ വർക്കിയ്ക്ക് ലോട്ടറി അടിച്ചു. ലോട്ടറി ടിക്കറ്റും കൊണ്ട് വർക്കി ഓടി കണ്ണൻറെ അടുത്ത് എത്തി. വലിയ വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത കണ്ണൻ മെഡിക്കൽ ഷോപ്പ് ഉടമയുടെ സഹായത്തോടെ ലോട്ടറി ഓഫീസിൽ പോവുകയും കാശ് വാങ്ങിക്കുകയും ചെയ്തു. ബാങ്ക്കാരും വർക്കിയെ സമീപിച്ച് പൈസയൊക്കെ പലയിടത്തായി പലരുടെ പേരിലായി ഡെപ്പോസിറ്റ് ചെയ്തുകൊടുത്തു.കാശ് കയ്യിൽ കിട്ടിയതോടെ ബസ്സിൽ വരുന്നതിനു പകരം കാഞ്ഞാണി നിന്ന് ഓട്ടോറിക്ഷയിൽ വന്നു തുടങ്ങി വർക്കി. പിന്നെ ആ ഓട്ടോറിക്ഷ സ്വന്തമായി വാങ്ങിച്ചു. വർക്ക്‌ഷോപ്പിലെ പണി എല്ലാം ഉപേക്ഷിച്ചു. പിന്നെയാണ് മാരുതി എസ്റ്റീം കാറിൻറെ വരവ്.

കണ്ണൻറെ കടയുടെ അടുത്ത് കുറച്ച് യൂസ്ഡ് കാർ ബ്രോക്കേഴ്‌സ് ഇരുന്നിരുന്നു. അവർ കാറിന് വില പറഞ്ഞ് കച്ചവടമാക്കി. മാത്രമല്ല കാഞ്ഞാണിയിലെ വീട്ടിൽ കാർ ഇടാനോ, പോകാനുള്ള വഴിയോ പോലുമില്ലായിരുന്നു.യൂസ്ഡ് കാർ ബ്രോക്കേഴ്‌സ് എല്ലാം വർക്കിയുടെ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു ഇതിനോടകം.അവരുടെ നിർദ്ദേശപ്രകാരം വീടൊക്കെ പൊളിച്ച് കൂടുതൽ ഭംഗിയാക്കി പണിതു, വഴി ശരിയാക്കി അവരുടെ ഇടപാടിൽ തന്നെ ഒരു പെട്രോൾ കാർ വാങ്ങി അതിൽ ഡീസൽ എൻജിൻ വെച്ചുപിടിപ്പിച്ചു, എ.സി യും സ്റ്റീരിയോയും ഒക്കെ വെച്ച് ആകെ അടിപൊളിയായി. ഇനി ഒരു കല്യാണം കഴിക്കാമെന്ന ആലോചനയായി. അപ്പോഴാണ് കൂട്ടുകാർ കണ്ടുപിടിച്ചത് സോഡാകുപ്പി കണ്ണട കാണുമ്പോഴേ പെൺകുട്ടികളൊക്കെ ഓടും. അതുകൊണ്ട് അങ്കമാലിയിൽ ഉള്ള കണ്ണാശുപത്രിയിൽ പോയി ഡോക്ടറെ കാണിച്ച് ചെറിയൊരു സർജറിയിലൂടെ പവർ കൂടിയ ലെൻസ് കൃഷ്ണമണിയിൽ വെച്ച് പുറത്തേക്ക് പവർ കുറഞ്ഞ ഗ്ലാസ് വയ്ക്കുന്ന ശസ്ത്രക്രിയ നടത്തി.

രാവിലെതന്നെ വർക്കി കാറോടിച്ച് തൃശൂർ എത്തും. പിന്നെ സുഹൃത്തുക്കളുമായി ഓരോ കടകളിൽ പോയി ടിവി, ഫ്രിഡ്ജ് അങ്ങനെ എല്ലാ വീട്ടുപകരണങ്ങളും വാങ്ങും. ഉച്ചയ്ക്ക് മുന്തിയ ഏതെങ്കിലും ഹോട്ടലിൽ ഭക്ഷണം. അതുകഴിഞ്ഞ് ചെറിയ രീതിയിൽ മദ്യപാനം. ചക്കരയും ഈച്ചയും പോലുള്ള ബന്ധങ്ങളായി പിന്നീട് സുഹൃത്തുക്കൾ തമ്മിൽ.

ഹോട്ടലിൽ ഒക്കെ പറ്റു ബുക്ക് വെച്ചു.വർക്കിയുടെ പേര് പറഞ്ഞാൽ സുഹൃത്തുക്കൾക്ക് ഫ്രീയായി മദ്യപിക്കാം. രുദ്രാക്ഷത്തിൽ ഒരു സ്വർണ്ണ കൊന്ത കെട്ടിച്ചു, നവരത്ന മോതിരവും വാങ്ങി.ബ്രാൻഡഡ്തുണികളും, ഷൂസും, വാച്ചും. വർക്കി ഒരു ക്ലബ്ബിൽ അംഗത്വവും എടുത്തു. സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചു ആളാകെ മാറി.

വലിയ കുടുംബക്കാർ ഒന്നും വർക്കിയെ പക്ഷേ കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോൾ അടുപ്പിക്കുന്നില്ല. പഴയ വർക്ക്ഷോപ്പ് കൂലി ഇപ്പോ ലോട്ടറി വർക്കി ആയത് അല്ലേ, ഞങ്ങൾക്ക് വേണ്ട എന്ന് പലരും പറഞ്ഞു.

പിന്നെ സാമ്പത്തികസ്ഥിതി കുറഞ്ഞ ഒരു വീട്ടിൽ നിന്ന് തന്നെ വർക്കിക്ക് കല്യാണം കഴിക്കേണ്ടി വന്നു.രണ്ടു കുട്ടികളുമായി. ഇതിനിടയിൽ എന്തോ പെയിൻറ് പണിക്ക് പോയിരുന്ന അളിയനെ നന്നായി സഹായിച്ചു അവർക്കും നല്ല വീട് വെച്ചു കൊടുത്തു ഇവരുടെ അതേ നിലയിലേക്ക് ഉയർത്തിയിരുന്നു.

ഒരു അഞ്ചുവർഷം. എല്ലാം ഭംഗിയായി പോയി. ഇതിനിടയിൽ അമ്മ മരിച്ചു. മറ്റു പലരുടെ പേരിലും ആയിരുന്നു ചില ഡെപ്പോസിറ്റുകൾ ഇട്ടിരുന്നത്. അതൊക്കെ ചോദിച്ചു തുടങ്ങിയപ്പോൾ ചിലരൊക്കെ പകുതി തിരിച്ചുകൊടുത്തു. ചിലർ ഒന്നും കൊടുത്തില്ല എന്ന് മാത്രമല്ല പിണക്കത്തിന്റെ മൂർച്ച കൂട്ടുകയും വർക്കിയെ പറ്റി പല അപവാദങ്ങളും പറഞ്ഞ് പ്രചരിപ്പിക്കാൻ തുടങ്ങി.

വർക്കിയുടെ പതനം അവിടെ തുടങ്ങി. കഴുത്തിൽ കിടന്ന മാലയും മോതിരവും ഭാര്യയുടെ സ്വർണവും വരെ പണയംവച്ചും വിറ്റും വർക്കി മദ്യപാനം തുടങ്ങി. ലോട്ടറി അടിച്ച ഉടനെ വിശ്വസ്ത സുഹൃത്തായ കണ്ണന് കുറച്ചു പൈസ കൊടുത്തിരുന്നു.അയാള് അതും കൊണ്ട് ദുബായിലേക്ക് പോയി.കുടുംബമായി ഇന്നും പ്രവാസിയായി നല്ല നിലയിൽ ജീവിക്കുന്നു. അവസാനം കാർ വിറ്റു, വീട് ജപ്തി ചെയ്തു ബാങ്കുകാർ കൊണ്ടുപോയി. കുടുംബവും പെരുവഴിയിലായി. ഭാര്യ രണ്ടു മക്കളെയും കൊണ്ട് ആകെ ഉണ്ടായിരുന്ന കഴുത്തിൽ കിടന്ന താലി വർക്കിയുടെ നേരെ വലിച്ച് എറിഞ്ഞു അവളുടെ വീട്ടിലേക്ക് പോയി.മേലിൽ എന്നെ അന്വേഷിച്ച് വരരുതെന്ന് ഒരു താക്കീതും കൊടുത്തു. വർക്കി സുഹൃത്തുക്കളെ സമീപിച്ചെങ്കിലും അവരെല്ലാം വർക്കിയുടെ മുൻപിൽ വാതിൽ കൊട്ടിയടച്ചു. സുഹൃത്തുക്കളൊക്കെ ഒന്നൊന്നായി കൊഴിഞ്ഞു പോയി. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ നിൻ നിഴൽ മാത്രം. കിടപ്പാടം പോലും ഇല്ലാത്ത വർക്കി ചാരായ ഷോപ്പിൽ ആയി അന്തിയുറക്കം.

പഴയ വർക്ക്ഷോപ്പ് സുഹൃത്തുക്കളെ തേടി വർക്കി ഇടയ്ക്ക് കാഞ്ഞാണിയിൽ വരുമായിരുന്നു ആദ്യകാലത്ത്. പിന്നെ ആരൊക്കെയോ ഏതൊക്കെയോ ആശുപത്രികളിൽ ആക്കി അവസാനം ഇവിടെയും എത്തി. സിസ്റ്റർ കാണുമ്പോൾ കടുത്ത വിഷാദരോഗി ആയിരുന്നു. കണ്ണൻ വർക്കി യുടെ പതനം അറിഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലാതായി. പിന്നെ ഇന്ന് അഞ്ചു വർഷം കഴിഞ്ഞ് സിസ്റ്ററുടെ ഫോൺ വരുമ്പോഴാണ് കണ്ണൻ അറിയുന്നത് വർക്കി ഇവിടെയുണ്ടെന്ന്. ഭാര്യയേയോ മക്കളെയോ ആരെയും കാണാൻ വർക്കി ആഗ്രഹിച്ചിരുന്നില്ല. അവസാനമായി കണ്ണനെ കെട്ടിപ്പിടിച്ച് യാത്രപറഞ്ഞു.

“ നമ്മുടെ ജീവിതസാഹചര്യങ്ങളിൽ വിവേചനത്തോടെയും ആലോചനയോടെ കൂടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നാം അടിതെറ്റി വീഴും”. ഈ സത്യം നന്നായി മനസ്സിലാക്കി വർക്കി മരണത്തിന് കീഴടങ്ങി.
വർക്കി എന്ന പാവത്തിനെ പറ്റിച്ച് ജീവിച്ച വരൊക്കെ ഏറെ വൈകാതെ മനസ്സിലാക്കാൻ പോകുന്ന ഒരു സത്യമുണ്ട്. “തട്ടിപ്പറിച്ച മുതൽ പൊട്ടിത്തെറിക്കതന്നെ ചെയ്യും “.

✍മേരി ജോസി മലയിൽ,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: