മാമ്പൂവിൻ മണമുള്ള, കുളിർമഞ്ഞിൻ ചിറകുള്ള,
ധനുമാസരാവിലെ ഈറൻ കാറ്റേ,
ദൂരത്തു വാഴുമെൻ ഹൃദയേശ്വരൻ കാതിൽ,
എൻ പ്രേമദൂതുകൾ ചൊല്ലുമോ നീ?
വിധുരയാമെന്നുടെ
നെടുവീർപ്പിലലിയുന്ന, വിരഹാർദ്രനൊമ്പരം ,കൈമാറുമോ?
എനിക്കായികാക്കുമാപ്രണയ തുടിപ്പുകൾ,
അലിവോടെനീയൊന്നു
കൈക്കൊള്ളുമോ?
ഇതളുകൾവാടാത്തപരിണയ മാല്യത്തിൻ ,
മിഴികളിൽ നോക്കി വിമൂകയായി,
അവനെനിക്കേകിയ സുന്ദര സ്വപ്നത്തിൻ,
അരുമയാംഅനുരാഗചിറകിലേറി,
അവനടുത്തെത്താൻ കൊതിക്കു
മെന്നുള്ളത്തിൻ,
വേവുന്ന വേദന ചൊല്ലിടുമോ?
തിരിനാളമെരിയാത്ത മണിയറ വിളക്കിൻ്റെ,
മ്ലാനമാം മുഖമതിൽ കണ്ണുനട്ട്,
തോരാത്തകണ്ണുനീർ
മുത്തുകളാലെൻ്റെകവിളിണ നനവതും
നീ ചൊല്ലുമോ?
മിഴിനീരു തുടച്ചെൻ്റെ നെറ്റിയിൽ
പ്രേമത്തിൻ മൃദുവാർന്ന ചുംബന പൂക്കളേകാൻ
എന്നവനെൻ്റടുത്തോടി വരുമെന്നും
പ്രിയതോഴി നീയൊന്നു ചൊല്ലിടുമോ?
സോയ✍
Super ❤️