തൻറെ പ്രിയതമയുടെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ച് അവൻ വിതുമ്പി .ആരായിരിക്കാം ഈ അരുംകൊല ചെയ്തത്?ചിന്തിച്ചു നിൽക്കെ വാവിട്ടു കരയുന്ന കുഞ്ഞുമകളോടൊപ്പം അവനും അലമുറയിട്ടു കരഞ്ഞു.
മരണം നടന്നിട്ട് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളു. എങ്കിലും നിശ്ചയിച്ച സമയത്തുതന്നെ തൻ്റെ സഹോദരിയുടെ വിവാഹം നടത്താൻ പിതാവ് തിരക്കുകൂട്ടിയതെന്തിനായിരിക്കാം ?.ഭാര്യ നഷ്ടപ്പെട്ട തൻ്റെ സങ്കടം പിതാവിന് മനസ്സിലാകുന്നില്ലെന്നുണ്ടോ? അവൻ വല്ലാതെ സങ്കടപ്പെട്ടു.
“കല്യാണത്തിന് അവൻ കറമ്പിപെണ്ണിനേയും( ആഫ്രിക്കൻ വംശജ) കൊണ്ടു വന്നില്ലല്ലോ ,തൻ്റെ യശ്ശസ്സ് കളങ്കപ്പെട്ടില്ലല്ലോ” പിതാവ് ആത്മഗതം ചെയ്തു.
പത്തുവർഷത്തിനുശേഷം തൻ്റെ ഭാര്യയുടെ ഘാതകനെ പോലീസ് അറസ്റ്റ് ചെയ്തു. റിട്ടയേർഡ് പ്രോഫസ്സറായ തൻ്റെ സ്വന്തം പിതാവിനെ.
ത്രേസ്യാമ്മ നാടാവള്ളിൽ (തെരേസ ടോം)✍