17.1 C
New York
Sunday, September 19, 2021
Home Literature “ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 14)

“ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 14)

✍സി. കെ. രാജലക്ഷ്മി

ത്രിമൂർത്തികൾ
…………………….

ചെന്നൈയിൽ നിന്നും പാലക്കാട്ടേക്കുള്ള യാത്ര ഒരു ഒഴിവുകാലത്തിന്റേതല്ലായിരുന്നു വൈഗയ്ക്ക്. ഏറെ നാളായി ഉള്ളിൽ ഉറഞ്ഞ ചില കഥകളുടേയും ബിംബങ്ങളുടേയും സ്വപ്നങ്ങളുടേയും ഉള്ളറിവുകൾ തന്നെയായിരുന്നു. യൗവ്വനത്തിൽ എപ്പോഴോ ഹൃദയത്തിൽ കോറിയിട്ട ഒരു രൂപം ഉണ്ടായിരുന്നു. അത് പിന്നെ കാലത്തിന്റെ ഭാവഭേദങ്ങളിൽ മറഞ്ഞു പോയി. വർഷങ്ങളുടെ കടന്നുപോകലിൽ വീണ്ടും ഹൃദയത്തെ ഉണർത്തുന്ന സ്വപ്നങ്ങളായി അവന്റെ രൂപം തെളിഞ്ഞു വരുകയായിരുന്നു. ഗൗതം, നിന്നെ എനിക്ക് ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. അത്രയേറെ ആഴമറിഞ്ഞിരുന്നു, നിന്റെ ഉള്ളിന്റെ .ഈ നിമിഷങ്ങളാണ് ഇപ്പോൾ എന്റെ സത്യം. ഗൗതം, നീയാണ് എന്റെ ലോകം ഇപ്പോൾ.

വൈഗയുടെ മനസ്സിൽ പുതിയ നിറങ്ങൾ പെയ്തിറങ്ങി. പുതിയ ഭൂമി, പുതിയ ആകാശം, പുതിയ വെളിച്ചം. ജീവിതത്തിലെ ഒരു ഘട്ടം സ്വസ്ഥമായി, മനസ്സിനിഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം. അത് ഒരു നിമിഷത്തേക്ക് ആണെങ്കിൽ കൂടി. ധന്യയുടെ ശബ്ദം കേട്ട് വൈഗ ചിന്തകളിൽ നിന്നും ഉണർന്നു.

“രാഗി അക്കാ കൂപ്പിട്ടത്. ഒങ്കിളെ കൂപ്പിട്ട് ഫോൺ എടുക്കറ തില്ലെയ് എന്നു ശൊന്നത്. “

ഫോൺ എടുത്ത് രാഗിയെ വിളിച്ചു.
“മോണിങ്ങ് പറയുന്നില്ല. ഉച്ചയായി മടിച്ചി. എത്ര നേരമാ ഉറങ്ങുക. നമ്മുടെ പ്രോഗ്രാം പറയു “

“മലമ്പുഴ അല്ലെങ്കിൽ തസ്രാക്ക് . “
ഓർമ്മകളിൽ ഖസാക്കിന്റെ ഇതിഹാസം ‘ എന്ന നോവലിലെ രവിയും കുഞ്ഞാമിനയും മനസ്സിലേക്കോടിയെത്തി . ഖസാക്കിലേയും കൂമങ്കാവിലേയും മലനിരകളിലൂടെ നാട്ടുപാതകളിലൂടെ അവരുടെയെല്ലാം ഓർമ്മകൾ അയവിറക്കാൻ തസ്രാക്കിൽ പോയാലോ . ഏതായാലും

“എന്താ, അല്ലെങ്കിൽ നമുക്കിന്നു മല്ലികേച്ചിയേയും, പ്രവീണയേയും കാണാം ” യാത്ര പിന്നെരു ദിവസമാക്കാം. “

” രണ്ടും കൂടി ഇന്നു പോകാൻ പറ്റില്ല. ഇന്നു പ്രവീണയുടെ അടുത്തു
പോകാം . മല്ലികേച്ചിയുടെ അടുത്തു നാളെ പോകാം . ഉച്ച കഴിഞ്ഞേ എനിക്കു വരാൻ പറ്റുകയുള്ളൂ , എടീ നമ്മുടെ മാഷ് ഇന്നലെ രാത്രി മരിച്ചു. പതിനൊന്നു മണിക്ക് ബോഡി എടുക്കും. എന്നിട്ടു പോകാം. നീ മാഷേ അവസാനമായൊന്നു കാണാൻ വരുന്നുണ്ടോ ?”
“ഇല്ല . “
“അയാളെ പറ്റി എല്ലാവരും പറയുന്ന കള്ളത്തരങ്ങൾ കേട്ടു നിൽക്കണ്ടേ “.
” ചടങ്ങ് കഴിഞ്ഞതിനു ശേഷം നീ വാ , എനിക്കയാളെ കാണേണ്ട. “

ഇതുകേട്ടു നിൽക്കുന്ന ധന്യ
“ആരക്കാ ഇരന്തു പോനത്”
“ആ ഗാന്ധിയൻ മാഷ് “
“അക്കാ , അന്ത സാറു റൊമ്പ തങ്കം പോലത്തെയാളാ . നീങ്കൾ എന്ന അപ്പടി ശെല്ലീട്ടിങ്കൾ .
“നീ അയാളുടെ അടുത്ത് പഠിക്കാൻ പോയിട്ടുണ്ടോ. “
“ഇല്ലക്കാ . ശരിയാന ഗാന്ധിയൻ , മാഷോടു പ്രസംഗം എന്ന പ്രമാദം എന്നു തെരിയുമോ ..അവാർഡ് എല്ലാമേ കെടച്ചിരുക്ക്. “

“പ്രസംഗിക്കുന്നതു കൊണ്ടൊ, നല്ലവനായി അഭിനയിച്ചതു കൊണ്ടോ ഒന്നും പറയാൻ പറ്റില്ല ധന്യ. “
മരിച്ചതിനു ശേഷം ഒന്നും പറയേണ്ട എന്നു കരുതിയാലും മനസ്സു കേൾക്കുന്നില്ല.

“നീങ്ക ആരേയുമേ തപ്പാ ശൊല്ലമാട്ടോം അതിലേതാവതു സത്യം ഇരുക്കും “
“അതേ മോളെ പറയാം” ഓർക്കാതിരിക്കാൻ ശ്രമിക്കുന്ന കഥകൾ. മറന്നു പോയ കഥകൾ. അതിനിടെ പത്രം എടുത്തു ധന്യ ചരമകോളം മറച്ചു നോക്കുന്നു.

“അക്കാ, അക്ക “
ധന്യ പത്രത്തിലെ വാർത്ത കണ്ട് അത്ഭുതത്തോടെ
“പാരുങ്കോ, അക്കാ അന്ത മാമാ ഇരന്താച്ച്. ദൈവമേ “.

വൈഗ പേപ്പറിലേക്ക് നോക്കി. ലക്ഷ്മി നാരായണപുരം ഗ്രാമത്തിലെ അനന്തമൂർത്തി മാമ.
“ഞാനിന്നലെ നമ്മുടെ മുന്നിൽ വെച്ച് തന്നെ മരിക്കുമോ എന്നു
ഭയന്നിരുന്നു .”
“ചിലപ്പോൾ സ്വാമിയുടെ വാഴ്ക്കയിൽ ഒരു ദൗത്യം ഇരുക്കിറത് എന്നു ശൊന്നേനേ “

“അതിനു വേണ്ടിയാകാം ഈ വയസ്സു വരേ ഇരുന്നിട്ടുണ്ടാക്കുക.
ഐശ്വര്യവതിയായ മാമിയുടെ മുഖമാണ് എന്നെ സങ്കടപ്പെടുത്തുന്നത്
വൈധവ്യം. എന്തു ചെയ്യാം. അതു ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്നതാണ്. നമ്മൾ വല്ലാതെ അപ്പുറത്തേക്ക് ചിന്തിക്കേണ്ട . തൊണ്ണൂറ്റാറു വയസ്സാകില്ലേ. “

ധന്യയുടെ മനസ്സിൽ സങ്കടങ്ങളാക്കരുത് എന്നു കരുതി പറയുമ്പോഴും , പുനർജ്ജന്മവും ശില്പവും, സ്വാമിയുടെ നിയോഗവും വൈഗയുടെ മനസ്സിലും ഏറെ ചിന്തയിലാണ്. മനസ്സ് ശാന്തമാകണം. സംഗീതമാണ് അതിനു മരുന്ന്.
സുന്ദരരാവിൽ എന്ന ഗാനം വല്ലാതെ ആത്മാവിനെ തൊട്ടുണർത്തിയിരുന്നു. വീണ്ടും ആ ഗാനം കേൾക്കാൻ തോന്നുന്നു. ആ വിളി കേൾക്കാൻ ആ മാറിൽ ചായാൻ
ആ കാലടിയിൽ മലരായ് വീഴാൻ.
(ആത്മാവാം കിളി കൊതി തുള്ളുന്നു
അന്തർദാഹമിതെങ്ങിനെ പറയും
എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനെ ആലയത്തിലങ്ങിനെ കിടന്നു ഒന്നു മയങ്ങിപ്പോയി. ഐസ് റൂട്ടുകാരന്റെ ഹോണടിയിൽ ഉണർന്നു ..

“ധന്യ …. ഒരു പാലൈയ്സ്
വാങ്ങിക്കാം. “

” അക്കാ അന്തഐസു ഇപ്പോ കിടയാതു “
” ഇപ്പോ ഉള്ളതെന്തോ അതു വാങ്ങിക്കാം. ഐസു വണ്ടി നിർത്തി, പണ്ടത്തെ മാതിരിയൊന്നുമല്ല. ധാരാളം, ഏതു തരത്തിലും ഉള്ളത്. കോലയ്സ് വാങ്ങി, അതിന്റെ തണുപ്പും മധുരവും നുണഞങ്ങനെ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ ബാല്യം തിരിച്ചു വന്നതു പോലെ “

” അക്കാ രാഗി ചേച്ചി എത്ര മണിക്കു വരും”
“രണ്ടു മണിയാകും , ഊണു കഴിച്ചു പുറപ്പെടാം നീ വരുന്നോ . പ്രവീണയുടെ വീട്ടിലേക്കു മാത്രമേ പോകുന്നുള്ളു.

“നീങ്ക സന്തോഷമാ പോയിട്ടു വാങ്കോ അക്കാ .”

ഊണ് കഴിഞ്ഞു ആട്ടുകട്ടിലിൽ കിടന്ന് മയങ്ങിപ്പോയി. പുറത്തു നിന്നും കാറിന്റെ ഹോൺ കേട്ട് ഉണർന്നു. രാഗി എത്തിയിരിക്കുന്നു. വേഗം പുറപ്പെടേണം. നിലക്കണ്ണാടിയിൽ നോക്കി ഒരുങ്ങിയെന്നു വരുത്തി തീർത്തു. കൂട്ടുകാരിയെ കാണാൻ അല്ലേ പോകുന്നത്. ഇതൊക്കെ ധാരാളം. പ്രവീണയെ കുറിച്ചായിരുന്നു ആലോചന. അന്ന് സ്കൂളിലെ സുന്ദരി അവൾ ആയിരുന്നു. രണ്ടു ഭാഗവും മുടി പിന്നിയിട്ട് പനിനീർപൂ ചൂടി വരുന്ന പ്രവീണ . തന്റെ നല്ല കൂട്ടുകാരി. അവൾ ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ കാണാൻ വേണ്ടി എന്തെങ്കിലും പറഞ്ഞെപ്പോഴുമവളെ ചിരിപ്പിക്കുമായിരുന്നു . ഗോപികൃഷ്ണനും സന്തോഷുമെല്ലാം അവളുടെ പിന്നാലെ നടക്കും.
ഒരു ദിവസം ഗോപീകൃഷ്ണനോട് ദേഷ്യത്തോടെ പറഞ്ഞു

“എന്താടാ , ഞങ്ങൾ സുന്ദരികളല്ലേ , എല്ലാവരും കൂടി അവളുടെ പിന്നാല മാത്രം. ഞങ്ങളുടെ പിന്നാലെയും വരൂ “

അവന്റെ മറുപടി കൗതുകമായി

“ഭദ്രകാളിമാരേ ഞങ്ങൾക്കു വേണ്ട.പ്രവീണയുടെ ഒരു ചിരി മതിയല്ലോ ഞങ്ങൾക്ക്
എടാ സന്തോഷേ, പെൺ വർഗ്ഗത്തിൻറെ കുശുമ്പു കണ്ടോ “.

അപ്പോൾ രാഗിണി ചിരിച്ചുകൊണ്ട് പറഞ്ഞു .

“അതു പോട്ടെ മോനെ, ഞങ്ങളെ തോൽപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല . അവളൊരു പാവം അതല്ലേ ഇത്ര ധൈര്യം”
ഇതുകേട്ട് പരുങ്ങിയ പ്രവീണയോട് വൈഗ

“ഞങ്ങൾ വെറുതെ അടികൂടുന്നതാ , നീ പേടിക്കേണ്ട , നീ നമ്മുടെ അമ്മക്കുട്ടിയല്ലേ “
പ്രവീണയ്ക്ക് അവളുടെ അമ്മ പറയുന്നത് ദൈവവാക്യം , അതറിയാവുന്നതുകൊണ്ട് അവളെ കളിയാക്കിപ്പറയും

“നിന്റെ അമ്മക്ക് ഞങ്ങൾ തല്ലിപ്പൊളികൾ അല്ലേ”
അതു കേൾക്കുമ്പോൾ അവൾക്ക് സങ്കടം വരും, ശരിക്കും പാവമാ അവൾ .അവളുടെ അമ്മക്ക് ഞങ്ങളെ ഇഷ്ടമല്ല . ഞങ്ങളോട് കൂടരുതെന്നു പറയും . കോളേജ് വിടുമ്പോഴേക്കും അവളുടെ അമ്മ കാറുമായി വരും കണ്ണടയുടെ ഇടയിലൂടുള്ള ഒരു നോട്ടമുണ്ട് , എന്നിട്ടവളേയും കൂട്ടി കാറെടുത്തു പോകും .

അപ്പോഴെല്ലാം രാഗി പറയും , ഈ ഭദ്രകാളിയമ്മക്ക് എങ്ങിനെയാ ഇത്രയും നല്ല മകളെ കിട്ടിയത് !

ഹെഡ് മിസ്ട്രസ് ആണ് അതിന്റെ ഗമയാ . അവളുടെ അച്ഛനൊരു പാവമാ . കുടുംബം സമാധാനമായി പോകാൻ ആ മനുഷ്യൻ ഒത്തിരി സഹിക്കുന്നുണ്ടാവും
.ഈ ചിന്തകൾ ഓരോന്നും ഓർത്തുകൊണ്ട് കാറിനുപുറത്തേക്ക് നോക്കിയിരിക്കുമ്പോൾ കാഴ്ചകൾ മന്ദഗതിയിൽ പുറകോട്ടുപോകുന്നതുപോലെ തോന്നി .
അപ്പോൾ വൈഗ രാഗിയോട് പറഞ്ഞു
“നീയെന്താ പതുക്കെ ഓടിക്കുന്നത്.എന്താ പറ്റിയത് നിനക്ക് “

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“ഞാൻ നല്ല സ്പീഡിലാ ഓടിക്കുന്നത് , അതെങ്ങനാ പണ്ടേ നിന്റെ ചിന്ത ചിന്തകളുടെ വേഗത എന്റെ കാറിനുണ്ടാകാറില്ലല്ലോ . ആ വളവു കഴിഞ്ഞു കാണുന്ന ബോഗൺവില്ലകൾ പൂത്തുനിൽക്കുന്ന മതിലുള്ള വീടാണ് അവളുടേത് “
അവൾ കാർ അകത്തേക്ക് കയറ്റി ചെടികളുടെ ഓരംചേർത്ത് നിർത്തി

കാർ പോർച്ചിനു സമീപം നിന്ന് വെള്ളയിൽ കറുത്ത പുള്ളികളുള്ള നായ് കുരക്കാൻ തുടങ്ങി . കുര കാരണം കോളിങ്ങ് ബെല്ലടിക്കേണ്ട ആവശ്യമില്ല എന്നു തോന്നി . ചെകിടടപ്പിക്കുന്ന കുര . ദേഷ്യം വരുന്നുണ്ട്. ചുറ്റും നോക്കി
ഭംഗിയായി നിർത്തിയ ചട്ടികളിൽ സുഗന്ധം പരത്തി വിടർന്നതും നാളെക്കു വിരിയാനുള്ളതുമായ പുഷ്പങ്ങൾ,ഓർക്കിഡുകളുടെയും , ആന്തൂറിയത്തിൻറെയും, വിവിധ നിറമാർന്ന കടലാസ് പൂക്കളുടേയും നിരകൾ .
ചെടികൾക്കിടയിൽ ഒരരയാൽച്ചെടി വളരാൻ സ്വാതന്ത്ര്യമില്ലാതെ , വളരാൻ വിടാതെ കുഞ്ഞായി നിർത്തിയ കുഞ്ഞനരയാല് . അതിനടുത്തായി ഓടക്കുഴലൂതുന്ന കൃഷ്ണവിഗ്രഹം . ഭഗവാനേ നീയുമൊരലങ്കാരവസ്തു .
അവിടങ്ങനെ നിൽക്ക് , നിനക്കങ്ങിനെ തന്നെ വേണം വൈഗ മനസ്സിൽ ഉരുവിട്ടു.

“വൈഗാ , നിനക്കെന്തു പറ്റി നീയെന്താ പിറു പിറുക്കുന്നത് . “

“ഓ ഒന്നുമില്ല , എന്തോ മനസ്സിൽ എല്ലാത്തിനോടും ദേഷ്യം തോന്നുന്നു “
അപ്പോഴേക്കും ഒരു പെൺകുട്ടി പുറത്തേക്ക് വന്ന് ആരാണെന്നന്വേഷിച്ചു

“പ്രവീണയില്ലേ . “

“ഉണ്ട് മാം, അകത്ത് കയറിയിരിക്കൂ “ എന്ന് പറഞ്ഞ് അവൾ പോയി .

വർഷങ്ങൾക്കു ശേഷം പ്രവീണയെ അരികിൽ കാണാൻ പോവുകയാണല്ലോ എന്ന് ചിന്തിച്ചപ്പോൾ വൈഗയുടെ മനസ്സ് നിറഞ്ഞു. ഒരുപാട് ഓർമകളുടെ ഒത്തുചേരൽ കൂടിയാണ് ഈ നിമിഷങ്ങൾ.

കോവണി ഇറങ്ങി ഒരാൾ വരുന്നത് കണ്ടു. മുഖം നിറഞ്ഞ ചിരിയോടെ അയാൾ ചോദിച്ചു.
“രണ്ടുപേരെയും മനസ്സിലായില്ല.”
“പ്രവീണയുടെ , കൂട്ടുകാരാണ്..”
“അതേയോ..”
പ്രവീണാ എന്നുച്ചത്തിൽ വിളിച്ചുകൊണ്ടയാൾ ഞങ്ങളേയും കൂട്ടി മുകളിലേക്ക് നടന്നു .
ഭംഗിയായലങ്കരിച്ച ഒരു മുറിയിലേക്ക് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി കാഴ്ചയിൽ ഓരോന്നിലും പ്രൗഢി തെളിയുന്നു. മുറിയുടെ നടുവിലെ കട്ടിലിൽ അതാ അവൾ , അലക്ഷ്യമായി വാരികകൾ കട്ടിലിൽ . കൈയിൽ വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ചുകൊണ്ട് അവളുടെ കണ്ണുകൾ ഞങ്ങളിലേക്കെത്തി .
അതിശയത്തോടെ അതിനൊപ്പം സന്തോഷത്തോടെ
“വൈഗ …… രാഗി “
പെട്ടെന്ന് ചാടി എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത അവളെ
വൈഗയും രാഗിയും സഹായിച്ച് കട്ടിലിൽ ചാരി ഇരുത്തി . അവളുടെ അവസ്ഥ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങലായി , പക്ഷെ അത് പ്രകടിപ്പിക്കാതെ സംസാരിക്കാൻ തുടങ്ങി

“എന്തുപറ്റിയതാ പ്രവീ “
രാഗി ചോദിച്ചു.
“അതു പറയാം രാഗി നിനക്കെവിടന്നാ ഇവളെ കിട്ടിയത് .എവിടെ നിന്റെ നായകൻ . “
ഒറ്റ ശ്വാസത്തിൽ പ്രവീണ ചോദിച്ചു.
“ഇന്നില്ല കൂടെ “
“അന്നവസാനം ശങ്കറിന്റെ കൂടെ പോകുന്ന അന്നു കണ്ടതാണ് ഇവളെ, അല്ലേ രാഗി “
“പ്രവീ , ആളെ കിട്ടിക്കഴിഞ്ഞപ്പോൾ അവൾ നമ്മളെയെല്ലാം മറന്നു “

“മതി രണ്ടാളും കൂടി എന്നെ വധിക്കാതെ. അങ്ങിനെയെല്ലാം സംഭവിച്ചു. ജീവിതമല്ലേ നമ്മൾ ആഗ്രഹിച്ചതു പോലെ എല്ലാം നടക്കണമെന്നില്ലല്ലോ .
ഓരോരുത്തരും ഓരോ വേഷം കെട്ടിയാടുകയല്ലേ “

പണിക്കാരിക്കുട്ടി വന്നുചോദിച്ചു .
“ചായക്ക് മധുരം ഇടട്ടെ . “ഒരു ചായക്ക് മധുരം വേണ്ടെന്ന് രാഗി പറഞ്ഞു .

“നീ പറയൂ പ്രവീ, മക്കൾ എവിടെയാ . “

“രണ്ടാൺ മക്കൾ , രണ്ടു പേരും വിദേശത്താണ് “

അവളുടെ മുഖത്തെ നിരാശ വായിച്ചെടുക്കാമായിരുന്നു .

“നിനക്ക് വീൽ ചെയറിൽ ഇരുന്നു പുറത്തേക്ക് പോയിക്കൂടെ . ഈ കിടക്കയിൽ തന്നെ ഇരുന്ന് സ്വയം ശിക്ഷിക്കുകയാണോ, “

“ഒരു വട്ടം ഓപ്പറേഷൻ നടത്തി , ഇനിയൊന്നു കൂടി വേണം എന്നു പറഞ്ഞു. എഴുപത്തിയഞ്ചു ശതമാനമേ ഉറപ്പുള്ളു.. അതാ എനിക്കു പേടി. ഇത്ര കാലം കഴിഞ്ഞില്ലെ . ഇനി കുറച്ചു കാലം കൂടിയല്ലേ. ഇങ്ങിനെ മതിയെന്നു വെച്ചു”

” ഛേ “
അവളുടെ മറുപടി കേട്ട് വൈഗയ്ക്ക് ദേഷ്യം വന്നു .
“എടീ , ജീവിതം ഉണ്ടല്ലോ ഭയങ്കര കഷ്ടമാണ്. ജീവിക്കാൻ ഓരോരുത്തരും കഷ്ടപ്പെടുന്നത് നീ കണ്ടിട്ടില്ല. അതാ ഇങ്ങിനെ.നിന്റെ അമ്മ പറയുന്നതല്ല ജീവിതം . “
രാഗിക്ക് വൈഗയുടെ ദേഷ്യം മനസ്സിലായി

“നീ മുഖം കഴുകി അൽപ്പം വെള്ളം കുടിച്ചു വരൂ .”

“പ്രവീ, അവൾക്ക് ദേഷ്യം വന്നാൽ നിനക്കറിയാമല്ലോ. നിന്നോട് ഉള്ള ഇഷ്ടം കൂടിയിട്ടാ. നിന്റെ മടുപ്പു തോന്നുന്ന വർത്തമാനം അവൾക്കിഷ്ടായില്ല എന്ന് തോന്നുന്നു “

“സാരമില്ല. “
“നമുക്കൊന്ന് പുറത്തുപോയാലോ ? , “
” ഞങ്ങൾ പുറത്തു കൊണ്ടുപോകും . “

വൈഗ വാഷ് ബൈസിനടുത്തെ കണ്ണാടിയിൽ നോക്കി. തന്റെ മുഖം ദേഷ്യത്താൽ ചുവന്നുതുടുത്തിരിക്കുന്നതും നെറ്റിയിലെ പേശികൾ വലിഞ്ഞു മുറുകിയതും ശ്രദ്ധിച്ചു. തണുത്ത വെള്ളം മുഖത്ത് ഒഴിച്ച് ശാന്തമാക്കി മനസ്സിനെ ,
കണ്ണാടി നോക്കി അവിടെ തൂക്കിയിട്ട ടൗവ്വലിൽ മുഖം തുടച്ചു കൊണ്ട് പ്രവീണയുടെ അടുത്തു വന്ന് അവളുടെ നിരാശകലർന്ന മുഖം പിടിച്ചുയർത്തിക്കൊണ്ട് വൈഗ പറഞ്ഞു .

“നമ്മുടെ ജീവിതം നശിപ്പിക്കാനുള്ളതല്ല ഓരോന്നിലും സന്തോഷം കണ്ടുപിടിക്കാൻ പഠിക്കണം .ഹെലൻ കെല്ലറെ പറ്റിയെല്ലാം പഠിക്കുമ്പോൾ പരീക്ഷക്കു മാത്രമല്ല ജീവിതം ധൈര്യസമേതം ജീവിക്കാനും കൂടിയാകുന്നു . നിന്റെ നിരാശ കളയു . നീ പഴയതു പോലെയിരിക്കുമ്പോൾ നുണക്കുഴി പൂക്കൾ വിരിയുന്നത് കാണണം. ഞാൻ മേനോൻ ചേട്ടനോട് കുറച്ചു സംസാരിക്കട്ടേ. “

രാഗി പ്രവീണയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചറിയുമ്പോൾ വൈഗ പതുക്കെ ഹാളിൽ പോയി മേനോനോട് പ്രവീണയെപ്പറ്റി കൂടുതൽ അന്വേഷിക്കുകയായിരുന്നു .

ഒരുപാട് സങ്കടത്തോടെയും നിരാശയുടേയും സ്വരത്തിൽ അയാൾ അവരുടെ കഥകൾ വിവരിക്കാൻ തുടങ്ങി . അതീവ സന്തോഷകരമായ ജീവിതമായിരുന്നു ഞങ്ങളുടേത് . അവൾക്ക് ബാങ്കിലായിരുന്നു ജോലി . ഞാനൊരു പോലീസ് ഓഫീസറായിരുന്നു എങ്കിലും അവളും മക്കളുമായിരുന്നു എന്റെ എല്ലാം .
അവളുടെ അമ്മ ഒരാറുമാസം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു . അന്നുമുതൽക്കാണ് ഞങ്ങളുടെ ജീവിതത്തിൽ സങ്കടങ്ങൾ ഒന്നൊന്നായി വന്നുതുടങ്ങിയത് . അവൾക്കു സുഖമില്ലെങ്കിലും ഞാൻ അവളെ പൊന്നുപോലെയാണ് നോക്കുന്നത് . ഞങ്ങൾക്ക് എന്തില്ലാഞ്ഞിട്ടാണ്.
എന്നെ ഒന്നു മനസ്സിലാക്കാൻ അവൾക്ക് നിങ്ങൾ പറഞ്ഞുകൊടുക്കുമോ . അയാളുടെ കണ്ണുകൾ നിറഞ്ഞതും ശബ്ദം ഇടറിയതും ശ്രദ്ധിച്ചു .
വൈഗയെ പറ്റിയും രാഗിണിയെ പറ്റിയും അവൾ വായ്തോരാതെ പറയുമായിരുന്നു.
“വൈഗ വന്നതു നല്ലതായി” അദ്ദേഹത്തിൻറെ മുഖമൊന്ന് പ്രസന്നമായതു പോലെ.

” ചേട്ടാ തീർച്ചയായും അവളെ പഴയ പ്രവീണയായി ഞങ്ങൾക്ക് കാണണം , അതിനെന്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ് . ഞങ്ങൾ അവളുടെ നിരാശ മാറ്റിയെടുക്കാം , മേനോൻ ചേട്ടൻ വിഷമിക്കരുത് “

എല്ലാമൊരു മൂളലിൽ ഒതുക്കി മേനോൻ തന്റെ മുറിയിലേക്ക് പോയി .

“സമയമായി രാഗി , നമുക്കു പോയിട്ട് സൗകര്യമായി പിന്നെവരാം , നീ ചിന്തിക്ക് . പ്രവീണാ , നമ്മുടെ ജീവിതം സന്തോഷമാക്കുന്നതും സങ്കടമാക്കുന്നതും നമ്മൾ തന്നെയാണ് .നമുക്കിനിയുള്ള ജീവിതം സന്തോഷമാക്കി മാറ്റിയാലേ അത് തിരിച്ചറിയാൻ കഴിയൂ .ഞങ്ങൾ അടുത്ത ദിവസം തീർച്ചയായും വരും “

അവളുടെ വാക്കുകൾ കേട്ട് പ്രവീണ പ്രസന്നവതിയായി. അവർ
യാത്ര പറഞ്ഞിറങ്ങുമ്പോൾ മേനോൻ ചേട്ടൻ പ്രതീക്ഷയോടെ ഞങ്ങളെ
ഉററു നോക്കുന്നുണ്ടായിരുന്നു

അടുത്ത ദിവസം തന്നെ ഞങ്ങൾ വരും എന്നു പറഞ്ഞവൾ കാറിൽ കയറി. തമിഴത്തിക്കുട്ടി ചിരിച്ചു കൊണ്ട് കൈകാട്ടി യാത്ര പറഞ്ഞു . ആ കുട്ടിയുടെ പേര് ചോദിക്കാൻ മറന്നു , അടുത്ത വരവിനാകാം . കാറിൽ യാത്രതുടരുമ്പോൾ മനസ്സ് നിറയെ പ്രവീണയായിരുന്നു . ശുദ്ധപാവമായ അവളെ കരുതലോടെ നോക്കുന്ന ഭർത്താവ് , എങ്ങനെയെങ്കിലും അവളെ മാറ്റിയെടുക്കണം , സന്തോഷവതിയാക്കണം . ഒരു ശ്രമം നടത്താം എന്ന ചിന്തയിൽ ഒരു തീരുമാനമെടുത്തുകൊണ്ട് വൈഗ

“രാഗീ , നിനക്ക് പ്രവീണയെക്കുറിച്ചെന്തു തോന്നുന്നു . അവൾക്കെന്തിന്റെ കുറവാ നീ
കണ്ടത് , വീൽചെയറിൽ അവൾക്കിരിക്കാം , എല്ലാ വിധ സൗകര്യങ്ങളും ഉപയോഗിക്കാം. പുറത്തു വരില്ലെന്നു സ്വയം തീരുമാനിച്ചാണ് അവൾ മുറിയിൽ കൂടുന്നത്, നമുക്കവളെ മാറ്റിയെടുക്കേണ്ടേ രാഗീ .”

“വേണം വൈഗാ “
“നീ പറയുമ്പോൾ അതിൽ ഒരു ശരിയുണ്ട് എന്നു തോന്നുന്നു . “
” സന്തോഷം നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. ദുഃഖപുത്രിയായി ജീവിതം തീർത്തിട്ട് എന്തു പ്രയോജനം. “

“ഞാൻ എന്തിനു കൂടെയുണ്ടാക്കും വൈഗ “

” അതു മതീ “

വീടെത്തിയത് അറിഞ്ഞില്ല, തേരും മുട്ടി കണ്ടപ്പോഴാ അറിയുന്നത്

” ദാ, നിന്നെ നോക്കി ധന്യ ഇരിക്കുന്നു. “

മഠത്തിന്നരികെ അവൾ കാറു നിർത്തി.വൈഗ ഇറങ്ങി. മല്ലികേച്ചിയുടെ അടുത്തേക്ക് നാളെ പോകാം , എന്നിട്ടു തീരുമാനിക്കാം

ധന്യ വൈഗയെക്കണ്ട് ചിരിച്ചു കൊണ്ട് എഴുന്നേറ്റു .
“എന്നേയും കാത്തിരിപ്പാണോ. “
“ആമാക്കാ”

ഭാഗം [15]“ഒരു സ്ത്രീജന്മം “

✍സി. കെ. രാജലക്ഷ്മി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: