17.1 C
New York
Monday, September 27, 2021
Home Literature “ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 13)

“ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 13)

✍സി. കെ. രാജലക്ഷ്മി

(ഭാഗം 13) – സഹപാഠികൾക്കൊപ്പം


ആ രാത്രിക്ക് ദൈര്‍ഘ്യം കുറഞ്ഞിരുന്നു എന്ന് വൈഗക്ക് തോന്നി. മനസ്സിൽ മിന്നി മറയുന്ന ഒരുപാട് കുഞ്ഞു മുഖങ്ങളുടെ വ്യക്തവും അവ്യക്തവുമായ രൂപങ്ങളുടെ ഓർമ പുതുക്കൽ പുതിയ അനുഭവമായി മാറുകയായിരുന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു. പുലർച്ചയുടെ പുതിയ ലോകം മനസ്സാകെ വർണ്ണങ്ങൾ വിതറിയിരുന്നു. കിടക്കയിൽ നിന്നും സാവകാശം വൈഗ എഴുന്നേറ്റ് ജനാല തുറന്നു. പുലർ മഞ്ഞിന്റെ നനുത്ത സ്പർശം ഹൃദയത്തിൽ കുളിരായി മാറി. വർഷങ്ങൾ എത്ര വേഗമാണ് കടന്ന് പോയത്. അന്ന്, കൂട്ടുകാർ ആയിരുന്നു ആകെ അറിയുന്ന ലോകം. മറ്റൊന്നിനും പ്രാധാന്യം ഇല്ലായിരിന്നു.പാവാട പ്രായത്തിന്റെ
കൗതുകങ്ങളും , ആകുലതകളും ,
ആൺക്കുട്ടികൾക്കും , പെൺക്കുട്ടികൾക്കും അന്യോന്യം
ആകർഷണം തോന്നുന്ന സമയം.
ചില ഓർമ്മകൾ തരുന്ന സന്തോഷമുണ്ട്. അതാലോചിക്കുമ്പോൾ അന്നത്തേക്കാളും ആ ഇഷ്ടങ്ങളുടെ ഒരു ഭംഗി ഇന്നാസ്വദിക്കാൻ കഴിയുന്നുണ്ട്.
കുമരപുരം സ്ക്കൂളിലേക്കു പോകുന്ന വഴിയിൽ,
മഴ നനഞ്ഞു കുതിരുന്നതും., പിന്നെ അങ്ങിനെതന്നെ ക്ലാസ്സിൽ ഇരിക്കുന്നതുമായ ദിനങ്ങൾ.

വിലാസിനി ടീച്ചറുടെയും യതീന്ദ്രൻ മാഷുടെയുമെല്ലാം കഷ്ടപ്പാടുകളിലൂടെയുള്ള സ്കൂളിന്റെ വളർച്ച ,കാവി തേച്ച ചുമരുകളിൽ പ്രണയിതാക്കളുടെ പേരുകൾ എഴുതി വെക്കുന്ന കുസൃതിക്കാലം .
അതിന്റ പേരിൽ കരയുകയും വഴക്കുണ്ടാക്കുകയും ചെയ്തതുമൊക്കെ എന്തിനായിരുന്നു.

ഭൂലോകത്തിലെ ആരും ചെയ്യാത്ത പ്രശ്നങ്ങളായാണ് അന്ന് തോന്നിയിരുന്നെങ്കിലും, ഇന്നത് ധന്യ നിമിഷമായി ചേർത്തണക്കുന്നു.
ആ കാറ്റിനും, ആ വർണ്ണങ്ങൾക്കുമെല്ലാം എന്തൊരു ഭംഗിയാ .ഒ എൻ വി കവിത കേൾക്കുമ്പോൾ ആ വരികളെല്ലാം ഞങ്ങൾക്കു വേണ്ടിയാണെഴുതിയെന്ന് തോന്നാറുണ്ട്.

എല്ലാവരുടെയും അനുഭവങ്ങളാകും , എന്നാലും മോഹം . സ്കൂളിലെ ഇലഞ്ഞിമരചുവട്ടിൽ പോയി ഇരുന്ന് കൂട്ടുകാരുമായി വഴക്കടിക്കാനും , സ്നേഹിക്കാനും മോഹം .
കിണറ്റിൽ അരികിലെ നെല്ലിക്ക പറിച്ചു തിന്നു വെള്ളത്തിനെയും മനസ്സിനേയും മധുരമാക്കുവാൻ മോഹം.
വെള്ളം അറിയാതെ എന്ന ഭാവത്തിൽ തട്ടിതെറിപ്പിട്ട് വസ്ത്രം നനച്ചതും, വഴക്കു കൂടിയതും എല്ലാം വീണ്ടും ലഭിക്കാനായ് മോഹം .

അമൂൽ ബേബിയുടെ മാതിരി ആയിരുന്നു വെങ്കിടേഷ്. ഈ വയസ്സിൽ എല്ലാവർക്കും വന്ന മാറ്റം എന്തൊക്കെയായിരിക്കും. കൃഷ്ണൻ കറുത്താലും നല്ല ഭംഗിയായിരുന്നു. മോഹിനി നൃത്തത്തിലും , സംഗീതത്തിലും എല്ലാം തിളങ്ങി നിന്നിരുന്നു. മധുവിന് തന്നോടു പ്രണയമാണെന്നു പറഞ്ഞിരുന്നു. ഇന്നിപ്പോൾ അവൻ എങ്ങിനെയായിരിക്കും.

ക്ലാസ്സിൽ ഗോപാലകൃഷ്ണൻ മാഷ് മലയാളം പഠിപ്പിക്കുമ്പോൾ തിങ്കളാഴ്ച വൃതത്തെ പറ്റി പഠിപ്പിച്ചു , മാഷ് പോയ ഉടൻ ജയറാം എണീറ്റു മാഷു നിന്നിടത്തു പോയി നിന്നു പറഞ്ഞു. “എന്റെ പ്രിയ കൂട്ടുകാരികളെ നിങ്ങൾ വൃതമെടുത്തു ശരീരം ക്ഷീണിപ്പിക്കേണ്ട ആവശ്യമില്ല..
കാരണം ഞങ്ങൾ നല്ല ഭർത്താക്കന്മാരായിരിക്കും. “
എന്നു പറഞ്ഞത് എല്ലാവരും ആസ്വദിച്ചതും ഓർത്തു. അവനിപ്പോൾ എന്തു ചെയ്യുന്നുണ്ടാവും. ഇങ്ങനെയുള്ള കുസൃതികൾ സംഭവിക്കുമ്പോൾ അവരെ ഒരു കാലത്തും മറക്കില്ല ,ഓർമ്മകളിൽ നിന്നും ഓരോരുത്തരേയും തേടി കൊണ്ടിരുന്നു. പഠിക്കുന്ന കുട്ടികളായ വിജയകുമാരി, . രുഗ്മിണി, രാജേശ്വരി ഇവരൊക്കൊ എവിടെ , എങ്ങിനെയൊക്കെയായിരിക്കും.

കുളിച്ചു വന്നു കണ്ണാടിയിലെ പ്രതിരൂപത്തിനോടു ചോദിച്ചു. നാൽപ്പതു വർഷത്തെ പാവാട പ്രായത്തിൽ നിന്നും ഇന്നത്തെ രൂപത്തിലേക്കുള്ള മാറ്റം. തലമുടിയിലെ വെള്ളിയിഴകളെ

നോക്കി സങ്കടപ്പെട്ടു. എല്ലാവരും മാറിയിരിക്കാം ,എന്നാലും, കടുംനീല സാരിയും ബ്ലൗസ്സും എടുത്തു ഉടുത്തു ഒരുങ്ങി രാഗി വരുന്നത് നോക്കിയിരുന്നു.

ധന്യ അടുക്കളയിൽ തിരക്കു കൂട്ടുകയായിരുന്നു. ഞങ്ങളുടെ സഹപാഠികൾക്കായി
പൂർണ്ണം വെച്ചകൊഴുക്കട്ട , കേസരി വത്തൽ വറുത്തത് ഇതെല്ലാം കൊണ്ടുപോകാനായി ബിഗ് ഷോപ്പറിൽ വെച്ചു കഴിഞ്ഞു.

“ധന്യ, എന്തിനാമ്മാ ഇത്രയും സാധനം ഉണ്ടാക്കിയത്? “

“ഇരുക്കട്ടും അക്കാ..പത്താമെ പോയിടക്കൂടാത്. എല്ലാരുമേ നല്ല തൃപ്തിയാ ശാപ്പിടട്ടും, “
“എന്റെ മോളെ സ്നേഹം ഊട്ടിവളർത്താൻ ഭക്ഷണത്തിനൊരു കഴിവുണ്ട്.. പാട്ടിലൂടെ, ഭക്ഷണത്തിലൂടെ പ്രണയത്തിലൂടെ സ്നേഹത്തിന്റെ ഊഷ്മളത
കൂടിവരും ” .
ധന്യയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു.
ആ സമയത്ത് രാഗി വന്നു.

ജനാലയുടെ അടുത്തു ചെന്ന് അടുത്ത വീട്ടിലെ മാമിയെ ഉറക്കെ വിളിച്ചു. വീട്ടിൽ ആരുമില്ലാത്തപ്പോൾ അപ്പായെ മാമാവും മാമായും നോക്കും..

“മാമി ….. നീങ്കേ അങ്കേ ഇരുക്കാ… ഏൻ പേച്ച് കേക്കറ താ….
” ആമാം മാ…. ഓൻ കിളിപേച്ച് നാൻ കേട്ടിട്ടേ ഇരിക്കിറത് ” പേച്ചു മട്ടും അല്ല ശമയലോടും മണവും ഗുമുഗുമാ
വറത് “
മാമിയുടെ സംഭാഷണം കേട്ട് ധന്യയും വൈഗയും ചിരിച്ചു.
“ആമാം സന്തോഷം മാമി . ഉങ്കൾക്കും വെച്ചിരുക്ക്, നാങ്ക പോയിട്ടു വർറോം മാമീ “

“ശരിമ്മാ..പത്തിരമാ പോയിട്ടു വാങ്കോ”
“അപ്പാവുടെ സാപ്പാട് മരുന്ത്‌ എല്ലാമേ മേശമേൽ എടുത്തു വെച്ചിരുക്കു മാമീ.”

രാഗി കാറു വിട്ടു. ധന്യ നമുക്കു വേഗം തന്നെ വരാം.”

“രാഗി, നമ്മുടെ സ്കൂൾ എത്തിയാൽ ഒന്നു നിർത്തണേ”

“വേണ്ട, അതുപിന്നീടാക്കാം , കൂട്ടുകാരെല്ലാം കോട്ടേല് കാത്തു നിൽക്കുന്നുണ്ട് “

“ആരൊക്കെയുണ്ട്” ആവേശത്തോടെ വൈഗ ചോദിച്ചു
“വെങ്കിട്ടരാമൻ, കൃഷ്ണൻ മോഹിനി ശോഭ വിമല ഇവരെല്ലാം വരുംന്നു പറഞ്ഞു.
ആര്യക്ക് ഇന്ന് പറ്റില്ല പോലും.”

“ശരി എന്നാ വിട്, എന്നാലും രാഗി ഞാൻ നടന്നിരുന്ന വഴികളെ
ല്ലാം ഒന്നു കാണട്ടേ, നീ പതുക്കേ ഓട്ടിച്ചാൽ മതി

കാറിന്റെ വേഗത അവൾ ക്കുറച്ചു .
വൈഗ താൻ നടന്ന ഓരോ വഴിയിലും
അവളെതന്നെ തേടിക്കൊണ്ടിരിന്നു. ദൂരെനിന്നുതന്നെ വൈഗയ്ക്ക് സ്‌കൂൾ അടുക്കുന്നത് കാണാമായിരുന്നു .

“രാഗി , നമ്മുടെ സ്കൂൾ, ഇവിടെ നിർത്ത് എനിക്കിറങ്ങണം” രാഗി അസഹ്യതയോടെ
“നിന്നെ കൊണ്ടു തോറ്റു വൈഗ “

“അയ്യോ , സ്കൂളിന്റെ മുന്നിൽ ഒരു വലിയ ഇലഞ്ഞിമരം ഉണ്ടായിരുന്നില്ലേ, അതുപോലെ എനന്തപ്പഴത്തിന്റെ മരവും പോയില്ലേ “

“ഓ……അതൊക്കെ എന്നോ പോയി, രാഗി പറഞ്ഞു.

പ്രായമാകുമ്പോൾ എല്ലാ ജീവജാലങ്ങളും ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. ആ മരങ്ങൾക്ക് നമ്മളെക്കാൾ
പ്രായമുണ്ടായിരുന്നില്ലേ ? യൗവ്വനകാലത്ത് ധാരാളം കായ്കൾ നമുക്കു തന്നതല്ലേ . എത്രയോ നാളുകൾ ആ മരച്ചുവട്ടിൽ, നിഴലത്തിരുന്നത് നമുക്ക് ആർക്കെങ്കിലും മറക്കാനാവുമോ.
ആ സ്ഥലത്തായി കുറച്ചു നിര പീടികകൾ ഇപ്പോൾ അവിടെ വന്നിട്ടുണ്ട്.

“നമ്മുടെ മല്ലികേച്ചി എവിടെയാണെന്നറിയോ നിനക്ക് , അവർക്കിപ്പോ പത്തെഴുപത് വയസ്സുണ്ടാകും. ഇല്ലേ രാഗി ഞാനിറങ്ങി ഒന്നു ചോദിക്കട്ടേ.
പ്ലീസ് രാഗി … “

രാഗി കാറു നിർത്തി

വൈഗ ഇറങ്ങി. അടുത്തുകണ്ട കടയിൽ കയറി അന്വേഷിച്ചു .
“ഇവിടെ രണ്ടുമൂന്നു വീടുണ്ടായിരുന്നു. അവിടെ താമസച്ചിരുന്നവർ ഇപ്പോൾ എവിടെയാണെന്ന് അറിയുമോ ?.

“അവരിപ്പോൾ ഇതിനുപുറകിൽ സർക്കാർ വച്ചുകൊടുത്ത ഒരു വീട്ടിലാണ് താമസം “
കടക്കാരൻ പറയുന്നത് കേട്ടയുടൻ അവൾ മുന്നിലേക്ക് നടന്നു . മൂന്നു ചെറിയ നിരനിരയായുള്ള വീടുകൾ . വീടിനുമുന്നിൽ കിടന്നിരുന്ന പ്രായം ചെന്ന മനുഷ്യനോട് വൈഗ മല്ലികയുടെ വീടന്വേഷിച്ചു . അയാളുടെ വിരലുകൾ നീണ്ട വീട്ടിലേക്ക് കയറി അവൾ വാതിലിൽ മുട്ടി . വാതിൽ തുറന്നു വന്നത് മല്ലികേച്ചി തന്നെയെന്നവൾക്ക് മനസിലായി . കാലം മല്ലികേച്ചിയെ ക്ഷീണിപ്പിച്ചിരിക്കുന്നു , നരകയറിത്തുടങ്ങി , എങ്കിലും സൗന്ദര്യത്തിന് കാര്യമായി മങ്ങലേറ്റിട്ടില്ല .
ഒരപരിചിതയെ പോലെ നോക്കുന്നതുകണ്ട് വൈഗ പറഞ്ഞു

“മല്ലികേച്ചി , ഞാൻ വൈഗ . ” ആശ്ചര്യത്താൽ അവരുടെ കണ്ണുകൾ വിടർന്നു.

“എന്റെ മോളേ ….നിനക്ക് എന്നെ ഇപ്പോഴും ഓർമ്മയുണ്ടോ. “

“ഓർത്തതു കൊണ്ടല്ലേ ഞാൻ വന്നത്.”
അവർ കരച്ചിലടക്കാൻ പ്രയാസപ്പെട്ടുകൊണ്ടു കണ്ണുകൾ തുടച്ചു

“ആർക്കും വേണ്ടാത്ത എന്നെ കാണാൻ എന്തിനാ മോളേ വന്നത്”

“ആർക്കും വേണ്ടാത്തതോ ,അങ്ങിനെ പറയല്ലേ ചേച്ചീ “ കണ്ണുനീർ തുടച്ചുകൊണ്ട് അവരെ വൈഗ മാറോടണച്ചു .

“ഈ മുത്തിനെ എനിക്കു വേണം. എനിക്ക് എന്നും കൈ നിറയെ
എനന്തപ്പഴം തരുന്ന ഈ കൈകൾ എനിക്കു വേണം. ഞാനിപ്പോൾ പോവുകയാ
അൽപ്പം തിരക്കുണ്ട് , പിന്നീട് വരാം “

കുറച്ചു രൂപ കൈയ്യിൽ ഏല്പിച്ചു തിരിഞ്ഞു നടക്കുമ്പോൾ മല്ലികേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“ഞാൻ വരും,ഒരിടത്തു പോകയാ. കാർ നിൽക്കുന്നുണ്ട്. ‘കരയരുത്” എന്നു പറഞ്ഞുകൊണ്ട് വേഗം കാറിനടുത്തേക്ക് മടക്കുമ്പോൾ വൈഗയുടെ മനസ്സിൽ മല്ലികേച്ചിയെ കണ്ട സന്തോഷവും അവരുടെ ഇന്നത്തെ അവസ്ഥയിലെ ദുഃഖവും ആയിരുന്നു ചിന്തകളിൽ .
അധികം വരാൻ താമസിച്ചില്ലെങ്കിലും രാഗി അൽപ്പം നീരസത്തോടെ പറഞ്ഞു

” നീ എവിടെ പോയതാ. പണ്ടും ഇവൾ ഇങ്ങിനെ തന്നേ. “

“ മതി മതി , നീ പരദൂഷണം നിർത്തി വേഗം കാറു വിടു.ഞാൻ മല്ലികേച്ചിയെ കണ്ടു. നാളെ വരാം എന്നു പറഞ്ഞു പോന്നു. നാളെ പോകണം നീയും വരൂ , നിന്റെ സമയവും സൗകര്യവും നോക്കി പോകാം “

“എനിക്കും കാണണമെന്നുണ്ട് ചേച്ചിയെ , ഞാൻ വരാം ,എന്നും എനന്തപ്പഴം അവർ പറുക്കി അവർ നിനക്കായ്‌ കരുതി വെക്കും , ഓർമ്മയുണ്ട്. “
നീലി തള്ളയുടെ ചീത്ത കേട്ടാൽ പിന്നെ ആ ഭാഗത്തേക്ക് ആരും പോകില്ല.
“അവളെ വളരെ മോശാണ്., നിങ്ങളൊന്നും അങ്ങോട്ട് പോകണ്ടാട്ടോളിൻ “

ഞങ്ങൾക്ക വരെ ഭയമാണ്.
ഇവൾക്ക് ഒരു കൂസലുമില്ല. ഇവൾ ചേച്ചിന്നു വിളിച്ച് മല്ലികേച്ചിയോടു സംസാരിച്ചേ വരു. പിന്നെ അവർ നല്ല കൂട്ടുകാരായി”

വൈഗ ചിരിച്ചുകൊണ്ട് കാളിയാക്കൽ പോലെ പറഞ്ഞു

“ധന്യാ ,എനന്തപ്പഴം എന്റെ കയ്യിൽ നിന്നും വാങ്ങി തിന്നാൻ എല്ലാരുമുണ്ടാകും.
അതൊക്ക പഴയകാലം “

“ചേച്ചിയുടെ അവസ്ഥ എങ്ങിനെ” രാഗി ചോദിച്ചു.

“പാവം ക്ഷീണം പിടിച്ചിട്ടുണ്ട് എങ്കിലും സൗന്ദര്യം കുറഞ്ഞിട്ടില്ല. നമുക്കു നാളെ പോകാം “
സംസാരത്തിനിടയിൽ വൈഗ പഴയ കൂട്ടുകാരികളെ ഓർത്തെടുത്തു . പ്രവീണ ഇപ്പോൾ എവിടെയാണോ , അവളുടെ അമ്മ ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ . അന്നെല്ലാം അവർക്കു എന്നെയും രാഗിയെയും കണ്ടുകൂടായിരുന്നു . പലപ്പോഴും ആലോചിക്കാറുണ്ട് ആ പ്രായത്തിൽ ഞങ്ങൾ ഭയങ്കര കുസൃതികളായിരുന്നിരിക്കണം .

“രാഗി , നമ്മുടെ പ്രവീണ ഇപ്പോൾ എവിടെയാണ് , അവളുടെ ‘അമ്മ “

“അവൾ നാട്ടിലുണ്ടെന്നു തോന്നുന്നു.ഒരിക്കൽ എവിടെയോ വെച്ച് കണ്ടിരുന്നു.
നമുക്ക് പോകാം നേരിട്ടവളുടെ അടുത്തേക്ക്.”

“പോകണം രാഗി , അവളുടെ അമ്മ ഇപ്പോ ഉണ്ടെങ്കിൽ പഴയ ദേഷ്യമൊന്നും ഉണ്ടാവില്ല എന്നു കരുതാം “

പട്ടണത്തിനു വന്ന മാറ്റങ്ങൾ കൗതുകത്തോടെ നോക്കിക്കൊണ്ട് വൈഗയിരുന്നു .
നിറച്ച് ആളും ബഹളവുമായല്ലോ.കാറു കോട്ടയുടെ അടുത്തെത്തിയപ്പോൾ രാഗി വണ്ടിനിർത്തി .

“നിങ്ങൾ ഇറങ്ങ് ഞാൻ കാറു ഒതുക്കിയിട്ടിട്ട് വരാം. “
വൈഗ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി, മനസ്സ് പഴയ ഓർമ്മകളിലേക്ക് കൂപ്പുകുത്തി . പണ്ടെന്നും വരുമായിരുന്നു സ്ഥലങ്ങൾ ,മരങ്ങൾ , മണ്ണിന്റെ മണം സന്തോഷത്തിന്റെ അലകൾ അവളിൽ അലയടിക്കാൻ തുടങ്ങി . പണ്ടെന്നും പോയി ഇലഞ്ഞിപ്പൂക്കൾ പെറുക്കുന്ന മരത്തിനടുത്തേക്കവൾ നടന്നു .ഒരു പരിചയം പുതുക്കൽ പോലെയോ പണ്ടുകണ്ടുമറന്ന ഒരാളെ കാണുന്നപോലെ സ്നേഹത്തോടെ ഇലഞ്ഞിമരം തന്നോട് സംസാരിക്കുന്നതുപോലെ അവൾക്ക് തോന്നി .ചില്ലകൾ ഇലകളോട് കിന്നാരം പറഞ്ഞുകൊണ്ട് വൈഗയെ ആലിംഗനം ചെയ്യുന്നതുപോലെ അവൾക്കനുഭവപ്പെട്ടു . മനുഷ്യന് പ്രായം കൂടുന്നത് പെട്ടെന്ന് പ്രകടമാകുന്നതുപോലെ മരങ്ങൾക്ക് തോന്നിക്കാറില്ല . വളരുന്തോറും സൗന്ദര്യം വർധിച്ചിരിക്കുന്നു .
ഓരോ മരത്തിനും ചുവട്ടിൽ ആൾക്കാർ കിടന്നും ഇരുന്നും സംസാരിക്കുന്നു.
ക്ഷീണം മാറ്റുന്നു. മരങ്ങളെ നിങ്ങളെ ഒന്നു മുറുകേ പുണരാൻ മോഹമാകുന്നു.
അവൾ മരങ്ങളോട് മനസ്സുകൊണ്ടു സംസാരിച്ചു നിന്നു.
“അക്കാ വാ അക്കാ രാഗിയക്ക വന്താച്ച് ” ധന്യയുടെ ചിലമ്പൽ അവളെ ചിന്തകളിൽ നിന്നുണർത്തി

“രാഗി ചേച്ചി, അക്ക മരത്തിന്റെ അടുത്തു കൂട്ടം കൂടുകയാ .”
അപ്പോൾ രാഗി പറഞ്ഞു

“അവൾ എന്നും അങ്ങിനെയാ ധന്യ , ഡസ്ക് ന്റെയും ബഞ്ചിന്റെയും അടുത്തൊക്കൊ കൂട്ട് . പാവം ശങ്കർ എങ്ങിനെ സഹിച്ചുവോ ആവോ”

വൈഗ ചിരിച്ചു കൊണ്ട് നിന്നു. കൃഷ്ണൻ, വെങ്കിടി ,.ജയപ്രകാശ്, ഗീതാദേവി , മീനാക്ഷി, മോഹിനി എല്ലാവരും എത്തി.
കോട്ടയെല്ലാം ഇപ്പോൾ സുന്ദരമായിരിക്കുന്നു. വാതിൽ കിടക്കുന്നിടത്ത് ഒരു ആഞ്ജനേയ കോവിൽ ഉണ്ടായിരുന്നു. അന്നിതൊരു കുഞ്ഞിടയായിരുന്നു.ഓ ,ഹനുമാനു ശാപമോക്ഷം കിട്ടിയിരിക്കുന്നു. നല്ല നെയ്യ് മണം. ഇപ്പോൾ നല്ലൊരമ്പലം ആയിരിക്കുന്നു അത്.

പണ്ടു സാവിത്രിയുടെ ഭർത്താവ് ശശി പോലീസ് പറഞ്ഞിരുന്ന കാര്യങ്ങൾ സാവിത്രി പറയുമായിരുന്നു. കോട്ടക്കുള്ളിലാണ് ജയിൽ. അവിടെ ഡ്യൂട്ടിക്ക് പോകുന്ന ദിവസങ്ങളിൽ പാമ്പിനെ കാണാറുണ്ട്.ഭയന്നിട്ട് എന്നും ഹനുമാനു പൈസ ഇട്ടേ അപ്പുറം കടക്കൂ എന്ന് . ഇപ്പോ അവരൊക്കെ എവിടെയാണാവോ ?

ഇതെല്ലാം ചിന്തിച്ചു കൊണ്ട് അവരുടെ പിന്നാലെ നടന്നു. വലിയ പടികൾ കയറി മുകളിൽ എത്തിയതും കൂട്ടുകാർ അവളുടെ അടുക്കലേക്ക് വേഗമെത്തി . എല്ലാവരുടെയും മുഖത്ത് വർഷങ്ങൾക്കുശേഷമുള്ള സംഗമത്തിന്റെ സന്തോഷവും അത്ഭുതവുമുണ്ടായിരുന്നു . പെട്ടെന്നാണ് കൃഷ്ണൻ പറഞ്ഞത്

“നീ കണ്ടുപിടിക്കൂ വൈഗ ഞങ്ങളെ ഓരോരുത്തരെയും”
കൃഷ്ണനതൊരു മത്സരമാക്കി, എല്ലാവരുടെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി

കൃഷ്ണൻ കറുത്തിട്ടായിരുന്നു. അവൻ അജാനബാഹുവായിരിക്കുന്നു. കൃഷ്ണൻ . വൈഗ കണ്ടുപിടിച്ചു.

വെങ്കിടേഷ് വയസ്സനായതു പോലെ , നിറമൊക്കെയുണ്ട്. കഷണ്ടിയാണ്. അവന്റെ ചിരിയിൽ നിന്നവൾ കണ്ടുപിടിച്ചു.

ജയപ്രകാശ് മുഖത്തെ പേശികളെല്ലാം വലിഞ്ഞു മുറുകിയതു പോലെ, പണ്ടും ഇവൻ ഇങ്ങനെ തന്നെ,
പിന്നെ ജയറാം പണിക്കർ, ചുണ്ടിനും മൂക്കിനും ഇടക്കുള്ള അരിമ്പാറക്ക് ഒന്നും സംഭവിക്കാത്തതിനാൽ പെട്ടെന്ന് മനസ്സിലായി.
“നീ എന്താ ചെയ്യുന്നത്. “വൈഗ ജയറാമിനോടു ചോദിച്ചതിന് മറുപടി രാഗി പറഞ്ഞു. ” ഇവൻ അച്ഛന്റെ മാതിരി തന്നെ നല്ല ജോതിഷിയാണ്. “
” അതേയോ, എല്ലാവരേയും കണ്ടു പിടിച്ചതിനു ശേഷം, എന്റെ ഭാവിയെന്നു പറയണേ , വൈഗ പറഞ്ഞു.

“എനിക്കു പണിക്കിട്ടിലേ , ആദ്യം നീ എല്ലാവരേയും കണ്ടുപിടിക്ക് , “
തലയിൽ .എണ്ണയെട്ടിച്ച് ചീകി പരുവപെടുത്തി തലമണ്ട കാണുന്നതുപോലെ അതിൽ പൂമാലയും , പൊട്ടും, ഭസ്മക്കുറിയുമണിഞ്ഞ് പട്ടുസാരിയും അണിഞ്ഞ് മീനാക്ഷി.
ഗീതാദേവി തടികൂടി ഇപ്പോ പൊട്ടി പോകുന്ന മാതിരി.
കഥ പറയുന്ന കണ്ണുകൾ മോഹിനി,
ശോഭ എല്ലാവരേയും കണ്ടുപിടിച്ചു. വിമല വന്നില്ലല്ലേ .

“നിനക്കു മാത്രം ചില മുടിയിഴകൾ നരച്ചതല്ലാതെ ഒരു മാറ്റവും വന്നിട്ടില്ല. “
ജയറാം പറഞ്ഞു.
“ഒരു പാടു സന്തോഷം കൂട്ടുകാരേ.” ഞാൻ പറഞ്ഞില്ലേ, ഇനി എന്റെ ഭാവിയെന്നു പറയു “

“ശരി നിന്റെ നാളൊന്നു പറ . കാർത്തിക , ശരി ജയാ ഞങ്ങളും അറിയട്ടേ അവളുടെ ഭാവി .
“നിനക്ക് ഇപ്പോ ബുധദിശയാ , 75 വയസ്സു വരെ,അതു കൊണ്ട് നിന്റെ എഴുത്തുകൊണ്ടൊക്കെ നീ പ്രശസ്തയാകും.

“75 വയസ്സു കൊണ്ടു തീരുന്നില്ല. അടുത്ത ദിശ എത്ര വർഷം. ഗീതാദേവി ചോദിച്ചു. മുടിഞ്ഞ ആയുസ്സാല്ലേ.”

“ജയാ നീ പറഞ്ഞോ , അവളു പണ്ടേ കുശുമ്പിയാ, ” പറപറ കേൾക്കട്ടേ.
എല്ലാവരും ചിരിച്ചു.
പിന്നെ ഏഴു വർഷം കേതു വാ… എന്റെ
ദൈയ് വേ എന്നി എൺപത്തി രണ്ട് വയസ്സ്, പിന്നെയും കിടക്കുന്നുണ്ടോ ജയാ, “
ഗീതയുടെ ചോദ്യം,
ഉം ഉം പിന്നെ ശുക്രനാണ്. അപ്പോ മരണം ഇല്ലേ . എന്നും ശുക്ര ദശായാണിവൾക്ക് എന്നാ എനിക്കു തോന്നുന്നത് കൃഷ്ണൻ പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു. “എന്നാ പിന്നെ ഒന്നുകൂടി കണ്ടുപിടിക്ക്. “
ഇനിയുമെന്ത്? വെങ്കിടേഷ് സംശയത്തോടെ ചോദിച്ചപ്പോൾ വൈഗ പറഞ്ഞു.
“എന്റെ പ്രണയിതാക്കാളുടെ ഒരു ലിസ്റ്റു തരുമോ? “എന്ന്.

ജയറാം തലയിൽ കൈവെച്ചു കൊണ്ട് , അതിന് വേണ്ടി വൈഗ കണക്കുകൂട്ടിയാൽ ഞാനൊരു മാസം കൂട്ടിയാൽ പോലും തീരില്ല. “
ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തിയതു പോലെ ഒരു വലിയ
പൊട്ടിച്ചിരിയായിരുന്നു അവിടെ.
പിന്നെയും ഒരു പാടു നേരം ചിരിച്ചും കളിച്ചും വിശേഷങ്ങൾ പങ്കുവെച്ചും സമയം പോയതറിഞ്ഞില്ല . വീണ്ടും പഴയ കാല ഓർമകളിലെ കുട്ടികളായി
കാറിൽ കരുതിയിരുന്ന ഭക്ഷണസാധനങ്ങൾ എടുക്കാനായി ധന്യയും കൃഷ്ണനും കൂടെ പോയി , പെട്ടെന്നുതന്നെ എടുത്തു വന്നു . എല്ലാവരും ഏറെ സന്തോഷത്തോടെ കൊതിയോടെ ഓരോ ആഹാരവും ആർത്തിയോടെ കഴിക്കുകയും അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനും തുടങ്ങി .

പൂർണ്ണം എന്താ ടേസ്റ്റ്, കേസരിയും പ്രമാദം, ഇനി വേണമെങ്കിൽ ഗ്രാമത്തിലേക്കു പോര് , സമയം സന്ധ്യയായി. ഞാൻ പോകുന്നതിനിടക്ക് നമുക്ക് ഒന്നുകൂടി കാണാമെന്നു പറഞ്ഞു ഓരോരുത്തരും ഓരോ വഴിക്കു പിരിഞ്ഞു. കാറിൽ യാത്രതുടരുമ്പോൾ രാഗി പറഞ്ഞു

“നാളെ വൈഗാ എന്താ പ്രോഗ്രാം , നീ വന്നപ്പോൾ എനിക്കു ചിന്തകൾ ഒരു പാടാണ്.

നാളെ നമുക്ക് പ്രവീണയെ കാണണം. മല്ലികേച്ചിയുടെ അടുത്തു പോകണം . തീരുമാനങ്ങൾ ഓരോന്നായി അടുക്കും ചിട്ടയോടും കൂടി വെക്കാൻ വൈഗ ശ്രദ്ധിച്ചു കൊണ്ടിരുന്നു. സംസാരിച്ചു
വീടിനുമുന്നിലെത്തി ,രാഗിയോട് , നാളെ കാണാമെന്ന യാത്രയുംപറഞ്ഞവളെ അയച്ചു. അങ്ങനെ നാളുകൾക്കുശേഷം പഴയ സൗഹൃദങ്ങളുമായി സന്തോഷകരമായി ഒരു ദിവസം കൂടി അവസാനിച്ചു .

ഭാഗം ….. [14]
ത്രിമൂർത്തികൾ

✍സി. കെ. രാജലക്ഷ്മി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: